Home Entertainment Celebrities

എന്നെ ഇന്ന് ബെഡില്‍ കിട്ടിയാല്‍ നന്നായേനെ എന്നായിരുന്നു ഒരാളുടെ കമന്റ്, ഇവനെയൊക്കെ എന്തിനാണാവോ ജനിപ്പിച്ചതെന്ന് തോന്നാറുണ്ട്, തുറന്നടിച്ച് അഭയ ഹിരണ്‍മയി

589

നിരവധി ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് സമ്മാനിച്ച മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി. നിരവധി ആരാധകരാണ് മലയാള സിനിമാ പിന്നണി ഗാനരംഗത്തെ സജീവ സാന്നിധ്യമായ താരത്തിന്റെ പാട്ടുകള്‍ക്കുള്ളത്.

Advertisements

സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി ലിവിങ് ടു ഗെതറിലായിരുന്ന അഭയ ഏറ്റവും കൂടുതല്‍ പാടിയിട്ടുള്ളത് ഗോപി സുന്ദര്‍ ഒരുക്കിയ ഗാനങ്ങളായിരുന്നു. അതേസമയം ഗോപി സുന്ദറുമായുള്ള ബന്ധം അവസാനിച്ചതോടെ അഭയ പലപ്പോഴും സൈബര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട്.

Also Read: സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ സന്തോഷം തോന്നി, പക്ഷേ അവന്‍ നായകനായുള്ള സിനിമയില്‍ ചെറിയ വേഷം ചെയ്യാന്‍ എനിക്ക് കോംപ്ലക്‌സായിരുന്നു, തുറന്ന് പറഞ്ഞ് വിനയ് ഫോര്‍ട്ട്

ഇരുവരും തങ്ങളുടെ പത്ത് വര്‍ഷത്തെ ബന്ധമാണ് ഉപേക്ഷിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഇന്ന് താരം. തന്റെ ഫോട്ടോകളും ഓരോ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുമുണ്ട് താരം. ഇപ്പോഴിതാ അഭയയുടെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

കുട്ടിക്കാലത്ത് ക്രിക്കറ്റ് താരം സഹീര്‍ ഖാനോട് തനിക്ക് ക്രഷ് തോന്നിയിരുന്നുവെന്ന് അഭയ പറയുന്നു. പത്താംക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു ഈ സംഭവം. ഇപ്പോള്‍ തനിക്ക് ആരോടും ക്രഷ് ഇല്ലെന്നും അങ്ങനെ ആരോടെങ്കിലും തോന്നിയാല്‍ ഉറപ്പായും പറയുമെന്നും ഇപ്പോള്‍ തനിക്ക് ആരെയും വിവാഹം കഴിക്കാനും വയ്യെന്നും അഭയ പറഞ്ഞു.

Also Read: നന്ദഗോപാൽ മാരാരായി ഷാജി കൈലാസ് തീരുമാനിച്ചത് സുരേഷ്‌ഗോപിയെ, എന്നാൽ മമ്മൂട്ടി തന്നെ വേണമെന്ന് വാശിപിടിച്ച് മോഹൻലാൽ, പിന്നെ നടന്നത് ഇങ്ങനെ

പണ്ട് തന്നെയൊരാള്‍ കയറി പിടിച്ചിരുന്നുവെന്നും തനിക്ക് പ്രതികരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ലെന്നും സ്‌പോട്ടില്‍ റിയാക്ട് ചെയ്യാന്‍ എല്ലാവരും പഠിച്ചുവെന്നും അഭയ പറഞ്ഞു.

അതേസമയം സോഷ്യല്‍മീഡിയയില്‍ വരുന്ന മോശം കമന്റുകള്‍ കാണുമ്പോള്‍ കഷ്ടം തോന്നാറുണ്ടെന്നും താരം പറയുന്നു. പല കമന്റുകള്‍ക്കും മറുപടി നല്‍കാറുണ്ടെന്നും താന്‍ ന്യൂഡിറ്റി വിറ്റ് കാശാക്കുകയാണെന്നൊക്കെയാണ് പലരും പറയുന്നതെന്നും അഭയ പറഞ്ഞു.

ഇങ്ങനെയൊരു കമന്റ് കുറേ കാലത്തിന് ശേഷമാണ് കാണുന്നതെന്നും അതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് കമന്റിട്ട അയാളെ ടാഗ് ചെയ്ത് ഒരു പോസ്റ്റിട്ട് പ്രതികരിച്ചിരുന്നുവെന്നും അഭയ പറഞ്ഞു.തന്നെ ബെഡില്‍ കിട്ടിയാല്‍ നന്നായേനെ എന്നായിരുന്നു മറ്റൊരാളുടെ കമന്റെന്നും ആ മെസ്സേജൊക്കെ കാണുമ്പോള്‍ ഇവനെയൊക്കെ എന്തിന് ജനിപ്പിച്ചുവെന്ന് തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു.

Advertisement