മമ്മുട്ടി മോഹൻലാൽ ചിത്രങ്ങളെ തറപറ്റിച്ച ഇക്കിളി പടങ്ങളിലെ നായികമാരായിരുന്ന രേഷ്മയും സിന്ധുവും മറിയയും ഇപ്പോൾ എവിടെയാണെന്ന് അറിയാമോ

17271

ഒരുകാലത്ത് തീയേറ്റർ സമരങ്ങളും ആശയ ദാരിദ്ര്യവും സൂപ്പർതാര ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെടുകയും ചെയ്തിരുന്ന കാലത്താണ് ഷക്കീല ചിത്രങ്ങൾ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. കിന്നാരത്തുമ്പികൾ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് ഷക്കീല ശ്രദ്ധിക്കപ്പെടുന്നത്.തുടർന്ന് വന്ന ഷക്കീല ചിത്രങ്ങൾ ഒക്കെയും വൻവിജയങ്ങൾ ആവുകയും ചെയ്തു.

മെഗാതാരങ്ങൾക്ക് പോലും കിട്ടാത്ത സ്വീകാര്യത അക്കാലത്ത് ഇവരുടെ ബി ഗ്രേഡ് ചിത്രങ്ങൾക്കും കിട്ടി തുടങ്ങി. മസാല ചിത്രങ്ങളെന്നും, ഇക്കിളിപ്പടങ്ങളെന്നും, തുണ്ട് പടങ്ങളെന്നും ഒക്കെ ഓമനപേരിൽ അറിയപ്പെട്ട ഇത്തരം ചിത്രങ്ങളാണ് ഒരുകാലത്ത് മലയാള സിനിമാ വ്യവസായം തന്നെ താങ്ങി നിർത്തിയത്.

Advertisements

Also Read
വീട്ടില്‍ അടങ്ങിയിരിക്കാനായിരുന്നു ഒപ്പമുള്ളവരെല്ലാം പറഞ്ഞത്, എന്നാല്‍ അഭിനയിക്കും എന്ന് ഞാന്‍ ഉറപ്പിച്ച് പറഞ്ഞു, വെല്ലുവിളികള്‍ നേരിട്ടതിനെ കുറിച്ച് സാമന്ത പറയുന്നു

തീയേറ്ററുകൾ പൂട്ടാതിരുന്നതും ഇത്തരം ചിത്രങ്ങളുടെ വരവും സ്വീകാര്യതയും കൊണ്ട് മാത്രമായിരുന്നു. പിന്നീട് മലയാളത്തിൽ മസാല പടങ്ങളുടെ ഒരു കുത്തൊഴുക്ക് ആയിരുന്നു. ഷക്കീലയോടൊപ്പം തന്നെ രേഷ്മയും, മറിയയും, സിന്ധുവും, അൽഫോൻസയുമൊക്കെ വന്നു. അവരൊക്കെ ബി ഗ്രേഡ് ചിത്രങ്ങളിലെ അഭിവാജ്യ ഘടകമായി മാറിയതും പെട്ടന്നായിരുന്നു.

മസാല ചിത്രങ്ങളിലൂടെ വന്ന ശേഷം സൂപ്പർതാര ചിത്രങ്ങളിൽ പോലും ഐറ്റം ഡാൻസറായി തിളങ്ങിയ നടിയായിരുന്നു അൽഫോൻസ. രേഷ്മയും പ്രമുഖ താരങ്ങൾ അഭിനയിച്ച കന്നഡ സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ട്. പിന്നീട് നല്ല അവസരങ്ങൾ ലഭിക്കാതെ വരുകയായിരുന്നു.
അങ്ങിനെയാണ് ബി ഗ്രേഡ് സിനിമകളിലേക്ക് ചുവട് മാറ്റിയത്.

