ആൺകുട്ടികൾ സെൽഫിഷ് ആണ്, അമ്മയെ മറ്റൊരു ബന്ധത്തിലേക്ക് പോകാൻ അവർ അനുവദിക്കില്ല; വനിത വിജയകുമാറിന് പറയാനുള്ളത് ഇങ്ങനെ

123

തെന്നിന്ത്യയിലെ വിവാദ നായികയാണ് വനിതാ വിജയകുമാർ .നടൻ വിജയകുമാറിന്റെയും മഞ്ജുള യുടെയും മകളാണ് വനിത .വിജയുടെ നായികയായി തമിഴിലാണ് വനിതാ വിജയകുമാർ ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് മലയാളത്തിലും ഒരു കൈ പരീക്ഷിച്ചു.

എന്നും വാർത്തകളിൽ നിറയുന്ന താരമാണ് വനിത. തമിഴ് ബിഗ് ബോസ് സീസൺ മൂന്നിൽ മത്സരാർഥി ആയിരുന്നു വനിതാ വിജയകുമാർ .ഇടയ്ക്കുവെച്ച് ഷോയിൽ നിന്ന് താരം പുറത്തായിരുന്നു. ഇതുവരെ വനിത മൂന്ന് വിവാഹങ്ങൾ കഴിച്ചിട്ടുണ്ട്.

Advertisements

Also Read
ചന്തു ഇന്നെന്റെ ബെസ്റ്റിയാണ്; അവളെ കണ്ടപ്പോൾ എന്നോടൊക്കെ കൂട്ടാവുമോ എന്ന് സംശയിച്ചിരുന്നു, കൂടിക്കാഴ്ച്ചയെക്കുറിച്ച് ബിഗ്‌ബോസ് താരം ശാലിനി

നടൻ ആകാശിനെ രണ്ടായിരത്തിൽ ആദ്യം വിവാഹം ചെയ്ത വനിതാ ആ ബന്ധം പിരിഞ്ഞതിന് ശേഷം 2007 ൽ ആനന്ദരാജ് എന്ന ബിസിനസുകാരനെ വിവാഹം ചെയ്തു . തുടർന്ന് മൂന്നാമതായി പീറ്റർ പോളിനെയാണ് വിവാഹം ചെയ്തത്. ഒരു വർഷത്തിനുള്ളിൽ ആ ബന്ധവും വേർപിരിഞ്ഞു

ആദ്യ രണ്ട് വിവാഹത്തിലായി മൂന്ന് മക്കളാണ് വനിതയ്ക്ക് ഉള്ളത്. മൂത്ത മകൻ വനിതയിൽ നിന്ന് അകന്ന് കഴിയുകയാണ്. ഇപ്പോഴിതാ തൻറെ മകനെ പറ്റി സംസാരിക്കുകയാണ് താരം .വനിത പറയുന്നത് ഇങ്ങനെ; കല്യാണവും ലവ് ഇൻ റിലേഷൻഷിപ്പും ഒരുപോലെ അല്ല .നിങ്ങൾക്ക് ആൺകുട്ടികൾ ഉണ്ടെങ്കിൽ ഒരിക്കലും നിങ്ങളെ മറ്റൊരു ബന്ധത്തിലേക്ക് പോകാൻ അനുവദിക്കില്ല .ഒരു ആൺകുട്ടിയും അത് സമ്മതിക്കില്ല. ആൺകുട്ടികൾ സെൽഫിഷ് ആണ് .ആൺകുട്ടികൾ അവരുടെ അമ്മയെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. അവരുടെ ലോകം അമ്മ ആയിരിക്കും’ എന്നാണ് വനിതാ വിജയകുമാർ പറയുന്നത്

Courtesy: Public Domain

Also Read
കുഞ്ഞുന്നാളിലെ കുഞ്ഞുടുപ്പുകള്‍ വരെ അച്ഛനിപ്പോഴും സൂക്ഷിക്കുന്നു, ഇങ്ങനെ ഒരു അച്ഛനെ കിട്ടിയത് എന്റെ ഭാഗ്യം, മനോജ് കെ ജയനെ കുറിച്ച് മകള്‍ കുഞ്ഞാറ്റ പറയുന്നു

തനിക്കു പറയാനുള്ള കാര്യങ്ങൾ യാതൊരു സങ്കോചവും കൂടാതെ തുറന്ന് പറയുന്ന താരത്തിന് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ആണ് ഉള്ളത്. തന്റെ യൂട്യൂബിലൂടെ മൂന്നാം വിവാഹവും വേർപിരിയാനുള്ള കാരണങ്ങൾ വ്യക്തമാക്കിയ താരത്തിന് കടുത്ത വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്.

Advertisement