Home Uncategorized

വിവാഹം ഒരു വലിയ ഉത്തരവാദിത്വം, അതേറ്റെടുക്കാന്‍ തയ്യാറാണെന്ന് തോന്നുമ്പോള്‍ വിവാഹം ചെയ്യുക, 30 വയസ്സ് കഴിഞ്ഞപ്പോള്‍ ഞാനൊരു കുഞ്ഞിനെ പോലെയായി, തുറന്നുപറഞ്ഞ് തമന്ന

102

മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ തെന്നിന്ത്യന്‍ താര സുന്ദരിയാണ് തമന്ന ഭാട്ടിയ. ബോളുവുഡ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ചേക്കേറിയ തമന്ന മോഡലിംഗിലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്. അരങ്ങേറ്റം ഹിന്ദിയിലൂടെ ആയിരുന്നെങ്കിലും തമിഴും തെലുങ്കും അടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളിലൂടെ ആണ് താരം ഒന്നാം നിരയിലേക്ക് ഉയര്‍ന്നത്.

Advertisements

മുതിര്‍ന്ന താരങ്ങള്‍ക്കും യുവ സൂപ്പര്‍താരങ്ങള്‍ക്കും എല്ലാം ഒപ്പം തമിഴ്,തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരത്തിനു മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആരാധകരുണ്ട്. സൂപ്പര്‍ താര ബിഗ് ബജറ്റ് സിനിമകളില്‍ നായികയായ തമന്ന ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയിലും ശ്രദ്ധയമായ വേഷത്തില്‍ എത്തിയിരുന്നു.

Also Read: മോദിയെ വിട്ടൊരു കളിയില്ല, അങ്ങനെ ആരും ധരിക്കുകയും വേണ്ട, മനുഷ്യരുടെ മനസ്സറിയുന്ന സുരേഷ് ഗോപി മുഖ്യമന്ത്രിയാവണം, വീണ്ടും ശ്രദ്ധനേടി രാമസിംഹന്റെ വാക്കുകള്‍

തന്റെ പ്രണയത്തെ കുറിച്ചും കാമുകനെ കുറിച്ചും അടുത്തിടെ തമന്ന തുറന്നുസംസാരിച്ചിരുന്നു. പ്രമുഖ നടന്‍ വിജയ് വര്‍മ്മയാണ് താരത്തിന്റെ പങ്കാളി. ലൗ സ്റ്റോറീസില്‍ തമന്നയ്‌ക്കൊപ്പം വിജയ് വര്‍മ്മയും എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ലൗ സ്റ്റോറീസിലെ ചുംബന രംഗങ്ങളെ കുറിച്ച് തമന്ന പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

8 മുതല്‍ 10 വര്‍ഷം വരെയായിരുന്നു താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ ജോലി ചെയ്ത് തുടങ്ങിയപ്പോള്‍ ഒരു നടിയുടെ കരിയര്‍. താന്‍ 30 വയസ്സാവുമ്പോഴേക്കും ജോലി നിര്‍ത്തണമെന്നും വിവാഹം കഴിച്ച് രണ്ട് കുട്ടികളൊക്കെ വേണമെന്ന് അതിവെച്ച് താന്‍ കണക്കുകൂട്ടിയിരുന്നുവെന്നും തമന്ന പറയുന്നു.

Also Read: ആ വലിയ ആഗ്രഹം സാധിക്കാതെയാണ് അച്ഛന്‍ പോയത്, ഇന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ മനസ്സിനെ വേദനിപ്പിക്കുന്നു, സോമനെ കുറിച്ച് മകന്‍ സജി പറയുന്നതിങ്ങനെ

30 വയസ്സിന് ശേഷമുള്ള കാര്യങ്ങളെ കുറിച്ച് താന്‍ പ്ലാന്‍ ചെയ്തിരുന്നില്ല. ഇപ്പോള്‍ 30 വയസ്സായപ്പോള്‍ ഇപ്പോള്‍ ജനിച്ചതുപോലെ തോന്നാറുണ്ടെന്നും തന്റെ പുനര്‍ജന്മമാണിതെന്നും വിവാഹം എന്നത് വലിയ ഉത്തരവാദിത്തമാണെന്നും പ്രധാനപ്പെട്ട ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് തോന്നുമ്പോള്‍ അത് ചെയ്യണമെന്നും തമന്ന പറയുന്നു.

Advertisement