ഏറെ ആശിച്ചിട്ടും നടക്കാതെ പോയ തന്റെ ആ ആഗ്രഹത്തെ കുറിച്ച് ദിവ്യ ഉണ്ണി പറഞ്ഞത്

131

നിരവധി സിനിമകളിലൂടെ വ്യത്യസതമായി വേഷങ്ങൾ അവതരിപ്പിച്ച് മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ട നായിക നടിയായിരുന്നു ദിവ്യ ഉണ്ണി. കുട്ടിക്കാലം മുതലേ തന്നെ നൃത്തവേദികളിൽ സജീവമായിരുന്ന താരം വിവാഹ ശേഷം സിനിമയോട് വിടപറഞ്ഞ് നൃത്തത്തെ വീണ്ടും കൂടെക്കൂട്ടുക ആയിരുന്നു.

ഇപ്പോഴിതാ അഭിനയ രംഗത്തേക്കുള്ള താരത്തിന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ് ആരാധകർ. ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് ചേക്കേറിയപ്പോഴും നൃത്തം താരത്തിനൊപ്പമുണ്ടായിരുന്നു. നെഗറ്റീവ് കഥാപാത്രങ്ങളേയും അനശ്വരമാക്കിയിരുന്നു താരം.

Advertisements

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയനായികയായി മാറുകയായിരുന്നു ദിവ്യ ഉണ്ണി. കരിയറിൽ വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും നടക്കാതെ പോയ ആഗ്രഹത്തെക്കുറിച്ച് നടി തുറന്നുപറഞ്ഞിരുന്നു.

Also Read
ദാരിദ്ര്യമായിരുന്നു; കയ്യിൽ പൈസയില്ലാതെ റെയിൽവേ സ്‌റ്റേഷനിൽ നിന്നപ്പോൾ സഹായവുമായി എത്തിയത് അർജുൻ; മറക്കാനാകാത്ത അനുഭവം പറഞ്ഞ് ബാബുരാജ്

ചാനൽ പരിപാടിക്കിടയിലെ തുറന്നുപറച്ചിൽ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.
മുൻനിര താരങ്ങൾക്കും സംവിധായകർക്കുമൊപ്പമെല്ലാം പ്രവർത്തിക്കാൻ അവസരം ലഭിച്ച ദിവ്യ ഉണ്ണി നടക്കാതെ പോയ ആഗ്രഹത്തെക്കുറിച്ചും ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന നിരവധി നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും മനസ്സിൽ മോഹമായി കിടന്നൊരു കാര്യമുണ്ട്. കമലദളം പോലെ ഒരു സിനിമ. നൃത്തത്തിന് പ്രാധാന്യം നൽകി കൊണ്ടൊരു സിനിമ എന്റെ മോഹമായിരുന്നുവെന്ന് താരം അന്ന് പറഞ്ഞിരുന്നു.

കമലദളം എഴുതിയ ലോഹി അങ്കിളിനോട് ഞാൻ എപ്പോഴും പറയും, എനിക്ക് അത് പോലെ ഒരു സിനിമ എഴുതി തരാൻ. നോക്കട്ടെ എന്ന് അദ്ദേഹം മറുപടി തരും. പക്ഷെ അത് നടന്നില്ല. കമലദളം അത്ര കൊതിയോടെ നോക്കിക്കാണുന്ന ഒരു സിനിമയാണ്.

അതിലെ ലാലേട്ടനെയും മോനിഷയുടെയും വിനീതിന്റെയുമൊക്കെ പ്രകടനം എത്ര ബ്യൂട്ടിഫുൾ ആണ്. ഞാനും ആഗ്രഹിച്ചിരുന്നു അത് പോലെ ഒരു സിനിമയെന്നുമായിരുന്നു താരം പറഞ്ഞത്.
മികച്ച നർത്തകിയായിട്ടും നൃത്തവുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളെ അങ്ങനെ അവതരിപ്പിക്കാനുള്ള അവസരം ദിവ്യാ ഉണ്ണിക്ക് ലഭിച്ചിരുന്നില്ല.

Also Read
ലാലേട്ടനെ മോശം പറഞ്ഞാൽ വഴക്കുണ്ടാക്കും; വല്യേട്ടനാണ് മമ്മൂക്ക; ഷോകൾക്ക് വരുമ്പോൾ അവനെ വിളിക്ക് എന്ന് ദിലീപേട്ടൻ പറയും; താരങ്ങളെ കുറിച്ച് മിഥുൻ രമേശ്

Advertisement