എന്തൊരു മനുഷ്യനാണ് മമ്മൂക്ക നിങ്ങള്‍? നിങ്ങളുടെ ശബ്ദം ഒന്നിടറിയാല്‍ മനസ് വിങ്ങുന്ന ഞങ്ങളെ ഇങ്ങനെ കരയിപ്പിക്കണമായിരുന്നോ: ആവേശത്തേരിലായി പ്രേക്ഷകര്‍ !

26

റാം – മമ്മൂട്ടി – സാധന ഈ മൂന്ന് കോംപിനേഷനും ഒന്നിച്ച പേരന്‍പ് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ദ ഫേസ് ഓഫ് ഇന്ത്യന്‍ സിനിമ എന്നാണ് തമിഴ് സിനിമ മമ്മൂട്ടിക്ക് നല്‍കിയിരിക്കുന്ന പേര്. എല്ലാ പോസ്റ്ററുകളിലും ഇങ്ങനെ തന്നെയാണ് നല്‍കിയിരിക്കുന്നത്.

Advertisements

എന്നാല്‍, തന്റെ ഫേസ്ബുക്കില്‍ മമ്മൂട്ടി ഇടുന്ന പോസ്റ്ററുകളില്‍ ‘മമ്മൂട്ടി ഇന്‍’ എന്ന് മാത്രമാണ് ടൈറ്റില്‍ ഉള്ളത്. ഇത് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.

വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്‌ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തിയ ചിത്രമാണിത്. ദേശീയ അവാര്‍ഡ് ജേതാവായ റാമിനൊപ്പമുള്ള മമ്മൂട്ടിയുടെ തിരിച്ചുവരവ് തമിഴ് ലോകവും ഏറ്റെടുത്തിരിക്കുകയാണ്.

ഈ സിനിമയില്‍ മൂന്ന് പേര്‍ക്ക് ദേശീയ അവാര്‍ഡ് ഉറപ്പായും ലഭിക്കുമെന്നാണ് സിനിമലോകം പറയുന്നത്. മമ്മൂട്ടിക്കും സാധനയ്ക്കും ഒപ്പം അതിമനോഹരമായ ഒരു സിനിമ നല്‍കിയ റാമിനും.

ചിത്രം പലപ്പോഴും കണ്ണ് നനയിപ്പിക്കുന്നുണ്ടെന്നും എന്നാല്‍ ചിത്രം കണ്ടുകഴിഞ്ഞിറങ്ങുമ്ബോള്‍ കണ്ണിനേക്കാള്‍ കൂടുതല്‍ മനസ്സാണ് നിറഞ്ഞിരിക്കുന്നതെന്നും പ്രേക്ഷകര്‍ പറയുന്നു.

കണ്ണീര്‍ സിനിമ ആണെന്ന് കരുതി പോകാതിരിക്കരുത്. സ്വാഭാവികത നിറഞ്ഞ ഭിനയത്തിലൂടെ അമുനവനേയും പാപായേയും പ്രേക്ഷകരിലേക്കെത്തിക്കുന്നതില്‍ റാം എന്ന സംവിധായകന്‍ പൂര്‍ണ്ണമായും വിജയിച്ചു എന്ന് നിസംശയം പറയാം.

Advertisement