അഭിനയം വളരെ മോശം, ആർക്കും ഇഷ്ടമായില്ല, ആ സൂപ്പർഹിറ്റ് സിനിമയിൽ നിന്നും നയൻതാരയെ ഒഴിവാക്കി പകരം ഗോപികയെ കൊണ്ടുവന്നു

5907

സത്യൻ അന്തിക്കാട് ജയറാമിനെ നായകനാക്കി ഒരുക്കിയ മനസിനക്കരെ എന്ന സിനിമയിലൂടെ എത്തി തെന്നിന്ത്യയുടെ ലേഡി സൂപ്പർതാരമായി മാറിയ നടിയാണ് നയൻതാര. തിരവല്ല സ്വദേശിനിയാ ഡയാന എന്ന നയൻതാര ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നായിക കൂടിയാണ്.

മനസിനക്കരയക്ക് ശേഷം ഒന്നു രണ്ടും മലയാള സിനിമകളിൽ കൂടി അഭിനയിച്ച നയൻതാര തമിഴകത്തേക്ക് ചേക്കേറുകയായിരുന്നു. ശരത് കുമാറിന്റെ അയ്യ എന്ന സിനിമയിലൂടെ ആയിരുന്നു നയൻതാരയുടെ തമിഴകത്തേക്ക് ഉള്ള അരങ്ങേറ്റം. എന്നാൽ താരം തമിഴിൽ എത്തേണ്ടിയിരുന്നത് തൊട്ടി ജയ എന്ന ചിമ്പുവിന്റെ സിനിമയിലൂടെയായിരുന്നു.

Advertisements

എന്നാൽ ഗോപികയ്ക്കു വേണ്ടി നയൻതാരയെ ചിത്രത്തിൽ ആ ചിത്രത്തിൽ നിന്നും ഒഴിവാക്കുകയായിരുന്നു. ഇപ്പോവിതാ ചിത്രത്തിൽ നിന്നും നയൻതാരയെ ഒഴിവാക്കിയതിൽ കുറ്റബോധമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആ ചിത്രത്തിന്റെ നിർമ്മാതാവ് കലൈപുലി എസ് താണു.

Also Read
ആ ബോളിവുഡ് ചിത്രത്തിൽ ഇമ്രാൻ ഹാഷ്മിയുടെ നായികയായി താൻ അഭിനയിക്കാതിരുന്നതിന്റെ കാരണം പറഞ്ഞ് നടി ഭാവന

ഒരു മാസികയിൽ നയൻതാരയുടെ ചിത്രം കണ്ടാണ് താണുവിന് താരത്തെ ഇഷ്ടമാകുന്നത്. ചെന്നൈയിൽ എത്തിച്ച് നയൻതാരയെ അഭിനയിപ്പിച്ച് നോക്കിയെങ്കിലും അണിയറ പ്രവർത്തകർക്ക് അഭിനയം ഇഷ്ടമായില്ലെന്നാണ് അദ്ദേഹം പറയുന്നത്. കലൈപുലി എസ് താണുവിന്റെ വാക്കുകൾ ഇങ്ങനെ:

സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടക്കുന്നതിനിടെയാണ് നയൻതാര എന്ന പെൺകുട്ടിയുടെ ചിത്രം ഞാൻ ഒരു മാസികയിൽ കാണുന്നത്. ഡയാന എന്നാണ് ആ പെൺകുട്ടിയുടെ പേരെന്ന് ദേവി ശ്രീദേവി തിയേറ്റർ മാനേജർ എന്നോട് പറഞ്ഞു. ഡയാനയെ അദ്ദേഹം നാട്ടിൽ നിന്ന് ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടു വന്നു. കുടുംബത്തോടൊപ്പം ട്രെയിനിലാണ് ഡയാന വന്നത്.

എനിക്ക് ഡയാനയെ ഇഷ്ടമായി എന്നാൽ ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആർഡി രാജശേഖർ ഗോപികയ്ക്ക് വാക്ക് നൽകിയിരുന്നു. ഗോപികയ്ക്കൊപ്പം ഫോർ ദി പീപ്പിൾ എന്ന ചിത്രത്തിൽ അദ്ദേഹം ജോലി ചെയ്തിട്ടുണ്ടായിരുന്നു. സംവിധായകൻ വിഇസഡ് ദൂരൈയ്ക്കും ഗോപികയെയായിരുന്നു താൽപര്യം.

Also Read
നീ വിശ്വസിക്കുക നീ തനിച്ചല്ല, പലപ്പോഴും പല സത്യങ്ങളും വിളിച്ചു കൂവാൻ പലരും മടിക്കുന്നത് ജീവനിൽ പേടിച്ചിട്ടാ ; നടിയെ ആക്രമിച്ച കേസിൽ മനസ് തുറന്ന് രഞ്ജു രഞ്ജിമാർ

ഞാൻ നയൻതാരയുടെ പേര് പറഞ്ഞപ്പോൾ ഒരു രംഗം ചിത്രീകരിച്ച് നോക്കാമെന്ന് പറഞ്ഞു. എനിക്ക് ഡയാനയുടെ അഭിനയം ഇഷ്ടമായി. എന്നാൽ രാജശേഖന് അവരുടെ പ്രകടനം ഇഷ്ടമായില്ല. ഒടുവിൽ ഗോപികയ്ക്ക് തന്നെ ആ കഥാപാത്രം ലഭിച്ചു. കാരണം ഗോപികയുമായി കരാർ ചെയ്തിരുന്നു. നയൻതാരയെ അന്ന് തന്റെ സിനിമയിൽ കൊണ്ടുവരാതിരുന്നതിൽ എനിക്ക് ഇന്നും വിഷമമുണ്ടെന്നും താണു വ്യക്തമാക്കുന്നു.

Advertisement