ബഹുമാനിക്കില്ലായിരിക്കും പക്ഷേ ബഹുമാനമുണ്ടെന്ന് ഒരിക്കലും അഭിനയിക്കില്ല, പുതുതലമുറ പ്രശ്‌നക്കാരല്ലെന്ന് സിദ്ധിഖ്

567

മലയാളത്തിലെ മുന്‍നിര നായകന്മാരില്‍ ഒരാളണ് സിദ്ധിഖ്. വേറിട്ട ഭാവം കൊണ്ടും രൂപം കൊണ്ടും അഭിനയത്തികവ് കാട്ടിയ നടനാണ് അദ്ദേഹം. കഴിഞ്ഞ മുപ്പത് വര്‍ഷത്തിന് മുകളിലായി മലയാള സിനിമയില്‍ സജീവമായി നില്‍ക്കുകയാണ് സിദ്ധിഖ്.

യുവനടന്മാര്‍ക്കൊപ്പം ഇന്നും തിളങ്ങി നില്‍ക്കാന്‍ നടന് സാധിച്ചതാണ് ഈ വിജയത്തിന് പിന്നിലെ രഹസ്യവും. മലയാള സിനിമയില്‍ സ്വന്തമായൊരു മേല്‍വിലാസമുണ്ടാക്കിയ നടന്‍ കൂടിയാണ്. സ്വഭാവ നടനായും വില്ലനായും ഹാസ്യ നടനായും അദ്ദേഹം മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

Advertisements

എതൊരു കഥാപാത്രവും അനായാസം അവതരിപ്പിക്കാന്‍ കഴിവുള്ള താരം കൂടിയാണിത്. തുടക്ക കാലങ്ങളില്‍ ചെറിയ വേഷങ്ങളും പിന്നീട് ഹാസ്യ കഥാപാത്രങ്ങളും ചെയ്തുകൊണ്ടിരുന്ന സിദ്ദിഖ് ഒരിടവേളയ്ക്ക് ശേഷം വില്ലന്‍ വേഷങ്ങളില്‍ മാത്രം ഒതുങ്ങി നിന്നു.

Also Read: കഴിഞ്ഞ എട്ട് മാസമായി ജോലിയൊന്നുമില്ലാതെ വീട്ടില്‍, സുഹൃത്തുക്കള്‍ പോലും വിളിക്കാതെയായി, മേക്കപ്പ് മാന്‍ ഇട്ടിട്ട് പോയി, മാനസികമായി തളര്‍ന്നുവെന്ന് ജയറാം

2000ത്തിന്റെ തുടക്ക കാലത്ത് അദ്ദേഹം സ്വഭാവ നടനായും ഹാസ്യ നടനായും തിരിച്ചു വരവ് നടത്തി. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രമാണ് താരത്തിന് നടനെന്ന നിലയില്‍ ബ്രേക്ക് നല്‍കിയത്. 250ല്‍പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇദ്ദേഹത്തിന് കേരള സ്റ്റേറ്റ് അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, നന്തി അവാര്‍ഡ്, ഏഷ്യാനെറ്റ് അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഇപ്പോഴിതാ സിനിമയിലെ പുതുതലമുറയെ കുറിച്ച് സംസാരിക്കുകയാണ് സിദ്ധിഖ്. പുതുതലമുറയില്‍പ്പെട്ട അഭിനേതാക്കള്‍ കുഴപ്പക്കാരാണെന്ന തെറ്റിദ്ധാരണ സിനിമയിലുണ്ടെന്നും എന്നാല്‍ കൃത്യമായി സെറ്റിലെത്തുകയും തങ്ങളുടെ ജോലി കഴിഞ്ഞാല്‍ മാറിയിരിക്കുകയും ചെയ്യുന്നവരാണ് അവരെന്നും സിദ്ധിഖ് പറയുന്നു.

പുതുതലമുറയിലുള്ളവര്‍ മുന്നിലിരുന്ന് സിഗരറ്റ് വലിക്കുകയോ ബഹുമാനമില്ലാതെ കാലിന്റെ മുകളില്‍ കാല് കയറ്റി വെക്കുകയോ പരദൂഷണം പറയുകയോ ചെയ്യുന്നില്ലെന്നും അവര്‍ കുഴപ്പക്കാരാണെന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നും സിദ്ധിഖ് പറയുന്നു.

Also Read: കൈ തളര്‍ന്ന അവസ്ഥയിലായി, പള്‍സ് ഒന്നും കിട്ടുന്നുണ്ടായിരുന്നില്ല, ഇനി സിനിമയൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് വരെ തോന്നിപ്പോയി, കരച്ചിലടക്കാനാവാതെ അനുശ്രീ പറയുന്നു

പുതുതലമുറയിലുള്ളവരുടെ കാര്യങ്ങള്‍ വളരെ ട്രാന്‍സപരന്റാണ്. അവര്‍ ഒരിക്കലും നമ്മുടെ മുന്നില്‍ ബഹുമാനമുള്ളവരായി അഭിനയിക്കില്ല. നമ്മളെക്കുറിച്ചൊന്നും തെറ്റായി അവര്‍ പറഞ്ഞുനടക്കില്ലെന്നും താരം പറയുന്നു.

Advertisement