ഇത്രേം പിള്ളേരുണ്ടായിട്ടും ,അത് വലിയൊരു ടാസ്‌ക്കായിട്ടും ഞാനത് ചെയ്തു; എൻജോയ് ചെയ്തിരുന്നത് കൊണ്ട് പ്രശ്നമായില്ല; അഹാനയോട് സിന്ധു കൃഷ്ണ

95

നടൻ കൃഷ്ണകുമാറും ഭാര്യയും നാല് പെൺമക്കളുമെല്ലാം സോഷ്യൽമീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമകളിൽ നായികയായി തിളങ്ങുകയുമാണ്. ഞാൻ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ.

പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, അടി തുടങ്ങിയ സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയിൽ പിടിച്ച് നിൽക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു.

Advertisements

സോഷ്യൽമീഡിയയിൽ ഒത്തിരി സജീവമാണ് അഹാന. തന്റെ വിശേഷങ്ങളും പുത്തൻ ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഒരിടവേളയ്ക്ക് ശേഷം അഹാന വീണ്ടും സിനിമയിൽ സജീവമാവുകയാണ്. ഷൈൻ ടോം ചാക്കോ നായകനായ അടി എന്ന സിനിമയാണ് ഒടുവിലായി അഹാന അഭിയിച്ച് പുറത്തിറങ്ങിയ ചിത്രം.

ALSO READ- ജീവയുമായി അടുക്കുന്നതിന് മുൻപ് ഒരു അന്യമതക്കാരനെ പ്രണയിച്ചിരുന്നു, ഒന്നിച്ചു ജീവിക്കാനായി മാതാപിതാക്കളെ ഉപേക്ഷിച്ച് വീട്ടിൽ നിന്നിറങ്ങി, പക്ഷേ: പ്രണയ കഥ പറഞ്ഞ് അപർണ

അഹാനയെ പോലെ തന്നെ സഹോദരിമാരും അമ്മ സിന്ധു കൃഷ്ണയും സോഷ്യൽമീഡിയയിൽ സജീവമാണ്. വ്ളോഗർമാരായ ഇവരെല്ലാം പ്രേക്ഷകർക്ക് സുപരിചിതരുമാണ്. ഇപ്പോഴിതാ അമ്മയുമായി സംസാരിക്കുന്ന ഒരു വീഡിയോയാണ് അഹാന പങ്കുവെച്ചിരിക്കുന്നത്.

തങ്ങളൊക്കെ കുഞ്ഞായിരുന്നപ്പോൾ അമ്മ പരീക്ഷിച്ചിരുന്ന ഹെയർ സ്‌റ്റൈലിനെക്കുറിച്ചാണ് അഹാന സംസാരിക്കുന്നത്. യൂട്യൂബ് ചാനലിലൂടെയാണ് അഹാനയും അമ്മയും വിശേഷങ്ങൾ പങ്കുവെച്ചിരിക്കുന്നത്. തങ്ങളുടെയൊക്കെ കുട്ടിക്കാലത്തെ ചിത്രങ്ങൾ നോക്കുമ്പോൾ എന്റെ മുടി അങ്ങനെ വെറുതെ കെട്ടിവെച്ചതായിരിക്കില്ലെന്ന് അഹാന പറയുന്നു.

‘അമ്മ ഞങ്ങളുടെ മുടിയെല്ലാം നല്ല ഭംഗിയിലായിരുന്നു കെട്ടിത്തരുന്നത്. കണ്ടാൽ പെട്ടെന്ന് ശ്രദ്ധിക്കുന്നതും, ഇത് കൊള്ളാമല്ലോ എന്നും തോന്നുന്ന തരത്തിലാണ് ഹെയർ സ്റ്റൈൽ. അതനുസരിച്ചുള്ള റിബണും ബണ്ണുമൊക്കെ അമ്മ വാങ്ങി വെയ്ക്കാറുണ്ട്. ഇത്രേം പിള്ളേരുണ്ടായിട്ടും അമ്മ ഇതും കൃത്യമായി മാനേജ് ചെയ്യും.’

