ദീപിക കാവി ധരിച്ചാല്‍ പ്രശ്‌നം; സ്മൃതി ഇറാനി കാവി ബി ക്കിനി ധരിച്ച് മത്സരത്തിന് എത്തിയാല്‍ ഒരു കുഴപ്പവുമില്ല; പിതൃ സ്വത്താക്കാനുള്ള ശ്രമമാണോ; ആഞ്ഞടിച്ച് ട്വീറ്റ്, വൈറല്‍

843

പ്രേക്ഷകര്‍ നാല് വര്‍ഷത്തിന് ശേഷം ആകംക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് പത്താന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ദീപികയും ഷാരൂഖും ഒന്നിക്കുന്ന ചിത്രത്തിലെ ഒരു ഗാനംപുറത്തെത്തിയിരുന്നു. യൂട്യൂബില്‍ ഈ പാട്ടിന് മില്യണ്‍ കണക്കിന് വ്യൂസാണ് വന്നുകൊണ്ടിരിക്കുന്നത്.

അതേസമയം, ഇപ്പോഴിതാ ചിത്രത്തിന് എതിരെ മതത്തിന്റെ പേരില്‍ വിദ്വേഷ പ്രചാരണവും നടക്കുകയാണ്. ‘പത്താനി’ലെ ‘ബേശരം’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് സോഷ്യല്‍മീഡിയയില്‍ തന്നെ വിദ്വേഷ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. പിന്നാലെ ഇത് രാഷ്ട്രീയ നേതാക്കളും ഏറ്റെടുത്തിരിക്കുകയാണ്.

Advertisements

ബേശരം എന്ന വാക്ക് വരുന്ന പാട്ടില്‍ ദീപിക പദുകോണ്‍ കാവി നിറമുള്ള ബിക്കിനി ധരിച്ചതാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. അതീവ ഗ്ലാമറസ് ആയാണ് ദീപിക പദുക്കോണും ഷാരൂഖ് ഖാനും എത്തുന്നത്. ഇതോടെയാണ് ബിജെപി നേതാക്കള്‍ സിനിമയ്ക്ക് എതിരെ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

ALSO READ- സ്‌ട്രോംഗാണ് എന്ന് ആരേയും ബോധിപ്പിക്കാനല്ല; ഗോപി സുന്ദറുമായുള്ള ബ്രേക്ക് അപ്പിന് പിറ്റേദിവസം ഞാന്‍ ജോലിക്ക് പോയി; അതിജീവനത്തെ കുറിച്ച് പറഞ്ഞ് അഭിയ ഹിരണ്‍മയി

പിന്നാലെ, ഇപ്പോഴിതാ ‘പത്താനെ’തിരെയുള്ള പ്രതിഷേങ്ങളെ തേച്ചൊട്ടിക്കുന്ന മറുപടിയായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് റിജു ദത്ത ഈ വീഡിയോ മറുപടിയായി നല്‍കിയിരിക്കുന്നത്.

കാവി നിറമുള്ള ബി ക്കി നി വസ്ത്രം ധരിച്ച് മിസ് ഇന്ത്യ മത്സരത്തിലെ ഒരു വിഭാഗത്തില്‍ പങ്കെടുക്കുന്ന വീഡിയോയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

സ്മൃതി ഇറാനി 1998ലാണ് മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തത്. അന്നത്തെ വീഡിയോയാണ് റിജു ദത്ത ട്വീറ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ബിജെപി ഉള്‍പ്പടെയുള്ള വി ദ്വേ ഷ പ്രചരണ ംനടത്തുന്നവര്‍ക്കുള്ള മറുപടിയും ഇദ്ദേഹം ഈ ട്വീറ്റിലൂടെ നല്‍കുന്നുണ്ട്.

ALSO READ- അതൊരു സെ ക്‌സിയായ കഥാപാത്രമാണ്, ആ രീതിയിലെ ചിത്രീകരിക്കാന്‍ സാധിക്കൂ, ഐശ്വര്യ കംഫര്‍ട്ടബിള്‍ അല്ലേ എന്ന് സംവിധായകന്‍ പോലും ചോദിച്ചു: താരം വെളിപ്പെടുത്തുന്നു

ആദ്യം നിങ്ങള്‍ കാവി എന്നത് നിങ്ങളുടെ പാര്‍ട്ടിയുടെ പിതൃസ്വത്താണെന്ന് വരുത്തി തീര്‍ക്കാനുള്ള ഈ അഭിനയം ആദ്യം നിര്‍ത്തൂ, രണ്ടാമതായി, ദീപികയെ പോലുള്ള സ്ത്രീകള്‍ കാവി വസ്ത്രം ധരിക്കുമ്പോള്‍ നിങ്ങള്‍ക്ക് വലിയ പ്രശ്നമാണ്. അതേസമയം, സ്മൃതി ഇറാനി അത് ധരിച്ചാല്‍ യാതൊരു പ്രശ്നവുമില്ല. നിങ്ങള്‍ക്ക് കാര്യമായ അന്ധതയുണ്ടെന്ന് ഞാന്‍ സംശയിക്കുന്നു. കപട നാട്യക്കാരേ!’- എന്നാണ് റിജു ദത്ത കുറിച്ചിരിക്കുന്നത്.

സ്ത്രീ ശാക്തീകരണത്തിന്റെ ഉദാത്ത മാതൃകയായ ഒരു വനിത നയിക്കുന്ന പാര്‍ട്ടിയില്‍ അംഗമാണ് ഞാന്‍. നിങ്ങളാകട്ടെ, ബ ലാ ത്സം ഗ കേസിലെ പ്രതികളെ സന്‍സ്‌കാരി ബ്രാഹ്‌മിന്‍സ് എന്ന് വിളിക്കുന്നവരുടെ പാര്‍ട്ടിക്കാരല്ലേ എന്നും അദ്ദേഹം മറ്റൈാരു ട്വീറ്റിലൂടെ ചോദ്യം ചെയ്യുന്നു.

Advertisement