ഉള്ളിലൊന്നും വെക്കുന്ന ആളല്ല ഞാന്‍, സിനിമ കഴിഞ്ഞാല്‍ ഏറ്റവും പ്രിയപ്പെട്ടത് കുടുംബം, മനസ്സുതുറന്ന് ബിന്ദു പണിക്കര്‍

160

മലയാളി സിനിമാ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികള്‍ ആണ് ബിന്ദുപണിക്കരും സായ് കുമാറും. ഏറെക്കാലം ഒരുമിച്ച് താമസിച്ചതിന് ശേഷം 2019 ഏപ്രില്‍ 10 നാണു ഇരുവരും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.

Advertisements

ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഇരുവരും വിവാഹിതരായത്. സായികുമാറിന്റെ ആദ്യ വിവാഹം ഡിവോഴ്സിലാണ് അവസാനിച്ചത്. 2009 ല്‍ തുടങ്ങിയ വിവാഹമോചന കേസ് 2017 ലാണ് അവസാനിച്ചത്. കോഴിക്കോട് സ്വദേശിനിയായ ബിന്ദു പണിക്കരുടെ ആദ്യവിവാഹം 1997 ലായിരുന്നു നടന്നത്.

Also Read: മോദിയെ വിട്ടൊരു കളിയില്ല, അങ്ങനെ ആരും ധരിക്കുകയും വേണ്ട, മനുഷ്യരുടെ മനസ്സറിയുന്ന സുരേഷ് ഗോപി മുഖ്യമന്ത്രിയാവണം, വീണ്ടും ശ്രദ്ധനേടി രാമസിംഹന്റെ വാക്കുകള്‍

ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ട്. കല്യാണി എന്നാണ് പേര്. സോഷ്യല്‍മീഡിയയിലെല്ലാം ഒത്തിരി സജീവമായ കല്യാണി അമ്മയുടെ പാരമ്പര്യം പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

ഇപ്പോഴിതാ സിനിമയെ കുറിച്ചും കുടുംബത്തെ കുറിച്ചും ബിന്ദു പണിക്കര്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. എത്ര സിനിമയില്‍ അഭിനയിച്ചുവെന്ന് താന്‍ ഒരിക്കലും നോക്കാറില്ലെന്നും കിട്ടുന്ന ക്യാരക്ടറൊക്കെ നന്നായി ചെയ്യാന്‍ നോക്കാറുണ്ടെന്നും ബിന്ദു പണിക്കര്‍ പറയുന്നു.

Also Read: അതേപ്പറ്റിയുള്ള ചോദ്യം കേട്ടുമടുത്തു, അന്ന് അത് പറയുമ്പോള്‍ ശരിക്കും എനിക്ക് ബോധമില്ലായിരുന്നു, പിന്നല്ലേ സദാചാരബോധം, കിടിലന്‍ മറുപടിയുമായി ധ്യാന്‍ ശ്രീനിവാസന്‍

താന്‍ മനസ്സിലൊന്നും വെക്കുന്ന ആളല്ല, എല്ലാം തുറന്നുപറയും. കമലദളമാണ് തന്റെ ആദ്യ ചിത്രം. സിനിമ കഴിഞ്ഞാല്‍ കുടുംബമാണ് ഇഷ്ടമെന്നും താനും സായി ചേട്ടനും മകളും സന്തോഷത്തോടെയാണ് കഴിയുന്നതെന്നും തന്നെ ചേര്‍ത്തുപിടിച്ച് സന്തോഷിപ്പിക്കുന്നവരാണെന്നും ബിന്ദു പണിക്കര്‍ പറയുന്നു.

മോളെ കാണാന്‍ യുകെയില്‍ പോയിരുന്നു. അപ്പോഴൊക്കെ താന്‍ മോഡേണ്‍ വേഷങ്ങള്‍ ധരിച്ചിട്ടുണ്ടെന്നും എന്നാല്‍ അതൊന്നും ആരും കാണുന്നില്ലെന്നും ബിന്ദു പണിക്കര്‍ പറയുന്നു.

Advertisement