അയ്യേ നിനക്ക് എങ്ങനെ ധൈര്യം വന്നു അതിന്, ഒന്നും ഇല്ലേലും നമ്മൾ കുലസ്ത്രീകൾ അല്ലെ, ചതുരത്തിൽ ഗ്ലാമറസ്സ് വേഷത്തിൽ എത്തിയ സ്വാസികയോട് അനുശ്രീ, സ്വാസിക കൊടുത്ത മറുപടി കേട്ടോ

773

തമിഴ് സിനിമയിലൂടെ സിനിമാ അഭിനയ രംഗത്ത് എത്തി പിന്നീട് ചുരുങ്ങിയ സമയത്തിന് ഉള്ളിൽ മലയാളം സിനിമാ സീരിയൽ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് സ്വാസിക വിജയ്. വൈഗ എന്ന തമിഴ് സിനിയി ലൂടെ ആയിരുന്നു നടി അഭിനയ രംഗത്ത് എത്തിയത്. പിന്നീട് മലയാള സിനമാ സീരിയൽ രംഗത്ത് എത്തിയ നടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവരുക ആയിരുന്നു.

നാടൻ പെൺകുട്ടി എന്ന വിശേഷണമാണ് സ്വാസികയ്ക്ക് തുടക്കത്തിൽ ഉണ്ടായിരുന്നത് എങ്കിലും ചതുരം എന്ന ചിത്രത്തിലെ ഗ്ലാമർ വേഷത്തിലൂടെ ഇതിന് മാറ്റം വന്ന് മാദക നടികളുടെ ലിസ്റ്റിലേക്ക് താരം വരിക ആയിരുന്നു.

Advertisements

അതേ സമയം താര ജാഡയില്ലാത്ത തനി നാട്ടിൻ പുറത്തുകാരി എന്ന പേരോടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് അനുശ്രീ. ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ എത്തിയ താരം സംവിധായകൻ ലാൽ ജോസിന്റെ ശ്രദ്ധയിൽ പെടുകയും അവിടെ നിന്നും ഓഡീഷനിലൂടെ സിനിമാ അഭിനയ രംഗത്ത് എത്തുകയും ആയിരുന്നു.

Also Read
ആ ചിത്രത്തിൽ മോഹൻലാൽ മതിയായിരുന്നു, അദ്ദേഹത്തെ നായകൻ ആക്കിയിരുന്നെങ്കിൽ പടം വേറെ ലെവൽ ആയേനെ, പക്ഷേ: കോട്ടയം കുഞ്ഞച്ചന്റെ സംവിധായകൻ വെളിപ്പെടുത്തിയത്

ലാൽ ജോസ് ഫഹദ് ഫാസിലിനെ നായകൻ ആക്കി ഒരുക്കിയ ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ താരം ഇപ്പോൾ മലയാളത്തിലെ അറിയപ്പെടുന്ന നായികയായി മാറിയിരിക്കുകയാണ്. ഡയമണ്ട് നെക്ലേസിലെ കലാമണ്ഡലം രാജശ്രീ ആയി എത്തി പ്രേക്ഷകരുടെ ഹൃദയം കവർന്ന അനുശ്രീക്ക് ഇപ്പോൾ ആരാധകരും ഏറെയാണ്.

anusree-1

ഡയമണ്ട് നെക്ലസിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ ഇതിഹാസ, മഹേഷിന്റെ പ്രതികാരം, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ഓട്ടോറിക്ഷ, മധുര രാജ, പഞ്ചവർണ്ണ തത്ത, പ്രതി പൂവൻ കോഴി, ദി ട്വൽത്ത് മാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അനുശ്രീ അഭിനയിച്ചു.

അതേ സമയം സിനിമയിലും സിനിമയ്ക്ക് പുറത്ത് ജീവിതത്തിലും ആത്മാർത്ഥ സുഹൃത്തുക്കൾ ആയവർ ആണ് സ്വാസികയും അനുശ്രീയും. ഇപ്പോഴിതാ അനുശ്രീ സ്വാസികയെ പ്രാങ്ക് ചെയ്ത വീഡിയോ ആണ് വൈറലായി മാറുന്നത്. പ്രാങ്ക് കോളിന് ശേഷം താനും സ്വാസികയുമായുള്ള ബന്ധത്തെക്കുറിച്ചും അനുശ്രീ വാചാലയാകുന്നുണ്ട്.

