കാവ്യയും സംയുക്തയും ഗിതുവും ചേർന്ന് അന്ന് അത് കുളമാക്കിതന്നു; പ്രമുഖ സംവിധായകൻ വെളിപ്പെടുത്തിയത്

2852

ഒരുകാലത്ത് മലയാള സിനിമയിലെ പ്രമുഖ നായികാ നടിമാരായിരുന്നു സംയുക്ത വർമ്മയും കാവ്യ മാധവനും ഗീതു മോഹൻദാസും. നായികമാരായി മിന്നിത്തിളങ്ങി നിന്നകാലത്തു ഇപ്പോഴും മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാർ കൂടിയാണ് സംയുക്തയും കാവ്യയും ഗീതുവും.

അതേ സമയം മൂവരും വിവാങശേഷം സിനിമാ അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുക ആണെങ്കിലും സംവിധായകയായി ഗീതു മോഹൻദാസ് രംഗത്ത് തന്നെയുണ്ട്. നടൻ ബിജു മേനോനുമായുള്ള പ്രണയ വിവാഹത്തോടെ സംയുക്ത വർമ്മ അഭിനയ ജീവിതത്തിന് വിരാമം ഇട്ടിരുന്നു.

Advertisements

കുടുംബ ജീവിതവും യോഗയും ഒക്കെയായി തിരക്കിലാണ് സംയുക്ത. എന്നാൽ കാവ്യ മാധവൻ ആകട്ടെ ദിലീപുമായുള്ള രണ്ടാം വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത് മാറിനിൽക്കുകയാണ്. അതേസമയം ഗീതു മോഹൻദാസ് സിനിമ മേഖലയിൽ സംവിധായികയായി തിളങ്ങി നിൽക്കുകയാണ്.

Also Read
ഏറെ ആശിച്ചിട്ടും നടക്കാതെ പോയ തന്റെ ആ ആഗ്രഹത്തെ കുറിച്ച് ദിവ്യ ഉണ്ണി പറഞ്ഞത്

അതേ സമയം സൂപ്പർഹിറ്റ് സംവിധാന ജോഡിയായിരുന്ന റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ നേരത്തെ പുറത്തിറങ്ങിയ തെങ്കാശിപട്ടണം എന്ന ചിത്രത്തിൽ ഇവർ മൂന്നു പേരും ഒന്നിച്ച് അഭിനയിക്കുകയും സിനിമ വൻ വിജയമാകുകയും ചെയ്തിരുന്നു. എന്നാൽ തെങ്കാശിപ്പട്ടണത്തെ കുറിച്ചുള്ള ഒരു രസകരമായ സംഭവം സംവിധായക ജോഡിയിലെ മെക്കാർട്ടിൻ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു.

ഒരു അഭിമുഖത്തിലാണ് മെക്കാർട്ടിൻ തുറന്ന് പറച്ചിൽ നടത്തിയിരിക്കുന്നത്. സംയുക്ത വർമ്മ, കാവ്യ മാധവൻ, ഗീതു മോഹൻദാസ് എന്നിവർ പങ്കെടുത്ത ഒരു അഭിമുഖത്തെ കുറിച്ചാണ് മെക്കാർട്ടിൻ വെളിപ്പെടുത്തിയത്. ആ വർഷത്തെ ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രതത്തിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് സംയുക്ത, കാവ്യ, ഗീതു തുടങ്ങിയവർ പങ്കെടുക്കുന്ന ഒരു അഭിമുഖ പരിപാടി ഒരു ടെലിവിഷൻ ചാനൽ ടെലികാസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്.

നേരത്തെ ഷൂട്ട് ചെയ്ത് അഭിമുഖം ക്രിസ്മസിന് സംപ്രേക്ഷണം ചെയ്യാനായിരുന്നു തീരുമാനിച്ചത്. എന്നാൽ അഭിമുഖത്തിൽ സംയുക്ത എല്ലാവർക്കും എന്റെ ക്രിസ്മസ് ആശംസകൾ എന്ന് കേറി പറഞ്ഞു. ഒപ്പം അന്ന് ഞാൻ ഇവിടെ ഉണ്ടാവില്ല എന്ന ഡയലോഗ് കൂടി പറഞ്ഞതോടെ സംഭവം ആകെ കുളമായി.

അത് കഴിഞ്ഞു ഗീതുവിന്റെ അബദ്ധം ഇതായിരുന്നു. എല്ലാവർക്കും എന്റെ ക്രിസ്മസ് ഓണാശംസകൾ മലയാളം അധികം അറിയാത്ത ഗീതു വിചാരിക്കുന്നത് ആശംസകൾ എന്ന് പറയുന്നതിനോടൊപ്പം മലയാളികൾ എപ്പോഴും ചേർക്കുന്ന ഒന്നാണ് ഓണാശംസകൾ എന്നതാണ്. അങ്ങനെ അവരെല്ലാം കൂടി ആ അഭിമുഖ പരിപാടി അവർ കുളമാക്കി കയ്യിൽ കൊടുത്തുവെന്നും മെക്കാർട്ടിൽ വെളിപ്പെടുന്നു.

Also Read
മമ്മൂട്ടി അത് കുഞ്ചന് കൊടുത്തു; അതുകൊണ്ട് ആർക്കും പ്രയോജനമില്ലാതായി, തനിക്കാണ് കിട്ടിയിരുന്നതെങ്കിലെന്ന് മണിയൻപിള്ള രാജു ചേട്ടൻ പറയുമെന്ന് പിഷാരടി

Advertisement