പ്രണയിനിയെ ചേര്‍ത്തുപിടിച്ച് കാളിദാസ്, വൈറലായി പുതിയ ചിത്രം

1011

മലയാള സിനിമാ ലോകത്തെ മികച്ച മാതൃകാ ദമ്പതികള്‍ ആയ നടന്‍ ജയറാമിന്റെയും ഭാര്യയും മുന്‍കാല സൂപ്പര്‍ നായികാ നടിയുമായ പാര്‍വ്വതിയുടെ മകന്‍ കാളാദാസ് ജയറാം ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയനായ യുവ നടനാണ്. മലയാളത്തിലും തമിഴിലും അടക്കം നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ കാളിദാസ് വേഷമിട്ട് കഴിഞ്ഞു.

Advertisements

ജയറാമിന് ഒപ്പം ബാലതാരമായിട്ട് ആയിരുന്നു കാളിദാസ് സിനിമയില്‍ എത്തിയത്. പിന്നീട് മുതിര്‍ന്നപ്പോള്‍ എബ്രിഡ് ഷൈന്‍ ഒരുക്കിയ പൂമരം എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ നായകനായും കാളിദാസ് അരങ്ങേറി. മലയാളത്തില്‍ ഒരു പിടി മികച്ച ചിത്രങ്ങളില്‍ നായകനായി വേഷമിട്ട കാളിദാസ് തമിഴകത്തേക്കും ചേക്കറി.

Also Read: ആൺകുട്ടികൾ സെൽഫിഷ് ആണ്, അമ്മയെ മറ്റൊരു ബന്ധത്തിലേക്ക് പോകാൻ അവർ അനുവദിക്കില്ല; വനിത വിജയകുമാറിന് പറയാനുള്ളത് ഇങ്ങനെ

അതേ സമയം അഭിനയം കൊണ്ടായാലും വിജയം കൊണ്ടായായലും കാളിദാസിന്റെ മികച്ച സിനിമകള്‍ എല്ലാം തമിഴിലാണ് പിറന്നിരിക്കുന്നത്. അടുത്തിടെ കാളിദാസ് തന്റെ പ്രണയിനിയെ പരിചയപ്പെടുത്തിക്കൊണ്ട് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടിരുന്നു.

കാമുകി തരിണി കലിംഗരായരെ ചേര്‍ത്തുപിടിച്ചിരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമാണ് തരിണി. ഈ ചിത്രത്തിന് താഴെ പാര്‍വതി ജയറാം സഹോദരി മാളവിക ജയറാം ഉള്‍പ്പെടെ നിരവധി പേരാണ് കമന്റ് ചെയ്തത്.

Also Read: അവര്‍ പഠിച്ച് പറന്നുയരട്ടെ, പെണ്മക്കള്‍ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സ്ത്രീധനം വിദ്യാഭ്യാസമാണെന്ന് ഷാജുവും ചാന്ദ്‌നിയും, ശ്രദ്ധനേടി വാക്കുകള്‍

ഇപ്പോഴിതാ തരിണിക്കൊപ്പമുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കാളിദാസ്. കറുപ്പ് വസ്ത്രങ്ങളണിഞ്ഞാണ് ഇരുവരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളായിരുന്നു ഇത്.

Advertisement