എന്റേത് ഫിന്‍ഷ്യലി സെറ്റില്‍ഡ് ആയ ഫാമിലി, കുക്കുവിന്റെ കൂടെ വന്നാല്‍ എങ്ങനെ ജീവിക്കുമെന്നായിരുന്നു അപ്പന്റെ ടെന്‍ഷനെന്ന് ദീപ, ജീവിക്കാന്‍ മേശരിപ്പണിക്ക് വരെ പോയിരുന്നുവെന്ന് കുക്കു

397

മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സുഹൈദ് കുക്കു. അവതാരകന്‍ ആയും യൂട്യൂബ് വീഡിയോകളിലൂടെയും കുക്കുവും ഭാര്യ ദീപ പോളും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കര്‍ ആണ്.

Advertisements

തങ്ങളുടെ വിശേഷങ്ങളെല്ലാം കുക്കുവും ദീപയും യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. അടുത്തിടെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമായ ഒരു ഡാന്‍സ് സ്റ്റുഡിയോ കുക്കു തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും കഷ്ടപ്പാടിന്റെയും കഠിനാധ്വാനത്തിന്റെയും കഥയാണ് ശ്രദ്ധനേടുന്നത്.

Also Read: റിമി ടോമി വീണ്ടും വിവാഹിതയാവുന്നു, വരന്‍ പ്രമുഖ നടന്‍, വിവാഹ വാര്‍ത്തകളില്‍ പ്രതികരിച്ച് താരം

വിവാഹത്തിന് മുമ്പ് താന്‍ തോന്നിയ പോലെ നടന്നിരുന്ന ആളായിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷം അങ്ങനെയല്ലെന്നും ഒരു ചരട് ഉണ്ടെന്നും എവിടെ പോയാലും വീട്ടിലേക്ക് പെട്ടെന്ന് ചെല്ലണം എന്ന് തോന്നുമെന്നും തങ്ങളുടേത് ഇന്റര്‍കാസ്റ്റ് മാരേജ് ആയിരുന്നുവെന്നും കുക്കു പറയുന്നു.

ഒത്തിരി പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഒരു സാദാരണ ഗ്രാമത്തില്‍ നിന്നുള്ളവരാണ് രണ്ടുപേരും കിട്ടുന്ന എല്ലാ ജോലികളും ചെയ്തിരുന്ന ഒരു സമയം തന്റെ ജീവിതത്തിലുണ്ടായിരുന്നുവെന്നും കിണറുപണിക്കും മൈക്കാട് പണിക്കും പോയ അവസ്ഥയുണ്ടായിട്ടുണ്ടെന്നും കുക്കു പറഞ്ഞു. താന്‍ ഒറ്റമോളായിരുന്നുവെന്നും ഫിനാന്‍ഷ്യലി സെറ്റില്‍ഡ് ആയിട്ടുള്ള ഫാമിലിയായിരുന്നുവെന്നും ദീപ പറയുന്നു.

Also Read: അവന്റെ കരച്ചിൽ മാത്രമാണ് മനസ്സിൽ; ഉറങ്ങാൻ കഴിയുന്നില്ല, അപകടം നടന്നത് എനിക്കറിയില്ലായിരുന്നു; സുധിയുടെ ഓർമ്മകളിൽ വികാരഭരിതനായി ബിനു അടിമാലി

താന്‍ കുക്കുവിന്റെ കൂടെ ജീവിക്കാന്‍ പോയാല്‍ എന്താകും എന്ന് അപ്പച്ചന്‍ ടെന്‍ഷനടിച്ചിരുന്നു. അപ്പച്ചന് തങ്ങളുടെ വിവാഹത്തില്‍ ജാതിയോ മതമോ അല്ലായിരുന്നു വിഷയമെന്നും ഫിനാന്‍ഷ്യല്‍ ടെന്‍ഷനായിരുന്നുവെന്നും എന്നാല്‍ വിവാഹം കഴിഞ്ഞിട്ട് തന്നെ ഒരു ബുദ്ധിമുട്ടും അറിയിക്കാതെയാണ് കുക്കു നോക്കിയതെന്നും ദീപ പറയുന്നു.

തങ്ങളുടെ വിവാഹത്തിന്റെ അപ്പച്ചന്‍ വന്നിരുന്നു. ബാക്കിയെല്ലാവരും ഫങ്ഷന് വന്നുവെന്നും ഇതുവരെ തങ്ങളെ അപ്പച്ചന്‍ വീട്ടില്‍ കയറ്റിയിട്ടില്ലെന്നും പക്ഷേ താന്‍ അപ്പന് എല്ലാ കാര്യങ്ങളും മെസ്സേജ് ചെയ്യുമെന്നും അതെല്ലാം റീഡ് ചെയ്തിട്ട് പക്ഷേ റിപ്ലൈ തരാറില്ലെന്നും ദീപ പറഞ്ഞു.

Advertisement