ഭക്ഷണം മാത്രം കൊടുത്താൽ മതി, ഷൈനിനെ കൊണ്ട് മറ്റ് പ്രശ്‌നങ്ങൾ ഒന്നമില്ല: ഷൈൻ ടോം ചാക്കോയെ കുറിച്ച് ഐശ്വര്യ ലക്ഷ്മി പറയുന്നത് കേട്ടോ

595

വളരെ പെട്ടെന്ന് തന്നെ മലയാള സിനിമാ പ്രേമികൾക്ക് ഏറെ സുപരിചിതയായി മാറിയ താര സുന്ദരിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിൽ കൂടി മലയാളത്തിന്റെ യുവതാരം നിവിൻ പോളിയുടെ നായിക ആയിട്ടാണ് നടി മലയാള സിനിമയിലേക്ക് അരങ്ങേറിയത്.

ടോവീനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രത്തിലെ നായികയായി ഐശ്വര്യ മലയാളികളെ ഞെട്ടിച്ചു. താരത്തിന്റെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും യുവാക്കൾക്ക് ഇടയിലും സിനിമാ പ്രേമികൾക്ക് ഇടയിലും ഒരുപോലെ തരംഗമാവുകയും ചെയ്ത ചിത്രം കൂടിയാണ് മായാനദി. വളരെ പെട്ടെന്ന് തന്നെ മായാനദിയിലെ അപർണ എന്ന കഥാപാത്രം സിനിമ ഇൻഡസ്ട്രിയിൽ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

Advertisements

ഒരുപക്ഷേ താരത്തിന്റെ കരിയറിലെ തന്നെ ഒരിക്കലും മാറ്റി നിർത്താൻ കഴിയാത്ത അല്ലെങ്കിൽ കരിയറിൽ വഴിത്തിരിവായി എന്ന് പറയാൻ കഴിയുന്ന ഒരു കഥാപാത്രം തന്നെയാണ് മായാനദിയിലേത്.അത്രയ്ക്ക് ബോൾഡും എന്നാൽ സെൻസിറ്റീവുമായ കഥാപാത്രത്തെ ആണ് മായാനദിയിൽ ഐശ്വര്യ അവതരിപ്പിച്ചത്.

Also Read
ആരെയും വെല്ലുന്ന ലുക്കിൽ നടി നിമിഷ സജയൻ, ഹോട്ട് എന്ന് വെച്ചാൽ ഇതാണെന്ന് ആരാധകർ…

ടോവിനോയിക്കൊപ്പം കട്ടയ്ക്ക് പിടിച്ചു നിൽക്കുവാൻ ഈ കഥാപാത്രത്തിലൂടെ താരത്തിന് സാധിച്ചിട്ടുണ്ട്. അതേസമയം എംബിബിഎസ് പഠനകാലത്ത് അഭിനയ മോഹം തലയ്ക്ക് പിടിച്ച് മോഡലായും പിന്നീട് അവിടെ നിന്നും സിനിമ മേഖലയിലേക്കും കടന്നുവന്നതാരമാണ് ഐശ്വര്യ ലക്ഷ്മി. ആദ്യ ചിത്രങ്ങളിലൂടെ തന്നെ ശ്രദ്ധേയമായ പ്രേക്ഷകപ്രീതി നേടിയെടുക്കുവാൻ ഐശ്വര്യയ്ക്ക് സാധിക്കുകയുണ്ടായി.

ഇപ്പോഴിതാ മലയാളത്തില യുവനടൻ ഷൈൻ ടോം ചാക്കോയെ കുറിച്ച് നടിപറഞ്ഞ് വാക്കുകൾ ആണ് വൈറലായി മാറുന്നത്. അഭിമുഖങ്ങളിലും സിനിമയുടെ പ്രമോഷൻ പരിപാടികളിലും കാണുന്ന ഷൈൻ ടോം ചാക്കോയെയല്ല സിനിമ സെറ്റിൽ കാണുന്നതെന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്.

കഥാപാത്രമായി മാത്രം സെറ്റിൽ കാണാൻ കഴിയുന്ന വ്യക്തിയാണ് ഷൈൻ, എല്ലാ ദിവസവും ക്യമാറയ്ക്ക് മുന്നിൽ നിൽക്കണം എന്ന ആഗ്രഹംകൊണ്ട് മാത്രം ജീവിക്കുന്ന വ്യക്തിയാണ് ഷൈൻ ടോം ചാക്കോയെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. ഷൈൻ ടോം ചാക്കോയും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ചെത്തുന്ന പുതിയ ചിത്രം കുമാരിയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുക ആയുരുന്നു താരം.

റോഷൻ മാത്യു ആയിരുന്നു ഈ സിനിമയിലെ ഷൈൻ ചെയ്ത കഥാപാത്രം ആദ്യം ചെയ്യാനിരുന്നത് . അവസാന നിമിഷമാണ് റോഷന് ഡേറ്റിന്റെ പ്രശ്നം ഉണ്ടാകുന്നതും ഷൈൻ വരുന്നതും. കഥ കേട്ട ഉടനെ ഷൈനിന് ഇത് ചെയ്യണമെന്നായിരുന്നു.

എല്ലാ ദിവസവും ക്യമാറയ്ക്ക് മുന്നിൽ നിൽക്കണം എന്ന ആഗ്രഹംകൊണ്ട് മാത്രം ജീവിക്കുന്ന വ്യക്തിയാണ് ഷൈൻ. ഇൻറർവ്യൂവിൽ കാണുന്ന ഒരു ഷൈനിനെ അല്ല കുമാരിയുടെ സെറ്റിൽ കണ്ടത്. കഥാ പാത്ര ത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ കഠിനാധ്വാനം ചെയ്യുന്ന ആളാണ്.

Also Read
ഒരേ സമയം അവൻ എന്നേയും എന്റെ കൂട്ടുകാരിയേം പ്രണയിച്ചു. അതെനിക്ക് സഹിക്കാൻ ആയില്ല: പ്രണയം തകർന്നതിനെ പറ്റി ഐശ്വര്യ രാജേഷ്

ഒരു മൂലയ്ക്ക് ഇരിക്കുന്ന ആരെയും ശല്യപ്പെടുത്തില്ല, ക്യാരക്ടർ ആയി മാത്രം സെറ്റിലെ മറ്റ് ആർട്ടിസ്റ്റുകളോട് പെരുമാറുന്ന ഒരാളാണ്. ഭക്ഷണം മാത്രം കൊടുത്താൽ മതി എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. അതേ സമയം ഐശ്വര്യ ലക്ഷ്മി നായികയാകുന്ന കുമാരി ഒക്ടോബർ 28ന് ആണ് തിയറ്ററുകളിൽ എത്തുന്നത് .

കാഞ്ഞിരങ്ങാട് എന്ന ദേശത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. സുരഭി ലക്ഷ്മി, തൻവി റാം, രാഹുൽ മാധവ്, ജിജു ജോൺ, സ്ഫടികം ജോർജ്, ശിവജിത് പദ്മനാഭൻ, സ്വാസിക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. ദി ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്സ് ബിജോയ് തുടങ്ങിയവർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Advertisement