അന്ന് നിരാശാകാമുകനായിരുന്നു ഞാന്‍, അവള്‍ എല്ലാം ഉപേക്ഷിച്ച് പോയപ്പോള്‍ തകര്‍ന്നുപോയിരുന്നു, ഇന്ന് അത് നന്നായെന്ന് തോന്നുന്നു, ഒപ്പം അഭിനയിച്ച നടിയോട് തോന്നിയ പ്രണയത്തെയും ബ്രേക്കപ്പിനെയും കുറിച്ച് മനസ്സുതുറന്ന് റഹ്‌മാന്‍

162

മലയാള സിനിമയിലെ ക്ലസ്സിക് സംവിധായകന്‍ പത്മരാജന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് 1983 ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടനാണ് റഹ്‌മാന്‍. ഒരു കാലത്ത് മലയാള സിനിമയുടെ ചുള്ളന്‍ നായകനായിരുന്നു താരം.

Advertisements

സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന താരം മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലുമൊക്കെ സജീവ സാന്നിധ്യമായിരുന്നു. മലയാളികള്‍ക്കും തമിഴ് സിനിമാ പ്രേമികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് റഹ്‌മാന്‍. 1983ല്‍ കൂടെവിടെ എന്ന മലയാള ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് തമിഴിലും തിരക്കേറിയ നടനായി മാറി.

Also Read: റിമി ടോമി വീണ്ടും വിവാഹിതയാവുന്നു, വരന്‍ പ്രമുഖ നടന്‍, വിവാഹ വാര്‍ത്തകളില്‍ പ്രതികരിച്ച് താരം

80 കളിലും 90 കളിലും യുവത്വത്തിന്റെ പ്രതീകമായി മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് റഹ്‌മാന്‍. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ റഹ്‌മാന്‍ അക്കാലത്തെ മലയാളത്തിന്റെ ചോക്ലേറ്റ് നായകനായി മാറി. മലയാളത്തിലും തമിഴിലും നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ച റഹ്‌മാന്‍ ഇടയ്ക്ക് ഒരു ഇടവേളയും എടുത്തിരുന്നു. ഇപ്പോള്‍ സിനിമാലോകത്ത് സജീവമാണ്.

ഇപ്പോഴിതാ തന്റെ നഷ്ട പ്രണയത്തെ കുറിച്ച് തുറന്നുസംസാരിക്കുകയാണ് ഒരു അഭിമുഖത്തില്‍ റഹ്‌മാന്‍. ഒപ്പം അഭിനയിച്ച ഒരു നടിയോട് പ്രണയം തോന്നിയിരുന്നുവെന്നും അത് നഷ്ടപ്പെട്ടപ്പോള്‍ ആദ്യമൊന്നും തനിക്ക് അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും റഹ്‌മാന്‍ പറയുന്നു.

Also Read: മാരാരിനെതിരെ പൊരുതി നിന്ന ആൺകുട്ടി അവൻ മാത്രമാണ്; ജുനൈസിന് സെറീനയോട് ഉള്ളത് പ്രണയമല്ല; അങ്ങനെ പ്രണയിക്കുന്ന ആളല്ല അവൻ; ജുനൈസിനെ കുറിച്ച് തെസ്‌നിക്ക് പറയാനുള്ളത് ഇങ്ങനെ

ഇന്ന് ആലോചിക്കുമ്പോള്‍ അത് നന്നായി എന്ന് തോന്നുന്നു. തന്റെ രണ്ടാമത്തെ സിനിമയില്‍ അഭിനയിച്ച നടിയോടായിരുന്നു തനിക്ക് പ്രണയം തോന്നിയതെന്നും ജീവിതത്തിലും ആ ആള് ഒപ്പമുണ്ടാവണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ കരിയറില്‍ മുന്നോട്ട് പോയപ്പോള്‍ അവളില്‍ മാറ്റങ്ങളുണ്ടായെന്നും റഹ്‌മാന്‍ പറയുന്നു.

അവള് തന്നെ വിട്ട് പോകുന്നത് അന്ന് തനിക്ക് താങ്ങാവുന്നതിലുമപ്പുറം വേദനയായിരുന്നു, ഒരു നിരാശ കാമുകനായിരുന്നുവെന്നും ആ വേദനയൊക്കെ മാറാന്‍ ഒത്തിരി കാലമെടുത്തുവെന്നും അതിന് ശേഷം വിവാഹമേ വേണ്ടെന്ന് തോന്നിയിരുന്നുവെന്നും പിന്നീട് മെഹറുവിനെ കണ്ടതോടെയാണ് തന്റെ ജീവിതം മാറിമറിഞ്ഞതെന്നും റഹ്‌മാന്‍ പറഞ്ഞു.

Advertisement