ആ അടുപ്പം ഒരു സ്ട്രാറ്റജി ആയിരുന്നില്ല, സെറീനയെ ഇപ്പോഴും ഭയങ്കര ഇഷ്ടമാണ്, തുറന്നുപറഞ്ഞ് ജുനൈസ്

244

മലയാളി പ്രേക്ഷകരുടെ ഇഷ്ട റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ സീസണ്‍ 5 കഴിഞ്ഞ ദിവസമായിരുന്നു അവസാനിച്ചത്. ഇത്തവണ അഖില്‍ മാരാരാണ് ബിഗ് ബോസ് കപ്പ് സ്വന്തമാക്കിയത്. 50 ലക്ഷം രൂപയും കാറുമാണ് ഒന്നാംസ്ഥാനക്കാരനായ അഖിലിന് ലഭിച്ചത്.

Advertisements

റെനീഷയായിരുന്നു രണ്ടാംസ്ഥാനം സ്വന്തമാക്കിയത്. മൂന്നാംസ്ഥാനം ജുനൈസിനായിരുന്നു. ഇപ്പോഴിതാ ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ശേഷം കൊച്ചിയിലേക്ക് മടങ്ങിയെത്തിയ ജുനൈസ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്ന വീഡിയോയാണ് വൈറലാവുന്നത്.

Also Read: എന്റേത് ഫിന്‍ഷ്യലി സെറ്റില്‍ഡ് ആയ ഫാമിലി, കുക്കുവിന്റെ കൂടെ വന്നാല്‍ എങ്ങനെ ജീവിക്കുമെന്നായിരുന്നു അപ്പന്റെ ടെന്‍ഷനെന്ന് ദീപ, ജീവിക്കാന്‍ മേശരിപ്പണിക്ക് വരെ പോയിരുന്നുവെന്ന് കുക്കു

അഖില്‍മാരാറുമായ ബിഗ് ബോസ് ഹൗസില്‍ വെച്ച് തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. അതെല്ലാം അവിടെ വെച്ച് തന്നെ കഴിഞ്ഞുവെന്നും ഷോയില്‍ 100 ദിവസം നില്‍ക്കാനായത് ഭയങ്കര ഭാഗ്യമാണെന്നും ഇപ്പോള്‍ സന്തോഷം തോന്നുന്നുവെന്നും ജുനൈസ് കൂട്ടിച്ചേര്‍ത്തു.

കുറേ കാര്യങ്ങള്‍ തനിക്ക് ഷോയില്‍ നിന്നും പഠിക്കാന്‍ പറ്റി. തനിക്ക് സെറീനയുമായുള്ള അടുപ്പം ഒരു സ്ട്രാറ്റജി ആയിരുന്നില്ലെന്നും സെറീന നോ പറഞ്ഞപ്പോള്‍ തകര്‍ന്നുപോയിരുന്നുവെന്നും പിന്നീട് താനും അങ്ങനെ അത് നിര്‍ത്തിയെന്നും തനിക്ക് ഇപ്പോഴും സെറീനയെ ഇഷ്ടമാണെന്നും ജുനൈസ് പറഞ്ഞു.

Also Read: റിമി ടോമി വീണ്ടും വിവാഹിതയാവുന്നു, വരന്‍ പ്രമുഖ നടന്‍, വിവാഹ വാര്‍ത്തകളില്‍ പ്രതികരിച്ച് താരം

ബിഗ് ബോസ് ഹൗസ് ഒരു വല്ലാത്ത വീടാണ്. അതിനുള്ളിലെ പലരോടും നമ്മള്‍ ഇമോഷണലി കണക്ടാവുമെന്നും കുറേ പേരുമായി നമ്മള്‍ പോലുമറിയാതെ അടുത്ത് പോകുമെന്നും കുറേ പേരുമായി പിണങ്ങുമെന്നും ഇമോഷന്‍സ് നമുക്ക് കണ്‍ട്രോള്‍ ചെയ്ത് കൊണ്ടുപോകാന്‍ പണിയാണെന്നും ജുനൈസ് പറഞ്ഞു.

Advertisement