ഒത്തിരി കഷ്ടപ്പാടുകളെ അതിജീവിക്കേണ്ടി വന്നിരുന്നു എങ്കിലും ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ അതെല്ലാം എന്നെ വളരെ സ്‌ട്രോങ് ആക്കി : ജീവിതാനുഭവങ്ങൾ പങ്കു വച്ച ഡിമ്പിൾ റോസ്

132

തന്റെ വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെയായി പ്രിയപ്പെട്ടവരുമായി പങ്കിടുന്നുണ്ട് നടി ഡിംപിൾ റോസ്. ഗർഭിണിയായതിനെക്കുറിച്ചും പ്രസവത്തെക്കുറിച്ചും പിന്നീടുണ്ടായ കാര്യങ്ങളെക്കുറിച്ചുമെല്ലാം ഡിംപിൾ പറഞ്ഞിരുന്നു. ക്രിസ്മസ് ദിനത്തിലായിരുന്നു മകന്റെ മുഖം ആദ്യമായി പ്രേക്ഷകരെ കാണിച്ചത്.

ഇപ്പോഴിതാ പോയവർഷം തനിക്ക് എങ്ങനെയായിരുന്നു എന്ന് വിലയിരുത്തിയുള്ള വീഡിയോയുമായെത്തിയിരിക്കുകയാണ് താരം. വേദനകളും സന്തോഷവുമായി 2021 എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

Advertisements

ALSO READ

മൂക്കും പൊത്തി ഭക്ഷണം കഴിയ്ക്കുന്ന മൃദുല ; ഇനി എന്തൊക്കെ കാണണം ഈശ്വരാ, എന്ന് യുവ കൃഷ്ണ : ശ്രദ്ധ നേടി വീഡിയോ

എന്റെ ജീവിതം തന്നെ തകിടം മറിഞ്ഞ വർഷമായിരുന്നു കടന്നുപോയത്. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ വളരെ നല്ലൊരു വർഷമായാണ് തോന്നുന്നത്. ഒത്തിരി കഷ്ടപ്പാടുകളെ അതിജീവിക്കേണ്ടി വന്നിരുന്നു. എനിക്ക് തന്നെ ആ മാറ്റങ്ങൾ തിരിച്ചറിയാനാവുന്നുണ്ട്. യൂട്യൂബിൽ കൂടുതൽ സജീവമായത് 2021ലായിരുന്നു. ഭയങ്കര സ്ലോ ആയിരുന്നു തുടക്കത്തിൽ. ഡിവൈന്റെ ബേബി ഷവറായിരുന്നു 10 ലക്ഷം പേർ ആദ്യമായി കണ്ടത്. അതൊരു വലിയ സന്തോഷമായിരുന്നു എന്ന് താരം പറഞ്ഞു.

ജനുവരിയിലാണ് ഗർഭിണിയാണെന്നുള്ള വിവരം അറിഞ്ഞത്. കുടുംബത്തിലെല്ലാവരും ഏറെ പ്രതീക്ഷയോടെയും പ്രാർത്ഥനയോടെയും ആ വാർത്തയ്ക്കായി കാത്തിരിക്കുകയായിരുന്നു. ഞാൻ ഗർഭിണിയായിരുന്ന സമയത്തായിരുന്നു തോമു ജനിച്ചത്. അവനെ ജനന സമയത്ത് എനിക്ക് കാണാൻ പറ്റിയിരുന്നില്ല. ഗർഭിണിയായിരുന്നതിനാൽ ആ സമയത്ത് യാത്ര പറ്റില്ലായിരുന്നു. അവനെക്കാണാനായുള്ള കാത്തിരിപ്പിലായിരുന്നു പിന്നീട്. 27ാമത്തെ ദിവസമായിരുന്നു ഫോട്ടോ ഷൂട്ട്. 28 ന് വന്നപ്പോഴാണ് അവനെ ആദ്യമായി ഞാൻ കാണുന്നത്. ഏപ്രിലിലാണ് തോമു വീട്ടിലേക്ക് വന്നത്, ആ സമയത്താണ് ഞാൻ നിങ്ങളോട് ഗർഭിണിയാണെന്നുള്ള വിവരും പറയുന്നതും.

ALSO READ

ഒരു രാത്രി പോലും പിരിഞ്ഞിരിയ്ക്കാനാകാതെ ശിവാഞ്ജലി ; അപ്പുവിനോട് സ്‌നേഹമുണെന്ന് തെളിയിച്ച് തമ്പി : പ്രേക്ഷകരെ പിടിച്ചിരുത്തി സാന്ത്വനം

മുൻപുണ്ടായിരുന്ന നെഗറ്റീവ് ഇമേജും തെറ്റിദ്ധാരണകളുമൊക്കെ മാറിക്കിട്ടിയ വർഷമായിരുന്നു 2021. അതേ പോലെ ഇരട്ടക്കുട്ടികളാണെന്നറിഞ്ഞ നിമിഷവും ഏറെ വിശേഷപ്പെട്ടതായിരുന്നു. മേയിലായിരുന്നു അഡ്മിറ്റാവുന്നതും മറ്റുള്ള കാര്യങ്ങളുമെല്ലാം സംഭവിക്കുന്നത്.

ശാരീരികമായി വേദനകളുണ്ടായിരുന്നുവെങ്കിലും കുറച്ച് കാലമല്ലേയുള്ളൂയെന്ന ആശ്വാസത്തിലായിരുന്നു അന്ന്്. ജൂണിലായിരുന്നു ഡെലിവറി. ഇത്രയും വേദന സഹിക്കാൻ എന്നെക്കൊണ്ട് പറ്റും എന്ന് മനസിലാക്കിയ ദിനങ്ങളായിരുന്നു അന്നത്തേത്. ഇഞ്ചക്ഷനൊക്കെ അത്രയും പേടിയാണ്. ആ ഞാൻ ഇത്രയും സ്ട്രോംഗായി ഇതൊക്കെ നേരിട്ട വർഷം കൂടിയാണ് 2021.

കുഞ്ഞിനെ ആദ്യമായി കണ്ട ദിവസത്തെക്കുറിച്ചും ഡിംപിൾ പറഞ്ഞിരുന്നു. ഇന്നലെ കഴിഞ്ഞ പോലെയായി ആ അനുഭവങ്ങളെല്ലാം ഇന്നും മനസിലുണ്ട്. ആശുപത്രി വാസവും കൊച്ചില്ലാതെ വീട്ടിലേക്ക് വന്നതുമെല്ലാം എന്റെ മനസിലുണ്ട്. സന്തോഷമാണോ സങ്കടമാണോയെന്ന് ചോദിച്ചാൽ ഇപ്പോഴും പറയാനറിയില്ല. പാച്ചുവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും ഓർത്തിരിക്കുന്നുണ്ട്. എന്നിൽ വന്ന മാറ്റങ്ങളിലെല്ലാം ഞാൻ സംതൃപ്തയാണെന്നും ഡിംപിൾ പറയുന്നുണ്ട്.

 

Advertisement