അക്കാലത്തിറങ്ങിയ സൂപ്പർസ്റ്റാർ സിനിമകളായ രാവണപ്രഭുവിനും, രാക്ഷസ രാജാവിനുമൊക്കെ എതിരെ ഷക്കീലയുടെ രാക്ഷസരാജ്ഞി എന്ന ചിത്രം മത്സരിക്കുന്നതും ഹിറ്റായി മാറുന്നതും കാണേണ്ടി വന്നു. ഷക്കീലയെപ്പോലെ തന്നെ ആരാധകരെ സൃഷ്ടിച്ച നടിയായിരുന്നു രേഷ്മ. ഷക്കീലയ്ക്ക് തന്നെ വെല്ലുവിളി ഉയർത്തിയ നടി കൂടിയായിരുന്നു രേഷ്മ.

സൗന്ദര്യവും, ശരീര പ്രദർശനത്തിൽ ഏതറ്റം വരെ വേണമെങ്കിലും പോകാനുള്ള മിടുക്കും, അഭിനയവും രേഷ്മയ്ക്ക് ആരാധകരുടെ എണ്ണം കൂട്ടി. പിന്നീട് സിന്ധു, മറിയ തുടങ്ങി നിരവധി നടിമാരുടെ വരവുണ്ടായെങ്കിലും ബി ഗ്രേഡ് ചിത്രങ്ങളിലെ സൂപ്പർസ്റ്റാറുകളായി ഷക്കീലയെയും, രേഷ്മയെയും തന്നെ വിശേഷിപ്പിക്കാം.

ഇന്റർനെറ്റും യൂട്യൂബും ഒക്കെ സജീവമായതോടെ ബി ഗ്രേഡ് ചിത്രങ്ങൾക്ക് തീയേറ്ററുകളിൽ ഓളമുണ്ടാക്കാൻ കഴിയാതെ വന്നു. പക്ഷെ ഇന്റർനെറ്റിൽ ഇത്തരം ചിത്രങ്ങൾക്ക് സ്വീകാര്യത കൂടുകയും ചെയ്തു. ഇന്ന് ഏറ്റവും കൂടുതൽ ഗൂഗിളിൽ സെർച്ച് ചെയ്യപ്പെടുന്നതും കാണുന്നതും ഇവരുടെ സിനിമകളും ക്ലിപ്പുകളുമാണ് എന്ന് ഗൂഗിൾ തന്നെ സമ്മതിച്ചു തരുന്നു.

മല്ലു ആന്റീസും, മല്ലു മസാലയും ഒക്കെയാണ് ഗൂഗിളിൽ ഇന്നും ഏറ്റവും കൂടുതൽ സേർച്ച് ചെയ്യപ്പെടുന്നതും. ഒരുകാലത്ത് സിനിമാലോകം അടക്കി വാണിരുന്നു എന്ന് തന്നെ പറയാൻ കഴിഞ്ഞിരുന്ന ഈ നടിമാരുടെ ഇന്നത്തെ അവസ്ഥ എന്താണ് എന്ന് ആരും അന്വഷിക്കാറില്ല. നല്ലകാലത്ത് കിട്ടിയ പണവും വരുമാനവും ശരിയായി വിനിയോഗിക്കാൻ കഴിയാതെ പല നടിമാരും പഴയ അവസ്ഥയിലേക്ക് പോയതായും പറയുന്നു.

Also Read
വിവാഹിതനായ യുവ നടനുമായി അവിഹത ബന്ധം, ഫഹദ് ഫാസിലിന്റെ ആദ്യ നായികയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

മുംബൈയിലും ബംഗ്ളൂരിലും ശ രീ രം വിറ്റു ജീവിക്കേണ്ടി വന്നവരുമുണ്ട്. ഇവരെ വച്ച് ചിത്രങ്ങൾ നിർമ്മിച്ചവർ സാമ്പത്തിക നേട്ടം ഉണ്ടാക്കി എന്നല്ലാതെ അർഹിച്ച പ്രതിഫലമോ പരിഗണനകളോ ഇവർക്ക് നൽകിയിരുന്നില്ല എന്നതാണ് വാസ്തവം. പല പ്രമുഖ നിർമ്മാതാക്കളും കള്ളപ്പേരുകളിൽ ഡേറ്റിനായി ക്യൂവിൽ നിന്നിട്ടുണ്ട് എന്ന് ഇന്നവർ ഓർക്കാനിഷ്ടപ്പെടാത്ത സത്യമാണ്.

