ഞാൻ പോലും അറിയാതെ എന്റെ വിവാഹം നടന്നല്ലോ എന്നുവരെ ഞാൻ ആലോചിച്ചു, നിന്റെ കല്യാണം കഴിഞ്ഞുവോയെന്ന് അമ്മ വരെ ചോദിച്ചിരുന്നു; വൈറലായി അഞ്ജലിയുടെ അഭിമുഖം

186

എങ്കേയും എപ്പോതും, അങ്ങാടിതെരു തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അഞ്ജലി. തന്റെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കുവാൻ താരത്തിന് സാധിച്ചു. കാമ്പുള്ള കഥാപാത്രങ്ങൾ ചെയ്യാൻ തമിഴിൽ അവസരം ലഭിച്ച നടിമാരിൽ ഒരാൾ കൂടിയാണ് താരം.

അഞ്ജലിയുടെ അഭിനയ ജീവിതം ആരംഭിച്ചത് 2006ലാണ്. തമിഴിന് പുറമെ തെലുങ്ക് സിനിമകളിലും മലയാളം സിനിമകളിലുമെല്ലാം അഞ്ജലി അഭിനയിച്ചിട്ടുണ്ട്. നടൻ ജെയിയുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ അഞ്ജലിയുെട പേരിനൊപ്പം കേട്ടിരുന്നു. ജെയ് കാരണമാണ് അഞ്ജലിയുടെ കരിയർ തകർന്നതെന്നും, നശിച്ചതെന്നും അക്കാലത്ത് പ്രചരിച്ച ഗോസിപ്പുകളിൽ ചിലത് മാത്രമാണ്.

Advertisements

Also Read
സൗദി വെള്ളക്ക കണ്ട് തരുണ്‍മൂര്‍ത്തിയെ കെട്ടിപ്പിടിച്ച് സംവിധായകന്‍ എആര്‍ മുരുകദോസ്, അടിപൊളിയെന്ന് പ്രേക്ഷകര്‍

താരത്തിന്റെ വിവാഹം കഴിഞ്ഞ് അമേരിക്കയിൽ സെറ്റിൽ ആയി എന്നുവരെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ നടൻ ജയ്‌യുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് താരം. ബിഹൈൻവുഡ്‌സിന് നല്കിയ അഭിമുഖത്തിലാണ് താരം തന്റെ വ്യക്തി ജീവിതത്തിനെക്കുറിച്ചും, കരിയറിനെകുറിച്ചും വെളിപ്പെടുത്തിയത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ;’നടൻ ജെയിയുടെ പേരിനൊപ്പം എന്റെ പേര് ചേർത്ത് ഗോസിപ്പുകൾ വരുന്നതിൽ എനിക്കൊന്നും ചെയ്യാൻ പറ്റില്ല. കാരണം അത് എന്റെ കൈയ്യിലുള്ള കാര്യമല്ല. എനിക്കും കരിയറിൽ നിരവധി വീഴ്ചകളും ഉയർച്ചകളും ഉണ്ടായിട്ടുണ്ട്. വിവാദങ്ങൾ കൊണ്ടല്ല എന്റെ കരിയറിൽ പ്രശ്‌നങ്ങൾ വന്നത്.’ ‘സിങ്കം 2വിൽ ഡാൻസ് ഐറ്റം ഡാൻസ് ചെയ്തത് ഒഴിവാക്കാൻ പറ്റാത്ത ഒരു സാഹചര്യം വന്നതുകൊണ്ടാണ്. പാവകഥൈകളിൽ ഗ്ലാമർ കാണിച്ച് പെർഫോം ചെയ്തത് അവസരങ്ങൾ കുറഞ്ഞത് കൊണ്ടല്ല. എപ്പോഴും ഒരേ രീതിയുള്ള കഥാപാത്രം ചെയ്യുന്നതിന് പകരം കുറച്ച് മാറ്റി ചിന്തിക്കാമെന്ന്. അങ്ങനെയാണ് പാവ കഥൈകളിൽ ബോൾഡായി അഭിനയിച്ചത്. ഷൂട്ടിങിന് മുമ്പ് എല്ലാ സീനുകളെ കുറിച്ചും വിക്കി പറഞ്ഞിരുന്നു.’

Courtesy: Public Domain

Also Read
എന്റെ പ്രതീക്ഷയ്ക്കു വിരുദ്ധമായി നീ ജനിച്ചു, എല്ലാറ്റിനും നമ്മള്‍ പോരടിച്ചു, ഇന്ന് നിന്നെപ്പോലെ ഒരു കുസൃതിയെ എനിക്ക് തന്നതില്‍ ദൈവത്തോട് നന്ദി പറയുന്നു, കുറിപ്പുമായി നമിത

തുടക്കകാലത്ത് കേട്ട ഗോസിപ്പുകളെക്കുറിച്ച് അഞ്ജലിയുടെ വാക്കുകൾ ഇങ്ങനെ; ‘അഭിനയം തുടങ്ങിയ സമയത്ത് എന്നെ കുറിച്ച് വരുന്ന എല്ലാ ഗോസിപ്പും കേട്ട് വിഷമിച്ചിരുന്നു ഞാൻ. പിന്നെ അത് ശ്രദ്ധിക്കാതെയായി. ഞാൻ പോലും അറിയാതെ എന്റെ വിവാഹം നടന്നല്ലോ എന്നുവരെ ഞാൻ ആലോചിച്ചു. നിന്റെ കല്യാണം കഴിഞ്ഞുവോയെന്ന് അമ്മ വരെ ചോദിച്ചിരുന്നു. എന്റെ ഗോൾ നല്ല കഥാപാത്രങ്ങളും സിനിമയും ചെയ്യുക എന്നതാണ്.’ ‘മറക്കണം എന്ന് ആ?ഗ്രഹിക്കുന്ന നിരവധി വിഷയങ്ങൾ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. പക്ഷെ ഞാൻ ഹാപ്പിയാണ്’

Advertisement