സിനിമ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് പരിക്ക്, ശസ്ത്രക്രിയ ഇന്ന്, പ്രാര്‍ത്ഥനയോടെ ആരാധകര്‍

322

മികച്ച അഭിനേതാവ് അതിലും മികച്ച സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. അന്തരിച്ച മുന്‍ സൂപ്പര്‍ നടന്‍ സുകുമാരന്റെ ഇളയ മകന്‍ കൂടിയായ പൃഥിരാജ് തൊടുന്നതെല്ലാം പൊന്നാക്കുന്ന താരമാണ്.

Advertisements

യുവനടന്മാരില്‍ മുന്നില്‍ നില്‍ക്കുന്ന പൃഥ്വിരാജിന് ഇന്ന് ആരാധകരേറെയാണ്. ഇതിനോടകം ഒത്തിരി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. പലതും സൂപ്പര്‍ഹിറ്റുകളായിരുന്നു. ഇപ്പോഴിതാ താരവുമായി ബന്ധപ്പെട്ട് ആരാധകരെ വിഷമത്തിലാഴ്ത്തുന്ന ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്.

Also Read: മുറച്ചെറുക്കനുമായി ആര്‍ഭാട വിവാഹം, രണ്ടാമത്തെ കുട്ടി ജനിച്ചപ്പോള്‍ വിവാഹമോചനം, പിന്നീട് തനിച്ചുള്ള പോരാട്ടം, ജീവിതം തുറന്നുപറഞ്ഞ് നിഷ സാരംഗ്

സിനിമാചിത്രീകരണത്തിനിടെ താരത്തിന് പരിക്ക് പറ്റിയെന്നാണ് റിപ്പോര്‍ട്ട്. വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഇടുക്കി ജില്ലയിലെ മറയൂരില്‍ വെച്ചാണ് താരത്തിന് പരിക്ക് പറ്റിയത്.

Also Read: 40ാം വയസ്സില്‍ വിവാഹം, 48ാമത്തെ വയസ്സില്‍ അമ്മയാവാന്‍ ഒരുങ്ങി ഷര്‍മിലി, അതിസുന്ദരമായ ജീവിതമെന്ന് താരം, അഭിനന്ദിച്ച് ആരാധകര്‍

പൃഥ്വിരാജിന്റെ കാലിനാണ് പരിക്ക് പറ്റിയത്. താരത്തെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍. ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്നാണ് വിവരം.

സിനിമയുടെ അവസാനഘട്ട ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഹൈറേഞ്ചിലും കാട്ടിലുമൊക്കെയായാണ് സിനിമയുടെ ആക്ഷന്‍ സ്വീക്വന്‍സുകള്‍. ചിത്രം ഈ വര്‍ഷം അവസാനത്തോടെ തിയ്യേറ്ററുകളിലെത്തും.

Advertisement