ഷക്കീല മസാലപ്പടങ്ങളോട് വിടപറഞ്ഞ് ചെന്നൈയിൽ സ്ഥിരതാമാസമാക്കി. രേഷ്മയെ കുറിച്ച് ഏറിയുന്നത് വർഷങ്ങൾക്ക് ശേഷമാണ്. കൊച്ചി കാക്കനാട്ടുള്ള ഒരു ഫ്ലാറ്റിൽ അനാശാസ്യം നടത്തി എന്ന കേസിൽ പിടിയിലായത് രേഷ്മയും സംഘവും ആയിരുന്നു എന്ന് വാർത്തകൾ വന്നപ്പോഴാണ് വീണ്ടും ഈ നടിയെക്കുറിച്ച് പുറംലോകം അറിയുന്നത്.

മറിയ, സിന്ധു പോലുള്ള നടിമാർ എവിടെയാണെന്ന് പോലും ഇന്നും ആർക്കും അറിയില്ല. ഷക്കീല വർഷങ്ങൾക്ക് ശേഷം തമിഴ്, മലയാളം, തെലുങ്ക് സിനിമകളിൽ പ്രമുഖ നടന്മാർക്കൊപ്പം നല്ല വേഷത്തിൽ അഭിനയിച്ച ശേഷം പിന്നെയും അപ്രത്യക്ഷയായി വീണ്ടും സിനിമയും സീരിയലുകളുമായി സജീവമായിരിക്കുയാണ് ഇപ്പോൾ.

കേസിന്റെയും പീ ഡ നങ്ങളുടെയും ഒരു നീണ്ട കാലം കഴിഞ്ഞ് രേഷ്മയും എവിടെയോ മറഞ്ഞു.
എന്നാൽ രേഷ്മയുമായി ഇപ്പോഴും നല്ല സൗഹൃദ ബന്ധമുണ്ടെന്നും വിവരങ്ങൾ അന്വഷിക്കാറ് ഉണ്ടെന്നും ഷക്കീല പറയുന്നു. രേഷ്മ ഇപ്പോൾ ഒരു നല്ല കുടുംബിനി ആണെന്നും ഭർത്താവിനും രണ്ട് ആൺകുട്ടികൾക്കും ആപ്പം സന്തോഷമായി മൈസൂരിൽ താമസിയ്ക്കുന്നുവെന്നും ഷക്കീല വ്യക്തമാക്കുന്നു.

സിന്ധുവും മറിയയും എവിടെയുണ്ടെന്ന് അറിയില്ലെന്നും അവർ പറയുന്നു. അറിയപ്പെടാത്ത ഏതോ ഒരു കോണിൽ അവർ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാവാം. സിനിമയിലെ ദുരനുഭവങ്ങളും പീഡനവും മുതലാക്കലുകളും മറന്ന് പ്രായം തളർത്തിയ ശരീരത്തോട് പൊരുതിക്കൊണ്ടി രിക്കുകയാവാം. അല്ലെങ്കിൽ പഴയ തൊഴിലിൽ ജീവിതം ദുരിതമായി തന്നെ തള്ളിനീക്കുകയാവാം. അന്വേഷണം ഇവിടെ അവസാനിക്കുന്നില്ല.

Also Read
അവരൊക്കെ എന്റെ മുഖത്ത് നോക്കി പറയും നല്ല വൃത്തികേടാണ് ചെയ്യുന്നതെന്ന്: വെളിപ്പെടുത്തി സാനിയ ഇയ്യപ്പൻ

Advertisement