ഏഷ്യാനെറ്റിലെ പരസ്പരം എന്ന സൂപ്പര്‍ഹിറ്റി സീരിലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗായത്രി അരുണ്‍. പടിപ്പുര വിട്ടില്‍ പത്മാവതിയമ്മയുടെ മരുമകലായ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ ആയിരുന്നു പരസ്പരത്തില്‍ താരം അവതരിപ്പിച്ചത്.
മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ അതുവരെ കണ്ടു പരിചയിച്ച പതിവ് കണ്ണീര്‍ പരമ്പര ആയിരുന്നില്ല പരസ്പരം. ഒരു പക്കാ ആക്ഷന്‍ അഡ്വഞ്ചര്‍ സീരിയല്‍ ആയിരുന്നു പരസ്പരം. എന്നാല്‍ പരസ്പരത്തിന് ശേഷം മലയാളം സീരിയലുകളില്‍ ഒന്നും തന്നെ ഗായത്രി അരുണ്‍ അഭിനയിച്ചിരുന്നില്ല.

അതേ സമയം ടെലിവിഷന്‍ അവതാരക ആയിട്ട് ഗായത്രി പലതവണ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടയില്‍ മലയാളം സിനിമയിലും ഗായത്രി അഭിനയിച്ചു. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി പ്രത്യക്ഷപ്പെടുന്ന വണ്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ഗായത്രി അവതരിപ്പിച്ചിരുന്നു.
ഇപ്പോഴിതാ വീണ്ടും മലയാള സിനിമയില്‍ സജീവമാവുകയാണ് ഗായത്രി. ‘എന്നാലും ന്റെളിയാ’ ആണ് ഗായത്രിയുടെ പുതിയ ചിത്രം. സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമായ ഗായത്രിയെ കുറിച്ച് നടന്‍ സിദ്ധിഖ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

‘എന്നാലും ന്റെളിയാ’ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ തന്റെ യൂട്യൂബ് ചാനലിനും പ്രൊമോഷന്‍ നല്‍കണമെന്ന് ഗായത്രി പറഞ്ഞിരുന്നു. ഈ സംഭവത്തില്‍ രസകരമായി മറുപടി പറയുകയായിരുന്നു സിദ്ധിഖ്. വാഴ നനയുമ്പോള്‍ ചീര നനയും എന്നു പറഞ്ഞത് പോലെയാണ് യൂട്യൂബ് ചാനലിന് വേണ്ടി ഗായത്രി പ്രൊമോഷന്‍ നല്‍കുന്നതെന്ന് സിദ്ധിഖ് പറഞ്ഞു.
Also Read: അപ്പന്റെ ജീവനെടുക്കാൻ സമ്മതം മൂളിയ മകനാണ് ഞാൻ; അപ്പൻ ഇല്ലാതായതോടെ അനാഥൻ ആയപ്പോലെയാണെന്ന് ടിനി ടോം
ഈ വീഡിയോ ഗായത്രി തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയില്‍ സുരാജ്, ലെന എന്നിവരെയും കാണാം. കത്തിമൂര്‍ കൂട്ടിക്കൊണ്ടിരിക്കുന്ന മെഷീന്‍ ചവിട്ടി നിര്‍ത്തിയാലും പിന്നെയും കറങ്ങുമെന്നും വെറുതേ കറങ്ങുമ്പോള്‍ ഒരാള്‍ വന്നുപറഞ്ഞു തന്റെ കത്തിയും മൂര്‍ച്ച കൂട്ടി തന്നേക്ക് എന്ന് , അതുപോലെയാണ് ഗായത്രി തന്റെ യൂട്യൂബ് ചാനലിന്റെ പ്രൊമോഷന്‍ നടത്തുന്നതെന്നായിരുന്നു സിദ്ധിഖ് പറഞ്ഞത്.