തിരക്കിൽ ആണോ നീ, ആരുണ്ട് അടുത്ത് എന്നൊക്കെ തിരക്കിയ അനുശ്രീ ചതുരം സിനിമയുടെ വിശേഷങ്ങ ളിലേക്ക് പോകുന്നു. എടീ ഞാൻ ചതുരം കണ്ടു എന്തുവാടേ അത്. അയ്യോ നിനക്ക് എങ്ങനെ ധൈര്യം വന്നു അതിനു. ഒന്നും ഇല്ലേലും നമ്മൾ കുലസ്ത്രീകൾ അല്ലെ എന്നും അനുശ്രി ചോദിക്കുന്നു.

Also Read
ഭക്ഷണത്തെ ദൈവമായി കാണണം എന്ന് പഠിപ്പിച്ചത് ലാലേട്ടൻ; ഞാൻ കുഴച്ചുവെച്ച ചീത്തയായ ഭക്ഷണം മുഴുവൻ ലാലേട്ടൻ കഴിച്ചു: മനോജ് കെ ജയൻ

എങ്ങനെ ധൈര്യം വന്നു എന്ന് ചോദിച്ചാൽ ഒന്നും കിട്ടാതെ ഇരിക്കുമ്പോൾ എന്തേലും വന്നു കഴിഞ്ഞാൽ പിന്നെ ധൈര്യം വരുമല്ലോ അങ്ങനെ ചെയ്തു എന്നായിരുന്നു സ്വാസികയുടെ മറുപടി. ഒന്നും കിട്ടാതെ ഇരിക്കുമ്പോൾ നമ്മൾ ഇങ്ങനെ ആണോ പോയി ചെയ്യുക എന്ന് അനുശ്രി തിരിച്ച് ചോദിക്കുമ്പോൾ, പിന്നെ സംവിധായകൻ സൂപ്പർ അല്ലെ ക്യാരക്റ്റർ നോക്കിയാലും അടിപൊളിയാണ് എന്നായിരുന്നു സ്വാസികയുടെ മറുപടി.

വീട്ടിലെ പ്രതികരണം എങ്ങനെ ഉണ്ടായിരുന്നുവെന്ന് ചോദിച്ചപ്പോൾ എല്ലാവരും ഒരുമിച്ച് തിയേറ്ററിൽ പോയാണ് സിനിമ കണ്ടതെന്നും ആർക്കും കുഴപ്പമില്ലെന്നും സ്വാസിക പറയുന്നു .ഗ്ലാമർ വേഷം ചെയ്യാമോ സ്മൂച്ച് ചെയ്യാമോ എന്നൊക്കെ ചോദിച്ച് നിരന്തരം കോൾ വരുന്നുണ്ടെന്നും സ്വാസിക പറയുന്നു.

അതേ സമയം നീ ഇതുപോലെ ഒരു സംഭവം ഷോർട്ട് ഫിലിമിൽ ചെയ്യാമോ, നമ്മുടെ ടീം ആണ്. എന്നോട് ചോദിച്ചപ്പോൾ എനിക്ക് കോൺഫിഡൻസ് ഇല്ല. നിന്നെ കൊണ്ട് പറ്റുമോ എന്ന് അനുശ്രി ചോദിക്കുന്നുണ്ട്. ഇല്ലെടി, ഇപ്പോൾ ഇത് ചെയ്തു കഴിഞ്ഞപ്പോൾ തന്നെ മിക്ക ആളുകളും ഇത്തരം കോളുകൾക്ക് ആണ് വിളിക്കുന്നത്. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോ എന്ന് പേടിയുണ്ടെന്നും അനുശ്രീ പറയുന്നു.

വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അനുശ്രീ അവതാരകയുടെ നിർദേശ പ്രകാരം സ്വാസികയ്ക്ക് പ്രാങ്ക് കോൾ ചെയ്തത്. ഏതായാലും ഇതിനോടകം തന്നെ ഈ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Also Read
ആത്മാർത്ഥമായി പരിശ്രമിച്ചു; എന്നിട്ടും പരാജയപ്പെട്ടു; ഉള്ളിലെ വിഷമം തുറന്നുപറഞ്ഞ് നടി മധുബാല

Advertisement