മോഹൻലാലിന്റെ ആ മെഗാഹിറ്റ് സിനിമ മലയാളത്തിന് പുറകേ തമിഴിലും തെലുങ്കിലും 150 ദിവസം ഓടി, തിക്കിലും തിരക്കിലും തൃശൂരിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടു

2938

മലയാളത്തിന്റെ താരാജാവ് മോഹൻലാലിന്റെ ചിത്രങ്ങൾക്ക് വമ്പൻ ഇനിഷ്യൽ പുൾ ഉണ്ടാകുന്നത് ഒരു പുതിയ കാര്യമല്ല. രാജാവിന്റെ മകൻ മുതൽ ഇപ്പോഴും അത് തുടരുന്നു. ആദ്യദിനങ്ങളിലെ തള്ളിക്കയറ്റങ്ങൾ ചിലപ്പോൾ അപകടങ്ങളും ഉണ്ടാക്കാറുണ്ട്.

എസ്എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത മൂന്നാം മുറ അങ്ങനെ തിയേറ്ററിൽ അപകടം സൃഷ്ടിച്ച ഒരു ചിത്രമാണ്. 1988 നവംബർ 10നാണ് മൂന്നാം മുറ റിലീസ് ആയത്. റിലീസിന് മുമ്പ് വലിയ ഹൈപ് ഉണ്ടായ ചിത്രമാണ് മൂന്നാംമുറ.

Advertisements

അതുകൊണ്ടു തന്നെ ആദ്യദിവസം വലിയ തിരക്ക് പ്രതീക്ഷിച്ചിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകൾക്കും അപ്പുറത്ത് ആയിരുന്നു സംഭവിച്ചത്. തൃശൂർ ജോസ് തിയേറ്ററിൽ ആദ്യദിനം മൂന്നാം മുറ കാണാൻ തള്ളിക്കയറിയ 15 പേർക്ക് പരുക്കേറ്റു ഒരാക്ക് ജീവൻ നഷ്ടപ്പെട്ടു.

Also Read
മോഡലുമല്ല, നടിയുമല്ല, ഈ 33 കാരി സുന്ദരിയെ പിന്തുടരുന്നത് ലക്ഷക്കണക്കിന് ആളുകൾ, ഇവർ ആരെന്നറിഞ്ഞാൽ അമ്പരക്കും

മലയാളത്തിൽ ആ വർഷത്തെ ഏറ്റവും വലിയ പണംവാരി പടമായി മൂന്നാം മുറ മാറി. എന്നാൽ മലയാളത്തിൽ മാത്രമായിരുന്നില്ല മൂന്നാം മുറ അത്ഭുതമായത്. തമിഴിലും തെലുങ്കിലും ചിത്രം നിറഞ്ഞോടി. തമിഴ്‌നാട്ടിൽ 150 ദിവസവും ആന്ധ്രയിൽ 100 ദിവസവുമാണ് ചിത്രം പ്രദർശിപ്പിച്ചത്. അലി ഇമ്രാൻ എന്ന പൊലീസ് ഓഫീസറായി മോഹൻലാൽ തകർത്തഭിനയിച്ചു.

പിന്നീട് തെലുങ്കിൽ ഈ സിനിമ റീമേക്ക് ചെയ്തു. മഗഡു എന്ന പേരിൽ ഇറങ്ങിയ ആ സിനിമയിൽ രാജശേഖർ ആയിരുന്നു നായകൻ. 1988 നവംബർ 18നാണ് മൂന്നാംമുറ റിലീസ് ആയത്. ആ വർഷത്തെ ഏറ്റവും വലിയ പണംവാരിപ്പടമായി മൂന്നാംമുറ മാറി.

ടിക്കറ്റ് കിട്ടാതെ ആളുകൾ തിക്കും തിരക്കും ഉണ്ടാക്കുന്നു. ഒരാൾക്ക് ജീവഹാനി സംഭവിച്ചു. 200 ദിവസം കേരളത്തിൽ നിറഞ്ഞു ഓടിയ മൂന്നാംമുറ തമിഴ്നാട്ടിൽ 120 ദിവസങ്ങളും തെലുങ്കിൽ 150 ദിവസങ്ങളും ഹൗസ്ഫുൾ ആയി ഓടി, അത് വരെ ഉണ്ടായിരുന്ന സകല റിക്കോർഡുകലും ഈ സിനിമ തകർത്തിരുന്നു.

ഒരു മണിക്കൂർ കഴിഞ്ഞു എത്തുന്ന നായകൻ പിന്നീട് കാണിക്കുന്ന മാസുകൾ തന്നെ ആയിരുന്നു ഈ സിനിമയുടെ ഹൈലൈറ്റ്. ആളുകൾ സ്വീകരിക്കുമോ എന്നു പേടിച്ചാണ് ലാലേട്ടൻ ഡേറ്റ് കൊടുത്തതെങ്കിലും തകർപ്പൻ വിജയം തന്നെ നേടിയെടുത്തിരുന്നു.

Also Read
ഒരു സഹ സംവിധായകന്റെ കല്യാണത്തിന് ഇത്രയും പ്രശസ്തയായ നടി വരേണ്ട യാതൊരു ആവശ്യവുമില്ല, പക്ഷെ അന്ന് എന്നെ പാർവ്വതി ഞെട്ടിച്ചു: ലാൽ ജോസ്

അലി ഇമ്രാനെന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. ലാലു അലക്സ്, സുകുമാരൻ, രേവതി, സുരേഷ് ഗോപി, മുകേഷ്, ബാബു ആന്റണി, ഇന്നസെന്റ്, മാള അരവിന്ദൻ, കൊല്ലം തുളസി, ടിപി മാധവൻ, വത്സല മേനോൻ, കെ മധു തുടങ്ങി വൻ താര നിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്.

എസ് എൻ സ്വാമിയായിരുന്നു സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. മോഹൻലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്. അതേ സമയം ചിത്രത്തിന് ആദ്യ ദിനങ്ങളിൽ നിന്നും വ്യത്യസ്തമായ ക്ലൈമാക്സായിരുന്നു പിന്നീട് കാണിച്ചത്. വില്ലനെ കൊന്നതിന് ശേഷം നടന്നുവരുന്ന മോഹൻലാലിനെ ആയിരുന്നു ആദ്യം കാണിച്ചത്.

അതോടെ ചിത്രം അവസാനിക്കുന്നത് ആയിരുന്നു ആദ്യദിനങ്ങളിലെ ക്ലൈമാക്സ്. എന്നാൽ 2 ദിവസം കഴിഞ്ഞപ്പോൾ അലി ഇമ്രാനെ പോലീസ് അഭിനന്ദിക്കുന്ന രംഗങ്ങൾ കൂടി കൂട്ടിച്ചേർക്കുകയായിരുന്നു. പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു ഈ ചിത്രത്തെ.

Also Read
എനിക്ക് ഒപ്പമുള്ള ആ സീൻ ചെയ്യാൻ മമ്മുട്ടി അന്ന് തയ്യാറായില്ല, പിന്നെ സംഭവിച്ചത് ഇങ്ങനെ: തെസ്‌നി ഖാൻ വെളിപ്പെടുത്തിയത്

Advertisement