‘ഹിന്ദു മതം അങ്ങ് തുടച്ചു നീക്കുമെന്ന്’, സ്റ്റാലിന്റെ മോനെ നീ അല്ല ആര് വിചാരിച്ചാലും അത് നടക്കാൻ പോകുന്നില്ല; അമ്മ ഗുരുവായൂരപ്പന് സ്വർണ കിരീടം കൊടുത്തില്ലേ: മേജർ രവി

7555

പട്ടാള സിനിമകളുമായി എത്തി മലയാളികൾക്ക് ഏറെ സുപരിചിതനായി മാറിയ സംവിധായകനും നടനുമാണ് മേജർ രവി. ഒരു മികച്ച സംവിധായകൻ എന്നതിലുപരി നല്ലൊരു നടനും നിർമാതാവുമാണ് അദ്ദേഹം. കൂടാതെ ബിജെപി-സംഘപരിവാർ അനുകൂലി കൂടിയാണ്. പലപ്പോഴും ബിജെപിക്ക് വേണ്ടി സംസാരിക്കാറുള്ളത് മേജർ രവിയാണ്.

ഇപ്പോഴിതാ മേജർ രവി ഉദയനിധി സ്റ്റാലിന്റെ വാക്കുകളെ വിമർശിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ശ്രീകൃഷ്ണ ജയന്തി ബാല ദിനാഘോഷത്തോട് അനുബന്ധിച്ച് നടന്ന കുടുംബ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മേജർ രവി ഉദയനിധിക്ക് എതിരെ പരാമർശം നടത്തിയിരിക്കുന്നത്.

Advertisements

കൂടാതെ, മിത്ത് വിവാദത്തിൽ സ്പീക്കർ എം ഷംസീറിനെതിരെയും പരാമർശം നടത്തി. സനാതന ധർമത്തെ ഉന്മൂലനം ചെയ്യണം എന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിനെതിരെയാണ് മേജർ രവി യുടെ വിമർശനം. തനിക്ക് തന്റെ വിശ്വാസം എന്നത് വലുതാണ്, സ്വന്തം അച്ഛനെയും അമ്മയെയും പോലെയാണ് താൻ തന്റെ വിശ്വാസത്തെ കാണുന്നതെന്നാണ് മേജർ രവി പറയുന്നത്.

ALSO READ- അങ്ങനെ 15 വയസ്സുള്ള കുട്ടിയുടെ അമ്മയായി, ഇനി കുറച്ചുകാലം വീട്ടിലിരിക്കേണ്ടി വരുമെന്ന് എനിക്ക് അറിയാമായിരുന്നു, തുറന്നുപറഞ്ഞ് അനുമോള്‍

ഒരുത്തൻ വന്ന് ഇത് നിന്റെ അച്ഛനല്ല ഇത് കെട്ടുകഥയാണ് എന്ന് പറഞ്ഞാൽ നമ്മൾ സമ്മതിക്കുമോ, ഇല്ല. മറ്റൊരു ആളുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാനോ, പരിഹസിക്കാനോ, കെട്ടുകഥ ആണെന്നോ പറയാൻ താൻ പോയിട്ടില്ലെന്നും അതിനെ ബഹുമാനിക്കുക മാത്രമാണ് ചെയ്തത്. എല്ലാവരും ഹിന്ദുക്കളുടെ നെഞ്ചത്തോട്ടു കയറുന്നത് എന്തിനാണെന്നും അതിനു കാരണം നമ്മൾ പ്രതികരിക്കില്ല എന്ന് അറിയാമായിരുന്നിട്ടാകുമെന്നും മേജർ രവി പറഞ്ഞു.

ഒരുത്തൻ വന്നു പറഞ്ഞാൽ ഗണപതി കെട്ടുകഥ ആണെന്നു പറഞ്ഞാൽ അതൊക്കെ നമ്മൾ കേട്ടിരിക്കണോ. ഇതൊക്കെ വർഗീയമായ വിഷവിത്തുകൾ വിതക്കാൻ ആരെക്കെയോ കരുതിക്കൂട്ടി ചെയ്യുന്നതാണ്. ഷംസീർ എന്തുകൊണ്ട് സ്വന്തം മതത്തിൽ തൊട്ട് കെട്ടുകഥയാണ് എന്ന് പറഞ്ഞില്ലെന്നും മേജർ രവി ചോദ്യം ചെയ്തു.

ALSO READ- എന്തുകൊണ്ടാണ് മീനാക്ഷി മഞ്ജുവിനെ അകറ്റി നിര്‍ത്തി ദിലീപിനൊപ്പം പോയത്, കാലങ്ങളായുള്ള ആരാധകരുടെ സംശയങ്ങള്‍ക്ക് ഒടുവില്‍ മറുപടി ഇതാ

അപ്പോൾ തീർച്ചയായും ഇതൊരു അജണ്ടയാണ്, ഏതായാലും ഷംസീന്റെ ആ വാക്കുകൾ കൊണ്ട് ഒരു കാര്യം വ്യക്തമായി, തങ്ങളുടെ വിശ്വാസത്തെ മുറുകെ പിടിക്കാൻ ഹിന്ദുക്കൾ ഒറ്റക്കെട്ടായി നിന്നു, പലരും തങ്ങളുടെ പ്രതിഷേധം അറിയിച്ചു. അതുപോലെ സ്റ്റാലിന്റെ മകൻ പറയുന്നു ഹിന്ദു മതം അങ്ങ് തുടച്ചു നീക്കമെന്ന്. മോനെ നീ അല്ല ആര് വിചാരിച്ചാലും ഒരുകാലത്തും അത് നടക്കാൻ പോകുന്നില്ലെന്നും ആ പരിപ്പ് നീ അങ്ങ് വാങ്ങി വെച്ചേരെയെന്നുമാണ് മേജർ രവി പറഞ്ഞത്.

കൂടാതെ ഉദയനിധിയുടെ അമ്മ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗുരുവായൂർ അപ്പന് സ്റ്റാലിന്റെ ഭാര്യ 32 പവന്റെ സ്വർണ്ണ കിരീടം നൽകിയത്. ആ അമ്മയുടെ മകനാണ് ഹിന്ദു മതത്തെയും സനാധന ധർമത്തെയും തുടച്ച് നീക്കാൻ നടക്കുന്നതെന്നും മേജർ രവി പരിഹസിച്ചു.

‘മോനെ നീ അത് കൈയ്യടി വാങ്ങിക്കാൻ വേണ്ടി പറഞ്ഞതാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അവിടെ തമിഴ് നാട്ടിൽ ബിജെപിയുടെ ഒരു പുലി വളർന്നു വരുന്നുണ്ട്, ‘അണ്ണാമലയ്’, മോനെ നീ അത് ചിന്തിക്കേണ്ട’- എന്നാണ് മേജർ രവി പറഞ്ഞത്.

Advertisement