ചന്തു ഇന്നെന്റെ ബെസ്റ്റിയാണ്; അവളെ കണ്ടപ്പോൾ എന്നോടൊക്കെ കൂട്ടാവുമോ എന്ന് സംശയിച്ചിരുന്നു, കൂടിക്കാഴ്ച്ചയെക്കുറിച്ച് ബിഗ്‌ബോസ് താരം ശാലിനി

396

ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് പരിചിതയായ താരമാണ് ശാലിനി. അവതാരകയും വിജെയും ആയ ശാലിനി ബിഗ് ബോസ് ഷോയിൽ എത്തിയതിന് ശേഷമാണ് ശ്രദ്ധിക്കപ്പടുന്നത്. ബിഗ്‌ബോസിലെ ബാലാമണി എന്നാണ് താരം അറിയപ്പെടുന്നത് തന്നെ. പക്ഷേ പ്രേക്ഷകരുടെ മുൻവിധികളെ തകർത്ത് മത്സരത്തിൽ ശക്തമായ പ്രാതിനിധ്യം കാഴ്ച്ചവെക്കുവാൻ താരം ശ്രമിച്ചു.

രണ്ടാമത്തെ എവിക്ഷനിലൂടെയാണ് ബിഗ്‌ബോസിൽ നിന്ന് താരം പുറത്തായത്. അതേസമയം സോഷ്യൽ മീഡിയയിലൂടെ താരം പങ്ക് വെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ചുരുങ്ങിയ സമയം കൊണ്ട് വൈറലാകാറുണ്ട്. ഇപ്പോഴിതാ ദിവസങ്ങൾക്ക് ശേഷം ബിഗ്‌ബോസിലെ സഹമത്സരാർത്ഥിയായിരുന്ന സുചിത്രയെ കണ്ട് മുട്ടിയ സന്തോഷം പങ്ക് വെക്കുകയാണ് താരം.

Advertisements

താരത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;’ അങ്ങനെ വഴി തെറ്റാതെ സുചിടെ അടുത്തെത്തി. എത്തിയ നിമിഷം മുതൽ ബിഗ്ബോസിലെ പഴയ വെള്ളികളും തമാശകളും പൊട്ടിച്ചിരികളും ഒന്നും വിടാതെ ഇവിടെ പങ്കുവെക്കുകയാണ്. ആ വീട്ടിൽ സുചിയായിരുന്നു എന്റെ ഫൺ പാർട്ട്നർ. വീടിനകത്ത് ഉറക്കമില്ലാത്ത എനിക്ക് കുഞ്ഞു ഹോമിയോ ഗുളിക തന്നിട്ട് പറയും ബാക്കി പഞ്ചാര നാളെ കലക്കാം വായ് നോക്കാതെ പോയി കെടക്കാൻ നോക്ക് ന്ന്.
Also Read
അവര്‍ പഠിച്ച് പറന്നുയരട്ടെ, പെണ്മക്കള്‍ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സ്ത്രീധനം വിദ്യാഭ്യാസമാണെന്ന് ഷാജുവും ചാന്ദ്‌നിയും, ശ്രദ്ധനേടി വാക്കുകള്‍

