ഷൂട്ട് കഴിഞ്ഞിട്ടും ഞാൻ ലാൽ ജോസിന്റെ അടുത്തിരുന്ന് ഒരുപാട് കരഞ്ഞു; ശരിക്കും അതൊരു വെല്ലുവിളിയായിരുന്നു; ദിലീപ്

236

മലയാളികളുടെ പ്രിയങ്കരനാണ് നടൻ ദിലീപ്. കുടുംബപ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച താരമായത് കൊണ്ട് തന്നെ ജനപ്രിയ നടൻ എന്നാണ് ദിലീപ് അറിയപ്പെടുന്നത് തന്നെ. പക്ഷേ നടിയെ ആക്രമിച്ച കേസ് വന്നതോട് കൂടി പലരും അദ്ദേഹത്തിനെതിരെ തിരിഞ്ഞു. കാവ്യാമാധവനും ആയുള്ള വിവാഹ ശേഷം നഷ്ടങ്ങൾ മാത്രമാണ് താരത്തിന് ലഭിച്ചതെന്ന് ആളുകൾ പറയാനും തുടങ്ങി.

പക്ഷേ തന്റെ ജീവിതപ്രതിസന്ധികൾക്കിടയിലും തളരാതെ മുന്നോട്ട് പോവുകയാണ് താരമിപ്പോൾ. മലയാളത്തിൽ പരീക്ഷണ കഥാപാത്രങ്ങൾ ചെയ്യാൻ എപ്പോഴും മുന്നിട്ടറങ്ങുന്ന താരമാണ് ദിലീപ്. ഇപ്പോഴിതാ അത്തരമൊരു ചിത്രത്തിൽ അഭിനയിച്ച ഓർമ്മകൾ പങ്ക് വെക്കുകയാണ് താരം. ബിഹൈൻവുഡ്‌സ് സംഘടിപ്പിച്ച ഫാൻസ് മീറ്റിലാണ് ദിലീപിന്റെ തുറന്ന് പറച്ചിൽ. ചാന്ത്‌പൊട്ടിലെ രാധാകൃഷ്ണനാവാൻ താരം ഒരുപാട് ബുദ്ധിമുട്ടി എന്നാണ് പറയുന്നത്.

Advertisements

Also Read
നീതി നടപ്പിലാക്കാൻ ഒരു സാധാരണക്കാരന്റെ ശബ്ദം; ചിരിക്ക് ഒപ്പം കാര്യം പറയുന്നത് മറക്കാതെ ‘വോയിസ് ഓഫ് സത്യനാഥൻ’; കുടുകുടെ ചിരിപ്പിക്കുന്ന കുടുംബചിത്രം!

താരത്തിന്റ വാക്കുകൾ ഇങ്ങനെ; പലരും പലതും പറഞ്ഞ് പേടിപ്പിച്ചതിന്റെ പേരിൽ കുറേക്കാലം ഞാൻ മാറ്റിവെച്ച സിനിമയാണ് ചാന്തുപൊട്ട്. രാധാകൃഷ്ണനായി അഭിനയിച്ചാൽ കുട്ടികൾ ഉണ്ടാവില്ല എന്നാണ് പലരും പറഞ്ഞത്. അതുക്കൊണ്ട് തന്നെ മകൾ പിറന്നതിന് ശേഷമാണ് ആ സിനിമ ഞാൻ ചെയ്യാൻ തീരുമാനിക്കുന്നത്. ചാന്തുപൊട്ടിലെ കഥാപാത്രം ഒരു വെല്ലുവിളി തന്നെയായിരുന്നു. ഞാണിന്മേൽ പോകുന്നൊരു കഥാപാത്രമാണ് അത്.

അങ്ങോട്ടോ ഇങ്ങോട്ടോ പോയി കഴിഞ്ഞാൽ കയ്യിൽ നിന്നും പോകും. മാത്രമല്ല അവരുടെ ഇമോഷൻസ് ഞാൻ കണ്ടിട്ടുമില്ല. ഇമോഷൻ ചെയ്യുന്നത് കറക്ടായില്ലെങ്കിലും പ്രശ്‌നമാകുമല്ലോ.’അതുപോലെ തന്നെ ആ കഥാപാത്രം ചെയ്ത ശേഷം രാധാകൃഷ്ണനിൽ നിന്നും മാറാൻ സമയമെടുത്തു. ആദ്യം ഞാൻ ഒന്ന് പേടിച്ചുപോയി. ലാൽ ജോസിന്റെ അടുത്തിരുന്ന് ഞാൻ കരഞ്ഞിട്ടുണ്ട്. എന്റെ സ്വഭാവത്തിലും നോട്ടത്തിലുമെല്ലാം ഷൂട്ട് കഴിഞ്ഞിട്ടും പിന്നീട് രാധയുണ്ടായിരുന്നു. ഒന്ന് ഒന്നര മാസം അങ്ങനെയായിരുന്നു.’

Also Read
നീതി നടപ്പിലാക്കാൻ ഒരു സാധാരണക്കാരന്റെ ശബ്ദം; ചിരിക്ക് ഒപ്പം കാര്യം പറയുന്നത് മറക്കാതെ ‘വോയിസ് ഓഫ് സത്യനാഥൻ’; കുടുകുടെ ചിരിപ്പിക്കുന്ന കുടുംബചിത്രം!

എനിക്ക് അപ്പോഴൊക്കെ തോന്നുമായിരുന്നു ഞാൻ ഇനി ഇങ്ങനെ തന്നെ ആയിപ്പോകുമോ വേറെ കഥപാത്രങ്ങളൊന്നും ചെയ്യാൻ സാധിക്കില്ലേയെന്ന്. ആ സിനിമയ്ക്ക് ശേഷം ഞാൻ ചെയ്തത് സ്പീഡാണ്. അതിൽ അത്‌ലറ്റിന്റെ കഥാപാത്രമാണ് ചെയ്തത്. അപ്പോഴും ഇടയ്ക്ക് സ്‌ത്രൈണത വരുമായിരുന്നു. ആ സമയത്തും ഒരുപാട് സ്ട്രഗിൾ ചെയ്തിട്ടുണ്ടെന്നുമാണ് താരം പറഞ്ഞത്.

Advertisement