എന്റെ വേദനകൾ മറക്കാൻ ഒരുപാട് തിരക്കുകളിലൂടെ ഓടുകയാണ് ഞാൻ; അല്ലെങ്കിൽ പിടിവിട്ടുപോകും; ആദ്യമായി മക്കളെ പരിചയപ്പെടുത്തി ഉമ നായരുടെ രംഗപ്രവേശനം

1769

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ഉമ നായർ. വാനമ്പാടി എന്ന സീരിയലിലൂടെ താരം പ്രേക്ഷക പ്രിയം നേടിയത്. പൂക്കാലം വരവായി, ഇന്ദുലേഖ, രാക്കുയിൽ തുടങ്ങിയ സീരിയലിലെ വേഷം എല്ലാം ശ്രദ്ധേയമാണ്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിയ്ക്കുന്ന കളിവീട് എന്ന സീരിയലിലാണ് നിലവിൽ ഉമ നായർ അഭിനയിക്കുന്നത്. ജെയിംസ് ആന്റ് ആലീസ്, ചെമ്പരത്തിപ്പൂ, എടക്കാട് ബെറ്റാലിയൻ 06, കോടതി സമക്ഷം ബാലൻ വക്കീൽ തുടങ്ങിയ സിനിമകളിലും ഉമ നായർ അഭിനയിച്ചിട്ടുണ്ട്.

വർഷങ്ങളായി സീരിയൽ ഇന്റസ്ട്രിയിൽ സജീവമാണെങ്കിലും, 72 ൽ അധികം സീരിയലുകൾ ചെയ്തിട്ടുണ്ട് എങ്കിലും ഉമ നായർ ഇപ്പോഴും അറിയപ്പെടുന്നത് വാനമ്പാടി എന്ന സീരിയലിലെ നിർമലേട്ടത്തിയായിട്ടാണ്. എന്നാൽ ആ സീരിയൽ ആദ്യം വേണ്ട എന്ന് പറഞ്ഞിരുന്നു എന്നാണ് ഉമ നായർ പറയുന്നത്. അത് മാത്രമല്ല, ജീവിതത്തിലെ പല കാര്യങ്ങളും ഉമ നായർ ഡേ വിത്ത് എ സ്റ്റാർ എന്ന കൗമുദി ചാനലിലെ ഷോയിൽ വെളിപ്പെടുത്തി. എലീന പടിക്കലാണ് പരിപാടിയുടെ അവതാരക.

Advertisements

തന്റെ പ്രായത്തെക്കാൾ കൂടുതൽ പ്രായമുള്ള നടന്മാരുടെ അമ്മയായി ഞാൻ അഭിനയിച്ചിട്ടുണ്ടെന്നും ഉമ നായർ പറയുന്നു. പലരും എന്നോട് ചോദിച്ചിട്ടുണ്ട്, ഇത്ര ചെറിയ പ്രായത്തിലെ ഇത്രയും വലിയ മക്കളുടെ അമ്മയായി അഭിനയിക്കുമ്പോൾ വിഷമം ഇല്ലേ എന്ന്. വിഷമം ഉണ്ട്, പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. 19 നും 25 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കേ നായികയായി അഭിനയിക്കാൻ പറ്റുവെന്നും ഉമ നായർ വിശദീകരിക്കുന്നു.

ALSO READ- തന്നെക്കാൾ റോബിന് ചേരുന്നത് ആരതിയാണ് എന്ന് സോഷ്യൽമീഡിയ; ഇത് ഞങ്ങളുടെ ചേച്ചിയമ്മ എന്ന മറുപടിയുമായി ദിൽഷ; റോബിന്റെ ആ അഭിമുഖവും ദിൽഷ കണ്ടിട്ടുണ്ട് എന്ന് ഉറപ്പിച്ച് ആരാധകർ

അതേസമയം, സീരിയലുകളിലെ കഥാപാത്രങ്ങൾ എല്ലാം ചിരപരിചിതമാണെങ്കിലും ഉമ നായരുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് അധികപേർക്കും അറിയില്ല. കുടുംബത്തെയോ മക്കളെയോ ഉമ ഇതിന് മുമ്പ് എവിടെയും പരിചയപ്പെടുത്തിയിട്ടുമില്ല. എന്നാൽ ഡേ വിത്ത് എ സ്റ്റാർ എന്ന ഷോയിൽ മൂന്ന് മക്കളെയും മൂത്ത മകളെ കല്യാണം ചെയ്യാൻ പോകുന്ന ആളെയും ഉമ നായർ പരിചയപ്പെടുത്തിയിരിക്കുകയാണ്. രണ്ട് പെൺകുട്ടികളും ഒരു ആൺ കുട്ടിയുമാണ് ഉമയ്ക്കുള്ളത് മൂത്ത മകളുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്.

