വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പിറന്ന പൊന്നോമന, മകന്റെ പുതിയ വിശേഷം ആരാധകരുമായി പങ്കുവെച്ച് ശ്രീജയും സെന്തിലും

224

മലയാളികള്‍ക്ക് സുപരിചിതയായ സിനിമ സീരിയല്‍ നടിയാണ് ശ്രീജ ചന്ദ്രന്‍. ഒരുകാലത്ത് മിനി സ്‌ക്രീനിലും ബിഗ് സക്രീനിലുമൊക്കെ തിളങ്ങിയ താരമായിരുന്നു ശ്രീജ. മലയാളത്തില്‍ നിന്നും തമിഴിലേക്ക് ചേക്കേറിയ നടി പിന്നീട് തമിഴ് സീരിയലില്‍ സജീവമായിരുന്നു.

Advertisements

മലയാളത്തില്‍ ഏതാനും സിനിമകളിലും സീരിയലുകളിലും നടി അഭിനയിച്ചിരുന്നു. പകല്‍ മഴ എന്ന സീരിയലിലൂടെയായിരുന്നു താരം മിനിസ്‌ക്രീനിലേക്ക് എത്തിയത്. ഇതിന് ശേഷം ഒത്തിരി സീരിയലുകളില്‍ അഭിനയിച്ചു.

Also Read: അന്ന് നിരാശാകാമുകനായിരുന്നു ഞാന്‍, അവള്‍ എല്ലാം ഉപേക്ഷിച്ച് പോയപ്പോള്‍ തകര്‍ന്നുപോയിരുന്നു, ഇന്ന് അത് നന്നായെന്ന് തോന്നുന്നു, ഒപ്പം അഭിനയിച്ച നടിയോട് തോന്നിയ പ്രണയത്തെയും ബ്രേക്കപ്പിനെയും കുറിച്ച് മനസ്സുതുറന്ന് റഹ്‌മാന്‍

ശരവണന്‍ മീനാച്ചി സീരിയലിലെ സഹതാരത്തെയാണ് ശ്രീജ വിവാഹം ചെയ്തത്. സെന്തില്‍ കുമാര്‍ എന്നാണ് നടിയുടെ ഭര്‍ത്താവിന്റെ പേര്. 2014ലാണ് തിരുവനന്തപുരം സ്വദേശിയായ ശ്രീജ തിരുപ്പതിയില്‍ വച്ച് വിവാഹിതയായത്.

ഇവര്‍ക്ക് അടുത്തിടെയാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഇപ്പോഴിതാ വര്‍ഷങ്ങളോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയുടെ ചോറൂണ് ചടങ്ങ് ആഘോഷമാക്കിയിരിക്കുകയാണ് ശ്രീജയും ഭര്‍ത്താവും. തിരുവനന്തപുരത്തെ ശ്രീജയുടെ വീട്ടില്‍ വെച്ചായിരുന്നു ചോറൂണ്.

Also Read: എന്റേത് ഫിന്‍ഷ്യലി സെറ്റില്‍ഡ് ആയ ഫാമിലി, കുക്കുവിന്റെ കൂടെ വന്നാല്‍ എങ്ങനെ ജീവിക്കുമെന്നായിരുന്നു അപ്പന്റെ ടെന്‍ഷനെന്ന് ദീപ, ജീവിക്കാന്‍ മേശരിപ്പണിക്ക് വരെ പോയിരുന്നുവെന്ന് കുക്കു

തങ്ങളുടെ വിവാഹവാര്‍ഷിക ദിനത്തിലായിരുന്നു ഈ വിശേഷം ശ്രീജയും സെന്തിലും പങ്കുവെച്ചത്. മകന് ഇപ്പോള്‍ ആറുമാസമായെന്നും തങ്ങള്‍ അവന് ശ്രീ വല്ലഭ് എന്നാണ് പേര് നല്‍കിയിരിക്കുന്നതെന്നും സെന്തില്‍ പറയുന്നു.

ദേവൂട്ടന്‍ എന്നാണ് ശ്രീജയുടെ വീട്ടില്‍ മകനെ വിളിക്കുന്നത്. തന്റെ വീ്ട്ടില്‍ വല്ലഭ് എന്നാണെന്നും തമിഴ് ആചാരപ്രകാരവും മകന്റെ ചോറൂണ് ചടങ്ങുകള്‍ നടത്തിയിരുന്നുവെന്നും സെന്തില്‍ കൂട്ടിച്ചേര്‍ത്തു.

Advertisement