അങ്ങനെ 15 വയസ്സുള്ള കുട്ടിയുടെ അമ്മയായി, ഇനി കുറച്ചുകാലം വീട്ടിലിരിക്കേണ്ടി വരുമെന്ന് എനിക്ക് അറിയാമായിരുന്നു, തുറന്നുപറഞ്ഞ് അനുമോള്‍

170

വളരെ പെട്ടെന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അനുമോള്‍. മിനിസ്‌ക്രീന്‍ അവതാരകയായി കരിയര്‍ തുടങ്ങിയ താരം പിന്നീട് അഭിനയ രംഗത്ത് തിളങ്ങുക ആയിരുന്നു. ഇവന്‍ മേഘരൂപന്‍ ആയിരുന്നു ആദ്യ ചിത്രം.

Advertisements

അകം, വെടിവഴിപാട്, ചായില്യം, ഞാന്‍, അമീബ, പ്രേമസൂത്രം, ഉടലാഴം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ താരം കൂടിയാണ് അനുമോള്‍.

Also Read: ഉഷാറായി നില്‍ക്കൂ എന്ന് എന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്, വളരെ സ്വീറ്റ് പേഴ്‌സണാണ് സണ്ണി ലിയോണ്‍, താരത്തെ കുറിച്ച് നിശാന്ത് സാഗര്‍ പറയുന്നതിങ്ങനെ

തന്റെ ബോള്‍ഡ് ഫോട്ടോ ഷൂട്ടുകളും പുതിയ വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയില്‍ കൂടി നടി ആരാധകരുമായി പങ്കെടുക്കാറുണ്ട്. അനുയാത്ര എന്ന പേരിലുള്ള അനുവിന്റെ യൂട്യൂബ് ചാനല്‍ ആരാധകര്‍ക്കിടയില്‍ ഹിറ്റാണ്. തന്റെ വിശേഷങ്ങളും യാത്രയും ഒക്കെ അനുമോള്‍ ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്. 36കാരിയായ അനുമോള്‍ പക്ഷേ ഇതുവരേയും വിവാഹം കഴിച്ചിട്ടില്ല.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം. തനിക്ക് മുമ്പ് സിനിമാബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും വളരെ യാദൃശ്ചികമായിട്ടാണ് താന്‍ സിനിമയില്‍ എത്തിയതെന്നും താനെടുക്കുന്ന തീരുമാനമെല്ലാം ശരിയാണെന്ന വിശ്വാസം അമ്മയ്ക്കുണ്ടായിരുന്നുവെന്നും അത് ഇതുവരെ തെറ്റിയിട്ടില്ലെന്നും അനുമോള്‍ പറയുന്നു.

Also Read:16 വര്‍ഷമായുള്ള പിണക്കം അവസാനിച്ചു, പരസ്പരം ആലിംഗനം ചെയ്ത് ഷാരൂഖ് ഖാനും സണ്ണി ഡിയോളും, കൈയ്യടിച്ച് ആരാധകര്‍, വീഡിയോ വൈറല്‍

ഇഷ്ടമുള്ള സിനിമകള്‍ മാത്രം ചെയ്താല്‍ മതിയെന്ന് അമ്മയും സഹോദരിയും തന്നോട് പറഞ്ഞിട്ടുണ്ട്. സെലക്ടീവായ സിനിമകള്‍ ചെയ്യാനാണ് തനിക്ക് ഇഷ്ടംമെന്നും അനുമോള്‍ പറയുന്നു. അയലി എന്ന സീരിസില്‍ അഭിനയിച്ചതിനെ കുറിച്ചും അനുമോള്‍ സംസാരിച്ചു.

ഇത് ചെയ്താല്‍ കുറച്ച് കാലം വീട്ടിലിരിക്കേണ്ടി വരുമെന്ന് തനിക്ക് അറിയാമായിരുന്നു. 15 വയസ്സുള്ള കുട്ടിയുടെ അമ്മയായിട്ടായിരുന്നു താന്‍ അഭിനയിച്ചതെന്നും അങ്ങനെയൊരു റോള്‍ചെയ്താല്‍ പിന്നെ വരുന്നതെല്ലാം അതുപോലുള്ള ക്യാരക്ടറുകളായിരിക്കുമെന്നും എന്നാല്‍ താന്‍ അഭിമാനിക്കുന്ന വര്‍ക്കാണ് അയലിയെന്നും അതുപോലുള്ള ക്യാരക്ടറുകള്‍ കിട്ടിയാല്‍ താന്‍ ഇനിയും അഭിനയിക്കുമെന്നും അനുമോള്‍ പറയുന്നു.

Advertisement