അവരൊക്കെ എന്റെ മുഖത്ത് നോക്കി പറയും നല്ല വൃത്തികേടാണ് ചെയ്യുന്നതെന്ന്: വെളിപ്പെടുത്തി സാനിയ ഇയ്യപ്പൻ

1474

ക്വീൻ എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ. മലയാള സിനിമാ രംഗത്ത് യുവ തലമുറയുടെ യൂത്ത് ഐക്കൺ ആണ് ഇന്ന് സാനിയ ഇയ്യപ്പൻ. സിനിമ രംഗത്തിനൊപ്പം സോഷ്യൽ മീഡിയയിലും ഏറെ തിളങ്ങി നിൽക്കുന്ന നടികൂടിയാണ് സാനിയ ഇയ്യപ്പൻ.

വിട്ടുവീഴ്ചകൾ ഇല്ലാത്ത കാഴ്ചപ്പാടും പുതു പുത്തൻ ഫാഷനും കൊണ്ട് യുവ തലമുറയുടെ ഹരമായി മാറിയിരിക്കുകയാണ് നടി ഇപ്പോൾ. തന്റെ ഫോട്ടോഷൂട്ടുകൾ എല്ലാം നടി ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

Advertisements

saniya-iyyappan-8

അതേ സമയം താനൊരു സാധാരണ പെൺകുട്ടി ആയിരുന്നെങ്കിൽ തന്റെ കൂടെ ഇന്ന് കാണുന്ന പല സുഹൃത്തുക്കളും ഉണ്ടാകുമോ എന്ന് സംശയമാണെന്ന് തുറന്നു പറയുകയാണ് സാനിയ ഇയ്യപ്പൻ ഇപ്പോൾ. കയ്യിൽ പൈസ ഉള്ളത് കൊണ്ട് മാത്രമാണ് ചിലർ കൂടെ ഉള്ളതെന്ന് തോന്നാറുണ്ടെന്നാണ് സാനിയ പറഞ്ഞത്.

Also Read
ബഹുമാനിക്കില്ലായിരിക്കും പക്ഷേ ബഹുമാനമുണ്ടെന്ന് ഒരിക്കലും അഭിനയിക്കില്ല, പുതുതലമുറ പ്രശ്‌നക്കാരല്ലെന്ന് സിദ്ധിഖ്

ഒരു അഭിമുഖത്തിലാണ് സാനിയ ഇത്തരത്തിൽ ഒരു തുറന്ന് പറച്ചിൽ നടത്തയത്. തന്റെ ഏറ്റവും വലിയ സുഹൃത്ത് അമ്മ ആണെന്നും സത്യസന്ധമായി കാര്യങ്ങൾ തുറന്ന് പറയുന്ന കുറച്ച് സൗഹൃദങ്ങൾ തനിക്കുണ്ടെന്നും സാനിയ പറഞ്ഞു. ആക്ടിങ് കൊണ്ട് എവിടെ എത്താനാണെന്ന് ചോദിക്കുന്നവരോട് അമ്മ വ്യക്തമായ മറുപടിയും നൽകാറുണ്ടെന്നും സാനിയ വ്യക്തമാക്കുന്നു.

saniya-iyyappan-1

ചില സമയത്ത് ഞാൻ ആലോചിക്കാറുണ്ട്, ഞാനൊരു സാധാരണ പെൺകുട്ടി ആയിരുന്നെങ്കിൽ, വെറുതെ സ്‌കൂളിൽ പോയി പഠിച്ചിറങ്ങി സാധാരണ ഗതിയിൽ ജീവിക്കുകയായിരുന്നെങ്കിൽ ഇന്ന് കാണുന്ന പലരും ഉണ്ടാവുമോ? എനിക്ക് അറിയില്ല. ഞാൻ ഒരിക്കലും അവരെ ജഡ്ജ് ചെയ്ത് പറയുകയല്ല.