ചേച്ചി വേഷങ്ങൾ ചെയ്യാത്തതിന് കാരണം അധികം ഒന്നും റോൾ ഉണ്ടാകില്ല എന്നുള്ളതുകൊണ്ടാണെന്ന് ഉമ നായർ പറയുന്നു. അതേസമയം, അമ്മ വേഷം ആണെങ്കിൽ സേഫ് ആണെന്നുമാണ് താരത്തിന്റെ മറുപടി. പ്രായത്തിൽ മുതിർന്ന ആളുകളുടെ അമ്മയായി അഭിനയിക്കാൻ വിളിച്ചപ്പോൾ, അല്ല എങ്കിൽ അത്തരം ഒരുപാട് പ്രായമുള്ള വേഷങ്ങൾ ചെയ്യുമ്പോൾ നോ പറയാത്തതിന് എനിക്ക് കാരണങ്ങളുണ്ട്. ഒന്ന് എന്റെ സാമ്പത്തിക സ്ഥിതിതന്നെയാണ്. രണ്ടാമത്തെ കാര്യം ജീവിത കാലം മുഴുവൻ അഭിനയിക്കണം എന്ന എന്റെ ആഗ്രഹം, മൂന്ന് ഞാൻ നോ പറഞ്ഞാൽ അവർക്ക് പ്രശ്നമില്ല, എന്റെ പ്രായമുള്ള വേറെ നടിമാർ അമ്മ വേഷത്തിന് തയ്യാറാണ്. മറ്റുള്ളവർ ഇപ്പോൾ ആ വേഷത്തിലേക്ക് വരുമ്പോൾ ഞാൻ നേരത്തെ സേഫ് ആയി അമ്മ റോളിലേക്ക് കയറിയെന്നും ഉമ നായർ പറയുന്നു.

വാനമ്പാടിയിലെ വേഷത്തെ കുറിച്ചും താരം വാചാലയാകുന്നുണ്ട്. എന്തുകൊണ്ടും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് വാനമ്പാടിയിലെ വേഷം. എഴുപത്തിരണ്ടിൽ അധികം സീരിയലുകൾ ചെയ്തിട്ടും ആളുകൾ എന്നെ തിരിച്ചറിഞ്ഞത് വാനമ്പാടിയ്ക്ക് ശേഷമാണ്. എന്റെ ചില സാങ്കേതിക ബുദ്ധിമുട്ടുകൾ കാരണം ആദ്യം നോ പറഞ്ഞിരുന്നു. പക്ഷെ വീണ്ടും അത് എന്നെ തേടിയെത്തി. അന്നും ഞാൻ അത് ഉപേക്ഷിച്ചിരുന്നുവെങ്കിൽ എന്നെ സംബന്ധിച്ച് അത് വലിയ നഷ്ടമാകുമായിരുന്നു.

ALSO READ- ഇഷ്ടമാണെന്ന് പറഞ്ഞതും പ്രിയ ഞെട്ടി; 17 വയസുകാരിയെ പെണ്ണുകാണാൻ പോയി വിവാഹം ഉറപ്പിച്ചു; കാത്തിരുന്ന് വിവാഹം കഴിച്ചത് വെളിപ്പെടുത്തി നടൻ സുധീർ സുകുമാരൻ

ബിഗ്ഗ് ബോസ് പോലൊരു ഷോയിൽ എനിക്ക് പിടിച്ച് നിൽക്കാൻ സാധിയ്ക്കില്ല. ഒന്നാമത്തെ കാര്യം ഞാൻ ഷോർട്ട്ടെംപഡ് ആണ്. പോയാൽ തന്നെ ഒരാഴ്ചയ്ക്ക് അകം ഞാൻ പുറത്താകും. മറ്റൊരു കാര്യം, കുറേ ദിവസം അടച്ചിട്ട ഒരു വീടിനുള്ളിൽ ഒന്നും ചെയ്യാതെ കഴിയുമ്പോൾ ഞാൻ ഉറങ്ങി പോകും. അല്ലെങ്കിൽ ഫ്രസ്റ്റേറ്റഡ് ആയി ഞാൻ പൊട്ടിത്തെറിക്കും.

ഞാൻ തന്നെ ക്രിയേറ്റ് ചെയ്യുന്ന ഒരുപാട് തിരക്കുകളിലൂടെ ഓടുകയാണ് ഞാൻ. എന്റെ വേദനകൾ മറക്കാൻ വേണ്ടിയാണ് അത്. അതില്ലാതെയായാൽ പിടിവിട്ട് പോകും- ഉമ നായർ പറയുന്നു.

Advertisement