അച്ഛൻ അത് ചെയ്താൽ പിന്നെ ഞാൻ അച്ഛനോട് മിണ്ടൂല്ല: ദിലീപിന്റെ മുന്നിൽ കടുംപിടുത്തവുമായി മീനാക്ഷി, സംഭവം ഇങ്ങനെ

30014

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ മുത്തമകൾ മീനാക്ഷി ആരാധകർക്കെല്ലാം സുപരിചിതയാണ്. ദിലീപ് മഞജു വാര്യരരുമായി വിവാഹ മോചനം നേടിയപ്പോൾ അമ്മയ്ക്ക് ഒപ്പം പോകാതെ അച്ഛന്റെ കൂടെ മീനാക്ഷി ഉറച്ചു നിൽക്കുകയായിരുന്നു.

അതേ സമയം, പ്രണവ് മോഹൻലാൽ, ദുൽഖർ സൽമാൻ, കാളിദാസ് ജയറാം, ഗോകുൽ സുരേഷ്, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങിയ പല താരപുത്രിമാരും പുത്രന്മാരുമൊക്കെ സിനിമയിൽ മിന്നി തിളങ്ങി നിൽക്കുകയാണ്. എന്നാൽ ദിലീപിന്റെ മകൾ മീനാക്ഷി മാത്രം ഇതുവരേയും സിനിമയിൽ മുഖം കാണിച്ചിട്ടില്ല.

Advertisements

Also Read
ഭക്ഷണത്തെ ദൈവമായി കാണണം എന്ന് പഠിപ്പിച്ചത് ലാലേട്ടൻ; ഞാൻ കുഴച്ചുവെച്ച ചീത്തയായ ഭക്ഷണം മുഴുവൻ ലാലേട്ടൻ കഴിച്ചു: മനോജ് കെ ജയൻ

മീനാക്ഷിയെ അഭിനയത്തിലേക്ക് പ്രതീക്ഷിക്കേണ്ട എന്നാണ് ദിലീപിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. സിനിമയിൽ അഭിനയിക്കില്ലെങ്കിലും, ദിലീപിന്റെ സിനിമകളിൽ മീനാക്ഷിയുടെ സജീവ സാന്നിധ്യം ഉണ്ടാവാറുണ്ടെന്ന് സൂചിപ്പിക്കുന്ന ചില റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു.

ആളുകൾ സിനിമയുടെ തിരക്കഥയുമായി തന്നെ കാണാൻ വരുമ്പോൾ, ഒറ്റ നോട്ടത്തിൽ തന്നെ ആ സിനിമ ശരിയില്ല എന്ന് അളക്കാനുള്ള കഴിവ് മകൾക്കുണ്ട് എന്ന് ദിലീപ് തന്നെയാണ് വ്യക്തമാക്കിയിരുന്നത്. അങ്ങനെ പറയാൻ ഒരു കാരണമുണ്ടെന്ന് ദിലീപ് പറയുന്നു.

അതേ കുറിച്ച് ദിലീപ് പറഞ്ഞത് ഇങ്ങനെ:

കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു ഫോൺ കോൾ വന്നു. തമിഴ് ബ്രഹ്‌മാണ്ഡ സംവിധായകൻ ഷങ്കറിന്റെ ആയിരുന്നു ആ കോൾ. ബോളിവുഡിൽ ഹിറ്റായ ത്രി ഇഡിയറ്റ്‌സിന്റെ തമിഴ് റീമേക്കിൽ ഒരു വേഷം ചെയ്യാൻ വേണ്ടിയാണ് അദ്ദേഹം വിളിച്ചത്.

Also Read
ആ ചിത്രത്തിൽ മോഹൻലാൽ മതിയായിരുന്നു, അദ്ദേഹത്തെ നായകൻ ആക്കിയിരുന്നെങ്കിൽ പടം വേറെ ലെവൽ ആയേനെ, പക്ഷേ: കോട്ടയം കുഞ്ഞച്ചന്റെ സംവിധായകൻ വെളിപ്പെടുത്തിയത്

ഫോൺ വച്ചു കഴിഞ്ഞപ്പോൾ മീനാക്ഷി കാര്യം തിരക്കി. ആമിർ ഖാൻ ചെയ്ത വേഷത്തിനാണോ അച്ഛനെ വിളിച്ചത്. അല്ല എന്ന് പറഞ്ഞപ്പോൾ, പിന്നെ ആ രണ്ട് സുഹൃത്തുക്കളുടെ വേഷമാണോ. അതുമല്ല പിന്നെ ഏതാണ്. അവരെയൊക്കെ കൊണ്ടുവരുന്ന ആ ഹാസ്യ നടന്റെ വേഷമാണെന്ന് പറഞ്ഞപ്പോൾ മീനാക്ഷിയുടെ മുഖഭാവം മാറി.

ആ വേഷം അച്ഛൻ ചെയ്താൽ പിന്നെ ഞാൻ അച്ഛനോട് മിണ്ടൂല്ല എന്നായി മീനാക്ഷി. ജട്ടിയൊക്കെ ഇട്ട് അഭിനയിക്കുന്ന ആ കഥാപാത്രം അച്ഛൻ ചെയ്യുന്നതിനോട് മീനൂട്ടിയ്ക്ക് തീരെ യോജിക്കാൻ കഴയില്ലായിരുന്നു. അങ്ങനെ ഷങ്കറിന്റെ ആ സിനിമ ഉപേക്ഷിച്ചു.

പിന്നീട് എന്റെ സിനിമകളിൽ മീനൂട്ടി സജീവ സാന്നിധ്യം ആവാറുണ്ട്. മോഹിപ്പിക്കുന്ന വിധം സ്‌ക്രിപ്റ്റ് അവതരിപ്പിച്ച് കൊണ്ട് ചിലർ വരുമ്പോൾ തന്നെ മീനൂട്ടി പറയും ഇതിൽ കാര്യമില്ല ട്ടാ എന്ന്. സ്‌ക്രിപ്റ്റ് വായിച്ചു പൂർത്തിയാക്കിയാൽ എനിക്കും തോന്നും. അവൾ നല്ലൊരു സിനിമാ ആസ്വാദകയാണെന്നും ദിലീപ് വെളിപ്പെടുത്തിയിരുന്നു.

Also Read
അയ്യേ നിനക്ക് എങ്ങനെ ധൈര്യം വന്നു അതിന്, ഒന്നും ഇല്ലേലും നമ്മൾ കുലസ്ത്രീകൾ അല്ലെ, ചതുരത്തിൽ ഗ്ലാമറസ്സ് വേഷത്തിൽ എത്തിയ സ്വാസികയോട് അനുശ്രീ, സ്വാസിക കൊടുത്ത മറുപടി കേട്ടോ

Advertisement