ശോഭ വിജയിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്, എന്താണ് സംഭവിച്ചതെന്ന് അറിയില്ല, പുറത്തായെന്ന് പറഞ്ഞപ്പോള്‍ ലാലേട്ടാ പ്രാങ്കല്ലേ എന്നായിരുന്നു ഞാന്‍ ചോദിച്ചത്, തുറന്നുപറഞ്ഞ് ശ്രുതിലക്ഷ്മി

4487

മലയാളി പ്രേക്ഷകരുടെ ഇഷ്ട റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ സീസണ്‍ 5 കഴിഞ്ഞ ദിവസമായിരുന്നു അവസാനിച്ചത്. ഇത്തവണ അഖില്‍ മാരാരാണ് ബിഗ് ബോസ് കപ്പ് സ്വന്തമാക്കിയത്. 50 ലക്ഷം രൂപയും കാറുമാണ് ഒന്നാംസ്ഥാനക്കാരനായ അഖിലിന് ലഭിച്ചത്.

Advertisements

പലരും കരുതിയിരുന്നത് മത്സരാര്‍ത്ഥിയായ ശോഭയായിരിക്കും വിജയി എന്നായിരുന്നു. എന്നാല്‍ ഗ്രാന്‍ഡ് ഫിനാലെയിലെ തികച്ചും അപ്രതീക്ഷിതമായി നടന്ന സംഭവമായിരുന്നു ശോഭയെ നാലം സ്ഥാനത്തേക്ക് തള്ളിയത്.

Also Read: എന്റേത് ഫിന്‍ഷ്യലി സെറ്റില്‍ഡ് ആയ ഫാമിലി, കുക്കുവിന്റെ കൂടെ വന്നാല്‍ എങ്ങനെ ജീവിക്കുമെന്നായിരുന്നു അപ്പന്റെ ടെന്‍ഷനെന്ന് ദീപ, ജീവിക്കാന്‍ മേശരിപ്പണിക്ക് വരെ പോയിരുന്നുവെന്ന് കുക്കു

ശരിക്കും ഞെട്ടിക്കുന്ന എവിക്ഷന്‍ തന്നെയായിരുന്നു ശോഭയുടെത്. ഇപ്പോഴിതാ ശോഭയുടെ എവിക്ഷനില്‍ ഷോയിലെ ഒരു മത്സരാര്‍ത്ഥിയായിരുന്ന ശ്രുതി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ശോഭ പുറത്തായെന്ന് പറഞ്ഞപ്പോള്‍ ലാലേട്ടാ പ്രാങ്കല്ലേ എന്നായിരുന്നു താന്‍ ചോദിച്ചത്. ശോഭയ്ക്ക് നല്ല പിന്തുണയുണ്ടായിരുന്നുവെന്നും വിജയിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നുവെന്നും ഒന്നാംസ്ഥാനം കിട്ടിയില്ലെങ്കില്‍ രണ്ടാംസ്ഥാനം എങ്കിലും കിട്ടുമെന്ന് വിശ്വസിച്ചിരുന്നുവെന്നും ശ്രുതി പറയുന്നു.

Also Read: റിമി ടോമി വീണ്ടും വിവാഹിതയാവുന്നു, വരന്‍ പ്രമുഖ നടന്‍, വിവാഹ വാര്‍ത്തകളില്‍ പ്രതികരിച്ച് താരം

എന്താണ് പിന്നീട് സംഭവിച്ചതെന്ന് അറിയില്ല. ശരിക്കും പ്രതീക്ഷിക്കാത്തതായിരുന്നു ശോഭയെ പുറത്താക്കലെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു. ഷോയുടെ തുടക്കം മുതലേ മികച്ച പ്രകടനം കാഴ്ച വെച്ച ശോഭയെ സ്റ്റീഫന്‍ ദേവസ്യയാണ് പുറത്തേക്ക് കൊണ്ടുപോയത്. റെനീഷയായിരുന്നു ഷോയില്‍ രണ്ടാംസ്ഥാനം നേടിയത്.

Advertisement