ഷൂട്ടിങ്ങിന് വരുമ്‌ബോൾ മറ്റുള്ളവരുടെ ഡയലോഗ് കൂടി ഷാരുഖ് പഠിച്ചുവെക്കും; എന്നും മെസേജ് അയച്ചാൽ അവനെന്നെ ഫോർക്കെടുത്ത് കുത്തും; കാജോൾ

117

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ജോഡികളിൽ ഒരാളാണ് ഷാരുഖ് ഖാനും, കാജോളും. ഇരുവരും ഒരുമിച്ചഭിനയിച്ച സിനിമകൾ എല്ലാം തന്നെ ബോക്‌സ്ഓഫീസിൽ റെക്കോർഡ് കളക്ഷനാണ് നേടിയത്. സിനിമക്ക് പുറമേ ജീവിതത്തിലും ആത്മബന്ധം കാത്ത് സൂക്ഷിക്കുന്ന സുഹൃത്തുക്കളാണ് ഇരുവരും. ഇരുവരും തമ്മിലുള്ള വാർത്തകളെല്ലാം തന്നെ ബിടൗണിൽ ചർച്ച ആകാറുണ്ട്.

ഇപ്പോഴിതാ കാജോളിന്റെ ചില തുറന്ന് പറച്ചിലുകളാണ് ഗോസിപ്പ് കോളങ്ങളിൽ ഇടം നേടുന്നത്. ഷാരുഖിനെ പറ്റിയാണ് കാജോൾ പറഞ്ഞിരിക്കുന്നത്. ദിവസവും ഷാരുഖിന് മെസേജ് അയച്ചാൽ തന്നെ ഫ്രോക്ക് എടുത്ത് കുത്തും എന്നാണ് കജോൾ പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
നീതി നടപ്പിലാക്കാൻ ഒരു സാധാരണക്കാരന്റെ ശബ്ദം; ചിരിക്ക് ഒപ്പം കാര്യം പറയുന്നത് മറക്കാതെ ‘വോയിസ് ഓഫ് സത്യനാഥൻ’; കുടുകുടെ ചിരിപ്പിക്കുന്ന കുടുംബചിത്രം!

പുലർച്ചെ മൂന്ന് മണിക്ക് ഞാൻ ഫോൺ വിളിച്ചാൽ അദ്ദേഹം ഫോൺ എടുക്കും. പക്ഷേ ഞാൻ എല്ലാ ദിവസവും പൂക്കളുടെ ചിത്രത്തിനൊപ്പം ഗുഡ് മോർണിങ് സന്ദേശം അയക്കാറില്ല. ഞാൻ അങ്ങനെ വല്ലതും ചെയ്താൽ ഫോർക്കുകൊണ്ട് എന്നെ കുത്തും.

ഷാരുഖ് ഖാനിൽ എനിക്ക് ഇഷ്ടമില്ലാത്ത കാര്യമുണ്ട്.ഷൂട്ടിങ്ങിന് വരുമ്‌ബോൾ മറ്റുള്ളവരുടെ ഡയലോഗ് കൂടി ഷാരുഖ് പഠിച്ചുവെക്കും എന്നാണ് താരം പറഞ്ഞത്. സെറ്റിൽ വരുമ്‌ബോൾ, സെറ്റിലെ എല്ലാവരുടേയും ഡയലോഗും അദ്ദേഹത്തിനറിയാമായിരിക്കും. മൂന്ന് പേജുള്ള സീനാണ് ചെയ്യുന്നതെങ്കിൽ കൂടി അങ്ങനെയായിരിക്കും. മൂന്ന് പേജും കാണാപാഠം പഠിച്ചുവെക്കും. എന്റെ ഡയലോഗും സ്വന്തം ഡയലോഗും മറ്റുള്ളവരുണ്ടെങ്കിൽ അവരുടെ ഡയലോഗും അറിയാമായിരിക്കും.

Also Read
വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം അച്ഛൻ വിളിക്കും; അച്ഛനും അമ്മയും വേർപിരിഞ്ഞത് അധികമാർക്കും അറിയില്ല; ഒറ്റപ്പെടൽ മാറിയത് മഞ്ജിമ വന്നശേഷം: ഗൗതം കാർത്തിക്

അതേസമയം അടുത്തിടെ ഷാരുഖ് ഖാനെക്കുറിച്ചുള്ള കജോളിന്റെ ഒരു പരാമർശം വലിയ വിവാദമായിരുന്നു. പത്താൻ സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ സത്യമാണോ എന്ന് താരത്തെ നേരിട്ട് കാണുമ്‌ബോൾ ചോദിക്കും എന്നാണ് കജോൾ പറഞ്ഞത്.

Advertisement