വിവാഹിതനായ യുവ നടനുമായി അവിഹത ബന്ധം, ഫഹദ് ഫാസിലിന്റെ ആദ്യ നായികയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

29956

പാൻ ഇന്ത്യൻ താരമായ മലയാളത്തിന്റെ പ്രിയനടൻ ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രം ആയ കൈയ്യെത്തും ദൂരത്ത് തീയേറ്ററുകളിൽ പരാജയപ്പെട്ടെങ്കിലും സിനിമയിലെ പാട്ടുകളും നായികയുടെ നിഷ്‌കളങ്കമായ സൗന്ദരവ്യും പ്രേക്ഷക ശ്രദ്ധ ഏറെ നേടി. നടി നികിത തുക്രാൽ ആയിരുന്നു കൈയ്യെത്തും ദൂരത്തിൽ ഫഹദിന്റെ നായികയായി എത്തിയത്.

എന്നാൽ പിന്നീട് ആ നടി മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ടത് വർഷങ്ങൾക്ക് ശേഷമാണ്.
മമ്മൂട്ടി ചിത്രം ബസ് കണ്ടക്ടർ, ഭാർഗവചരിതം എന്നി സിനിമകളിൽ നായികയായി എത്തിയെങ്കിലും നടി വീണ്ടു പരാജയം രുചിക്കുകയാണ് ഉണ്ടായത്. എന്നാൽ ഇക്കാലയളവിൽ അവർ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ ഒരു ഭാഗ്യപരീക്ഷണം നടത്തി നോക്കി.

Advertisements

സിനിമ കരിയർ വെള്ളത്തിലാകുമെന്ന ഭീതിയിൽ ഗ്ലാമറസ് റോളുകൾ പോലും മടിയില്ലാതെ ചെയ്യാൻ നിഖിത തയ്യാറായി. ഒടുവിൽ കന്നഡ സിനിമയിൽ അവർ വിജയിച്ചു. ഒട്ടേറെ ആരാധകരെ നേടി.
എന്നാൽ സിനിമയിൽ ഉദിച്ച് വന്നിരുന്ന നിഖിതയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ ഒരു സംഭവം എല്ലാ സന്തോഷവും തകിടം മറിക്കുകയായിരുന്നു.

Also Read
ഗ്ലാമര്‍ വേഷം, കഴുത്തില്‍ ലക്ഷ്മി ദേവിയുടെ മാല, തപ്‌സി പന്നു മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി

കന്നഡ നടൻ ദർശനുമായി നടിക്ക് അവിഹത ബന്ധമുണ്ടെന്ന വാർത്ത സിനിമ സെറ്റുകളിലും, മാധ്യമങ്ങളിലും പടർന്നു. കന്നഡ സിനിമ ലോകത്ത് തന്റേതായ ഒരു വ്യക്തിമുദ്ര നാമ്പിട്ട് തുടങ്ങിയിരുന്നെങ്കിലും ഈ സംഭവത്തോടെ അവരെ ആരാധകരും കൈവിട്ടു.

നടൻ ദർശന്റെ ഭാര്യയെ മ ർ ദ്ദി ച്ചു എന്ന് ആരോപിച്ച് കന്നഡ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസി യേഷൻ നികിതയെ അഭിനയിക്കുന്നതിൽ നിന്നും വിലക്കി. ഇതോടെ ദക്ഷിണേന്ത്യൻ സിനിമ കീഴടക്കാൻ സ്വപ്നം കണ്ട ആ പഞ്ചാബുകാരിയുടെ എല്ലാ പ്രതീക്ഷകളും അസ്തമിക്കുക ആയിരുന്നു.

ആരോപണങ്ങൾ തന്നെ സിനിമയിൽ നിന്ന് പുറത്താക്കാൻ ചിലർ നടത്തുന്ന ഗൂഡാലോചനയാണെന്ന് നികിത വാദിച്ചു. തുടർന്ന് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പ്രതിഷേധവും അവർ നടത്തി. ഒടുവിൽ വിലക്ക് നീക്കം ചെയ്യാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു. എങ്കിലും പിന്നീട് സിനിമാ രംഗത്ത് കാര്യമായ ചലനം ഉണ്ടാക്കാൻ അവർക്കായില്ല എന്നതാണ് സത്യം.

Also Read
വീട്ടില്‍ അടങ്ങിയിരിക്കാനായിരുന്നു ഒപ്പമുള്ളവരെല്ലാം പറഞ്ഞത്, എന്നാല്‍ അഭിനയിക്കും എന്ന് ഞാന്‍ ഉറപ്പിച്ച് പറഞ്ഞു, വെല്ലുവിളികള്‍ നേരിട്ടതിനെ കുറിച്ച് സാമന്ത പറയുന്നു

Advertisement