ALSO READ-എനിക്കോ കുടുംബത്തിനോ വേണ്ടി വിജയകുമാർ ഒരു രൂപപോലും ചിലാക്കിയിട്ടില്ല, തുണി തയ്ച്ചും ഡേകെയറും ബ്യൂട്ടിപാർലറും നടത്തി അമ്മയാണ് എന്നെ വളർത്തിയത് വീണ്ടും അച്ഛനെതിരെ മകൾ

‘ഈ വലിയ പണിയൊക്കെ പിള്ളേരെ നോക്കുന്ന തിരക്കിലും എങ്ങനെയാണ് ചെയ്തിരുന്നത്’- എന്നാണ് അഹാന അമ്മയോട് ചോദിച്ചത്. അത് വലിയൊരു ടാസ്‌ക്കായിരുന്നു. എന്നാലും ഞാൻ എൻജോയ് ചെയ്തിരുന്നത് കൊണ്ട് പ്രശ്നമായില്ലെന്നാണ് ഈ ചോദ്യത്തിന് സിന്ധു കൃഷ്ണയുടെ മറുപടി.

കൂടാതെ, പണ്ടൊന്നും ഇത്രയധികം ഡ്രസൊന്നുമുണ്ടായിരുന്നില്ല. ഏതാണോ പരിപാടി അതനുസരിച്ച് ഇടാവുന്നൊരു ഡ്രസ് സെലക്റ്റ് ചെയ്തുവെക്കും. പെട്ടെന്ന് തന്നെ ഡ്രസൊക്കെ ചെറുതാവുന്ന കാലമായിരുന്നു അത്. ചെന്നൈയിലും ബാംഗ്ലൂരിലുമൊക്കെ പോവുമ്പോൾ ഓരോരുത്തർക്കും ഒരു നാലഞ്ച് ജോഡി ഡ്രസ് മേടിക്കും. അത്രയേ കാണുള്ളൂ.’- സിന്ധു കൃഷ്ണ പറയുന്നു.

‘ഒരേ ടൈപ്പ് ഡ്രസായിരിക്കും മൂന്നുപേർക്കും. കളറും പാറ്റേണുമൊക്കെ മാറ്റമായിരിക്കും. ഇന്നത്തെ പോലെ നമ്മുടെ വീട്ടിൽ അധികം സാധനങ്ങളൊന്നുമില്ലായിരുന്നു അന്ന്. അതുകൊണ്ട് സെലക്റ്റ് ചെയ്യാൻ എളുപ്പമായിരുന്നു. ഒപ്പം മുടി കെട്ടാനുള്ള റിബണുകളും എടുത്ത് വെക്കും.’- എന്നും സുന്ധു കൃഷ്ണ വിശദീകരിക്കുന്നു.

താൻ ആദ്യം തന്നെ ഏത് ഹെയർ സ്‌റ്റൈലാണ് വേണ്ടതെന്ന് ചോദിക്കാറുണ്ട്. അങ്ങനെ വേണം, ഇതുവേണമെന്നൊക്കെ പറയുന്നത് അമ്മുവാണ്. ഓസിയും ഇഷാനിയുമൊന്നും ഒന്നും പറയാറില്ല. അവർക്ക് താനെന്ത് ചെയ്ത് കൊടുത്താലും ഓക്കെയായിരുന്നു.

പിന്നെ എല്ലാവരേയും ഡ്രസ് ചെയ്യിപ്പിച്ച് നിർത്തുമ്പോഴേക്കും കിച്ചു കാറിൽ കയറി ഹോൺ മുഴക്കാൻ തുടങ്ങും. ലിപസ്റ്റിക്കൊക്കെ താൻ ബാഗിലിട്ടാണ് പോവുന്നത്. കൺമഷിയെഴുതാൻ പോലും സമയം കിട്ടാറില്ലായിരുന്നെന്നും സിന്ധു കൃഷ്ണ പറയുന്നു.

Advertisement