വിഷുദിവസം എല്ലാവരെയും കണികാണിക്കാനുള്ള സീക്രട്ട് ടാസ്‌ക്ക് എന്നെയും സുചിയെയും അഖിയെയും ആയിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. ബസ്ലിയുടെ കണ്ണ് വെട്ടിച്ച് രാവിലെ എഴുന്നേറ്റ് കുളിക്കുവാൻ ഞങ്ങൾ പെട്ട പാട് ഇപ്പോഴും ഓർത്തു ചിരിക്കാറുണ്ട്. എല്ലാവർക്കും സർപ്രൈസ് ആയി വിഷുക്കണി കാണിക്കുവാൻ ആയിരുന്നു ടാസ്‌ക്. ബ്ലെസ്ലി ആണെങ്കിൽ എന്തോ എവിടെയോ തകരാറുണ്ടല്ലോ എന്ന ഭാവത്തിൽ അങ്ങനെ ഉറങ്ങാതെ കാത്തിരുന്നു. ഞാൻ പുതപ്പ് മാറ്റി നോക്കുമ്പോഴും എന്നെ തന്നെ നോക്കിയിരിക്കുകയായിരുന്നു. സുചി അപ്പുറത്ത് കിടന്നുകൊണ്ട് ചിരിയോട് ചിരി ഇതെല്ലാം ഒരുപക്ഷേ എയർ ചെയ്തിട്ട്ടുണ്ടാവില്ല. എല്ലാം നേരിട്ട് ഫീൽ ചെയ്ത ഓർമ്മകൾ ഒരിക്കൽ കൂടി ഞങ്ങൾ പങ്കുവെച്ചു. അങ്ങനെ രാത്രി മുഴുവൻ ഉറങ്ങാതെ ഞങ്ങൾ സംസാരിച്ചു

Courtesy: Public Domain

പുലർച്ചെ എഴുന്നേറ്റ് കുളിച്ച് മൂന്നുമണിയോടെ കൂടി സുചിയുടെ മഹാദേവനെ കാണാൻ പോയി. പത്മനാഭ സ്വാമി ക്ഷേത്രത്തിലും ആറ്റുകാലും പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും സുചി എന്നെ കൊണ്ടുപോയി. ഞങ്ങളോടൊപ്പം സുചിയുടെ അമ്മയും ഉണ്ടായിരുന്നു. ബ്രേക്ഫാസ്റ്റ് കഴിച്ചതിനുശേഷം ഞങ്ങൾ തിരികെ വീട്ടിലെത്തി. ഭക്ഷണത്തിന് സുചിയുണ്ടാക്കിയ വളരെ ടേസ്റ്റി ആയ പ്രോൺസ് ബിരിയാണിയും എരിവുള്ള മാങ്ങാകറിയും കൂടെ അമ്മ സ്‌പെഷ്യൽ മട്ടൻ കറിയും ഉണ്ടായിരുന്നു. ചിക്കൻ മാത്രം കഴിക്കുന്ന എന്നെ സുചി മട്ടൻ കഴിപ്പിച്ചു പക്ഷേ കിടു ടേസ്റ്റ് ആയിരുന്നുട്ടോ.

Also Read
കുഞ്ഞുന്നാളിലെ കുഞ്ഞുടുപ്പുകള്‍ വരെ അച്ഛനിപ്പോഴും സൂക്ഷിക്കുന്നു, ഇങ്ങനെ ഒരു അച്ഛനെ കിട്ടിയത് എന്റെ ഭാഗ്യം, മനോജ് കെ ജയനെ കുറിച്ച് മകള്‍ കുഞ്ഞാറ്റ പറയുന്നു

വാനമ്പാടിയിലെ നായിക സൂചിത്രയെ ഇഷ്ടമായിരുന്നുവെങ്കിലും ബിഗ്ഗ്ബോസ്സ് വീടിനുള്ളിലേക്ക് വന്നപ്പോൾ നമ്മളോടൊക്കെ കൂട്ടാവുമോ എന്ന ഒരു സംശയം ഉണ്ടായിരുന്നു .പക്ഷേ സുചിത്ര നായർ എന്ന ചന്ദു ഇന്നെന്റെ ബെസ്റ്റിയാണ്. എന്റെ അമ്മ ഹോസ്പിറ്റലൈസ്ഡായ സമയത്ത് വിവരങ്ങളന്വേഷിച്ചറിഞ്ഞ് ഞങ്ങളോടൊപ്പം നിന്ന എന്റെ സുചിയോടൊപ്പം എന്നുമായിരുന്നു സുചിത്ര കുറിച്ചത്

Advertisement