നില കുട്ടിക്ക് മറ്റൊരു സർപ്രൈസ് സമ്മാനം; വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നെന്ന് വെളിപ്പെടുത്തൽ; നാല് മാസം ഗർഭിണി, പിറന്നാൾ ആഘോഷത്തിൽ ഇരട്ടി മധുരം!

194

മലയാളത്തിന്റെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. അവതാരകയായി മിനിസ്‌ക്രീനിൽ എത്തിയ പേളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. താരത്തിന്റെ പെരുമാറ്റമാണ് ആരാധകരെ വർധിപ്പിക്കുന്നത്.

പേളിയെ പോലെ തന്നെ ഭർത്താവ് ശ്രീനീഷിനും നിരവധി ആരാധകരുണ്ട്. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിഷ്. മലയാളത്തിൽ മാത്രമല്ല അന്യഭാഷ പരമ്പരകളിലും ശ്രീനിഷ് സജീവമാണ്. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇരുവരും.

Advertisements

ബിഗ്ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥികളായിരുന്ന പേളിയും ശ്രീനിഷും ഷോയ്ക്ക് ഇടെയാണ് പ്രണയത്തിലായത്. ഷോയ്ക്ക് പുറത്തെത്തിയ ശേഷം ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയായിരുന്നു.ഇതിന് പിന്നാലെ പേളി ഒരു പെൺകുഞ്ഞിന് ജന്മം നൽകി.

ALSO READ- മോഹൻലാലിന്റെ ആ മെഗാഹിറ്റ് സിനിമ മലയാളത്തിന് പുറകേ തമിഴിലും തെലുങ്കിലും 150 ദിവസം ഓടി, തിക്കിലും തിരക്കിലും തൃശൂരിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടു

നിലാ എന്നാണ് മകൾക്ക് ഇവർ നൽകിയ പേര്. അച്ഛനെയും അമ്മയെയും പോലെ നിരവധി ആരാധകരുണ്ട്. പേളിയും ശ്രീനിഷും ഇപ്പോൾ തങ്ങളുടെ മൂന്നാം വിവാഹവാർഷികത്തിൽ എത്തിയതിന്റെ സന്തോഷത്തിലാണ്. ഇതിനിടെ ഇവരുടെ മകൾ നിലയുടെ രണ്ടാം പിറന്നാളും ഗംഭീരമായി പേളിയും ശ്രീനിഷും കുടുംബവും ആഘോഷിച്ചിരുന്നു.

ഈ ആഘോഷത്തിനിടെ നിരവധി സമ്മാനങ്ങൾ നില ബേബിക്ക് കിട്ടിയെങ്കിലും ഏറ്റവും മൂല്യമുള്ളസമ്മാനമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു സമ്മാനം കൂടി നിലയ്ക്ക് ലഭിക്കാനിരിക്കുകയാണ്. അത് മറ്റൊന്നുമല്ല, നിലക്ക് ഒരു കുഞ്ഞ് അനിയനോ അനിയത്തിയോ വരാനിരിക്കുകയാണ് എന്നതാണ് ആ സർപ്രൈസ്.

ALSO READ- മോഡലുമല്ല, നടിയുമല്ല, ഈ 33 കാരി സുന്ദരിയെ പിന്തുടരുന്നത് ലക്ഷക്കണക്കിന് ആളുകൾ, ഇവർ ആരെന്നറിഞ്ഞാൽ അമ്പരക്കും

നിലയുടെ രണ്ടാം പിറന്നാൾ ആഘോഷദിനത്തിലാണ് ഈ സന്തോഷ വാർത്ത കുടുംബം പുറത്തുവിട്ടത്. പിറന്നാളാഘോഷത്തിന്റെ ഇടയ്ക്ക് പേളി മാണിയുടെ സഹോദരിയാണ് ഒരു സർപ്രൈസ് വാർത്ത പുറത്തുവിട്ടത്. പ്രേക്ഷകർക്ക് എന്ന് മാത്രമല്ല നില മോൾക്ക് ഒരു ഗിഫ്റ്റ് എന്ന രൂപത്തിലാണ് പേളിയുടെ സഹോദരി റേച്ചൽ ഇക്കാര്യം പറയുന്നത്.

താൻ നില ബേബിയുടെ ആദ്യ പിറന്നാളിന് ഞാൻ എട്ടുമാസം ഗർഭിണിയായിരുന്നു. അന്ന്അവൾക്കൊരു സമ്മാനം നൽകാൻ ഒരുങ്ങി നിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഇതാ നില മോളുടെ രണ്ടാം പിറന്നാൾ ആണ്. ഈ പിറന്നാളിൽ നില മോൾക്ക് മറ്റൊരു സമ്മാനം കൂടി താൻ നൽകാൻ ഒരുങ്ങുകയാണ്. താനിപ്പോൾ നാലുമാസം ഗർഭിണിയാണ് എന്നാണ് പേളിയുടെ സഹോദരി റേച്ചൽ പറഞ്ഞത്.

റേച്ചലിന്റെ ഈ വിശേഷം കുടുംബം ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. റേച്ചലിന് ആദ്യം ഒരു മകനാണ് ജനിച്ചത്, മകന് ഒരു വയസ് തികയുന്നതിന് മുമ്പ് തങ്ങൾക്ക് വീണ്ടും ഒരു കുഞ്ഞിനെ കൂടെ കിട്ടാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ റേച്ചലും ഭർത്താവും കുടുംബവും. ഒരുപാട് പേരാണ് ഇവർക്ക് ആശംസയുമായി എത്തുന്നത്.

Advertisement