Also Read
വിവാഹിതനായ യുവ നടനുമായി അവിഹത ബന്ധം, ഫഹദ് ഫാസിലിന്റെ ആദ്യ നായികയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

പക്ഷേ ചില സമയത്ത് ആ ഒരു വൈബാണ് കിട്ടുന്നത്. എന്റെ കയ്യിൽ പൈസ ഉള്ളത് കൊണ്ടാണ് അവർ കൂടെ ഉള്ളത് എന്ന് തോന്നും. എനിക്ക് കുറച്ച് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. നീ ചെയ്യുന്നത് എല്ലാം ശരിയാണെന്നാണ് അവർ പറയുന്നത്. പക്ഷേ ഉള്ളിൽ എനിക്കറിയാം, ഞാൻ ചെയ്യുന്ന ചില കാര്യങ്ങൾ ശരിയല്ലെന്ന്.

പക്ഷേ ചില സുഹൃത്തുക്കൾ എന്റെ മുഖത്ത് നോക്കി പറയും നല്ല വൃത്തികേടാണ് ചെയ്യുന്നതെന്ന്. അങ്ങനെ പറയുന്ന സുഹൃത്തുക്കളാണ് നല്ലത്. എന്റെ സുഹൃത്തുക്കളിൽ ഏറ്റവും മെയ്ൻ അമ്മയാണ്. അമ്മയോട് എല്ലാ ദിവസവും എല്ലാ കാര്യവും അപ്‌ഡേറ്റ് ചെയ്യുന്ന ആളല്ല ഞാൻ.

പക്ഷേ ഒന്നും പറ്റാതെ പൊട്ടിത്തെറിക്കും എന്നൊരു പോയിന്റിൽ പതുക്കെ അമ്മയുടെ അടുത്ത് പോവും. അമ്മ കൃത്യമായ ഉപദേശത്തോടെ കാര്യങ്ങൾ പറഞ്ഞുമനസിലാക്കി തരും. മോളെ ഇങ്ങനെ വിട്ടോ എന്നൊക്കെ അമ്മയോട് പറയാറുന്നവരുണ്ട്. ആക്ടിങ് കൊണ്ട് എവിടെ എത്താനാണെന്ന് ചോദിക്കും.

നിങ്ങളുടെ മക്കൾ ഡോക്ടേഴ്‌സും എഞ്ചിനിയേഴ്‌സും ആകുമ്പോഴേക്കും അവർക്കൊക്കെ ഒന്ന് സമാധാനിക്കാൻ സിനിമയല്ലേ കാണുന്നത് അപ്പോൾ എന്റെ മോൾ അവിടെ ഉണ്ടാവട്ടെ എന്നാണ് അമ്മ പറഞ്ഞതെന്നും സാനിയ വ്യക്തമാക്കുന്നു.

അതേ സമയം മിനിസ്‌ക്രീൻ നൃത്ത റിയാലിറ്റി ഷോയിലൂടെ സിനിമയിൽ എത്തിയാണ് പിന്നീട് നായികയായും സഹനടിയായും ഒക്കെ സാനിയ ഇയ്യപ്പൻ തിളങ്ങിയത്. അഭിനേത്രിയും മികച്ചൊരു നർത്തകിയുമായ താരം മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബാല്യകാലസഖി എന്ന ചിത്രത്തലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയിൽ എത്തിയത്.

saniya-iyyappan-6

പിന്നീട് ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി തുടക്കം കുറിച്ചു. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ താരം അഭിനയിച്ചു. താരരാജാവ് മോഹൻലാലിന്റെ ലൂസിഫറിലെ താരത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ സാനിയ പലപ്പോഴും തന്റെ ഗ്ലാമറസ് ചിത്രങ്ങളും വീഡിയോകളും എല്ലാം താരം സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കാറുണ്ട്. വളരെ പെട്ടെന്ന് ഇവയൊക്കെ വൈറലായി മാറാറുമുണ്ട്. തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പാഴും താരം സൈബർ അറ്റാക്കുകളും നേരിടാറുണ്ട്.

Also Read
വീട്ടില്‍ അടങ്ങിയിരിക്കാനായിരുന്നു ഒപ്പമുള്ളവരെല്ലാം പറഞ്ഞത്, എന്നാല്‍ അഭിനയിക്കും എന്ന് ഞാന്‍ ഉറപ്പിച്ച് പറഞ്ഞു, വെല്ലുവിളികള്‍ നേരിട്ടതിനെ കുറിച്ച് സാമന്ത പറയുന്നു

Advertisement