അപകടത്തില്‍ പരിക്കേറ്റ് കിടക്കുമ്പോഴും എന്നെ വിട് കൊല്ലാന്‍ കൊണ്ടുപോകുകയാണോ എന്ന് അയാള്‍ ചോദിക്കുന്നുണ്ടായിരുന്നു, ജഗതിയാണെന്ന് മനസ്സിലായത് ആശുപത്രിയിലെത്തിച്ചപ്പോള്‍, രക്ഷകനായി എത്തിയ ആംബുലന്‍സ് ഡ്രൈവര്‍ പറയുന്നു

756

എണ്ണിയാല്‍ ഒടുങ്ങാത്ത അത്ര ഹാസ്യ നിമിഷങ്ങള്‍ മലയാളികള്‍ക്ക് നല്‍കിയ ഹാസ്യ സാമ്രാട്ടാണ് ജഗതി ശ്രീകുമാര്‍. അപകടം പറ്റി വീട്ടില്‍ കഴിയുന്ന താരത്തിന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

Advertisements

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റതിനെത്തുടര്‍ന്ന് 8 വര്‍ഷമായി സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുന്ന ജഗതി കഴിഞ്ഞ വര്‍ഷം രണ്ടു പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചതോടെ അഭിനയരംഗത്തേക്കുള്ള മടങ്ങി വരവിന്റെ പാതയിലാണ്.

Also Read: വന്ദേഭാരത് ട്രെയിനിലെ യാത്ര ആസ്വദിച്ച് കൊച്ചിയിലേക്ക് കുതിച്ച് ചാക്കോച്ചന്‍, ചിത്രങ്ങള്‍ പകര്‍ത്തി ആരാധകര്‍

ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം വെള്ളിത്തിരയില്‍ സജീവമാകട്ടെ എന്നാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ ഇപ്പോള്‍ ആശംസിക്കുന്നത്. ഇപ്പോഴിതാ വാഹനാപകടത്തില്‍പ്പെട്ട് കിടക്കുന്ന ജഗതിക്ക് രക്ഷകനായി എത്തിയ ആംബുലന്‍സ് ഡ്രൈവര്‍ ഉണ്ണിക്കൃഷ്ണന്‍ അദ്ദേഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ നിന്നും ഒരു ഗര്‍ഭിണിയെ കോഴിക്കോട് മിംസിലേക്ക് കൊണ്ടുപോയി തിരിച്ചുവരുമ്പോഴാണ് ഡിവൈഡറില്‍ തട്ടി മറിഞ്ഞ് കിടക്കുന്ന ഒരു ഇന്നോവ കാര്‍ കണ്ടത്. ഉടനെ അവിടെയിറങ്ങി വണ്ടിയുടെ അടുത്തേക്ക് പോയി എന്നും ഡ്രൈവര്‍ സീറ്റിന്റെയടുത്തുള്ള ഗ്ലാസ് ചെറുതായി താഴ്ത്തിയ നിലയിലായിരുന്നുവെന്നും ഉണ്ണിക്കൃഷ്ണന്‍ പറയുന്നു.

Also Read: വിലകൂടിയ സമ്മാനങ്ങളില്ലെങ്കിലും എന്നെ സന്തോഷിപ്പിക്കാന്‍ അവന്റെ മുഖത്തെ ഈ പുഞ്ചിരി മതി, തേജസ്സിനൊപ്പമുള്ള മനോഹര നിമിഷം പങ്കുവെച്ച് മാളവിക, വീഡിയോ വൈറല്‍

ആ ഗ്ലാസ്സിനുള്ളിലൂടെ ഒരാള്‍ കൈ വീശുന്നത് കണ്ടു, രക്ഷിക്കണേ എന്ന് കാണിക്കുന്ന ഒരു കൈപ്പത്തി മാത്രമാണ് താന്‍ കണ്ടതെന്നും വണ്ടിയുടെ ഡ്രൈവറായിരുന്നു അതെന്നും മറ്റൊരു യാത്രക്കാരനും മുന്നിലുണ്ടായിരുന്നുവെന്നും അയാളെ രക്ഷിച്ച് സ്ട്രക്ചറില്‍ കയറ്റിയപ്പോള്‍ തന്നെ വിട് കൊല്ലാന്‍ കൊണ്ടുപോകുകയാണൊ എന്ന് പറയുന്നുണ്ടായിരുന്നുവെന്നും ഉണ്ണിക്കൃഷ്ണന്‍ പറയുന്നു.

ഉടനെ ആശുപത്രിയിലെത്തിച്ചുവെന്നും അപ്പോഴാണ് അത് ജഗതിയാണെന്ന് മനസ്സിലായതെന്നും അദ്ദേഹം പറയുന്നു. 2012 മാര്‍ച്ച് 10നായിരുന്നു മലയാളികളെ ഒന്നടങ്കം നടുക്കിയ ആ അപകടം സംഭവിച്ചത്.

Advertisement