ഞെട്ടിക്കുന്ന ആഗോള കളക്ഷൻ: ആസിഫലിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി ‘കെട്ട്യോളാണ് എന്റെ മാലാഖ’

33

മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച് നവാഗതനായ നിസ്സാം ബഷീർ സംവിധാനം ചെയ്ത ‘കെട്ട്യോളാണ് എന്റെ മാലാഖ’ ആസിഫലിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായിരിക്കുകയാണ്.

മറ്റു താരങ്ങളൊന്നുമില്ലാതെ ആസിഫലി നായകനായി എത്തി ഏറ്റവുമധികം കളക്ഷൻ സ്വന്തമാക്കിയ ചിത്രം താരതമ്യേന കുറഞ്ഞ ബജറ്റിൽ ഒരുക്കിയ ചിത്രമാണ്. ചിത്രത്തിന്റെ ആഗോള കളക്ഷൻ 15-20 കോടിയിൽ എത്തിയെന്നാണ് കണക്കാക്കുന്നത്. ഇപ്പോഴും ചില റിലീസ് കേന്ദ്രങ്ങളിൽ ചിത്രം തുടരുന്നുണ്ട്.

Advertisements

കുടുംബ പശ്ചാത്തലത്തിൽ നർമം കലർത്തി കഥ പറയുന്ന ചിത്രത്തിൽ വീണ നന്ദകുമാറാണ് നായിക. ബേസിൽ ജോസഫ്, ജാഫർ ഇടുക്കി എന്നിവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. രചന അജി പീറ്റർ തങ്കം.

ഗാനങ്ങൾ വിനായക് ശശികുമാർ. സംഗീതം വില്യം ഫ്രാൻസിസ്. അഭിലാഷ്.എസ് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങും നിർവഹിക്കുന്നു.കലാസംവിധാനം ആഷിക്ക്. ചീഫ് അസോസിയേറ്റ് ഡയറക്റ്റർ മാത്യു തോമസ്. പീരുമേട്, പാലാ എന്നിവിടങ്ങളാണ് പ്രധാനലൊക്കേഷൻ.

Advertisement