സൗദി വെള്ളക്ക കണ്ട് തരുണ്‍മൂര്‍ത്തിയെ കെട്ടിപ്പിടിച്ച് സംവിധായകന്‍ എആര്‍ മുരുകദോസ്, അടിപൊളിയെന്ന് പ്രേക്ഷകര്‍

106

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ഓപ്പറേഷന്‍ ജാവ. തരുണ്‍ മൂര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്തത്. ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് സൗദി വെള്ളക്ക.

Advertisements

ചിത്രം തിയ്യേറ്ററുകളില്‍ വന്‍ വിജയമായിരിക്കുകയാണ്. സിനിമ കണ്ട് പ്രേക്ഷകരെല്ലാം മികച്ച അഭിപ്രായമാണ് പറയുന്നത്. സിനിമയിലെ കഥയും കഥാപാത്രങ്ങളും തങ്ങളുടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുകയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

Also Read: എന്റെ പ്രതീക്ഷയ്ക്കു വിരുദ്ധമായി നീ ജനിച്ചു, എല്ലാറ്റിനും നമ്മള്‍ പോരടിച്ചു, ഇന്ന് നിന്നെപ്പോലെ ഒരു കുസൃതിയെ എനിക്ക് തന്നതില്‍ ദൈവത്തോട് നന്ദി പറയുന്നു, കുറിപ്പുമായി നമിത

കുടുംബത്തോടൊപ്പം തിയ്യേറ്ററിലെത്തി സൗദി വെള്ളക്ക കണ്ടിരിക്കുകയാണ് തമിഴിലെ സൂപ്പര് ഹിറ്റ് സംവിധായകന്‍ എ.ആര്‍. മുരുകദോസ്. സംവിധാന സഹായികളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

സിനിമ കണ്ടിറങ്ങിയതിന് പിന്നാലെ എ.ആര്‍. മുരുകദോസ് തരുണ്‍ മൂര്‍ത്തിയെ കെട്ടിപ്പിടിച്ചു.കൂടാതെ നിര്‍മാതാവ് സന്ദീപ് സേനനേയും ചേര്‍ത്ത് നിര്‍ത്തി. ഇതിന് പിന്നാലെ ചിത്രത്തെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

Also Read: ചന്തു ഇന്നെന്റെ ബെസ്റ്റിയാണ്; അവളെ കണ്ടപ്പോൾ എന്നോടൊക്കെ കൂട്ടാവുമോ എന്ന് സംശയിച്ചിരുന്നു, കൂടിക്കാഴ്ച്ചയെക്കുറിച്ച് ബിഗ്‌ബോസ് താരം ശാലിനി

ു്പമുഖ സംവിധായകനില്‍ നിന്നും ഈ അംഗീകാരം തങ്ങളുടെ മനസ്സുനിറച്ചുവെന്ന് തരുണ്‍ മൂര്‍ത്തി പറയുന്നു. ‘സൗദി വെള്ളക്ക’ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിയ്യേറ്ററുകളിലെത്തിയത്. ഇന്നും ഫുള്‍ ഷോകളുമായി തിയ്യേറ്ററുകളില്‍ മുന്നേറുകയാണ്.

Advertisement