നീതി നടപ്പിലാക്കാൻ ഒരു സാധാരണക്കാരന്റെ ശബ്ദം; ചിരിക്ക് ഒപ്പം കാര്യം പറയുന്നത് മറക്കാതെ ‘വോയിസ് ഓഫ് സത്യനാഥൻ’; കുടുകുടെ ചിരിപ്പിക്കുന്ന കുടുംബചിത്രം!

273

മലയാളത്തിലെ എണ്ണംപറഞ്ഞ സംവിധായകൻമാരിൽ പ്രധാനിയായ റാഫി മെക്കാർട്ടിനും ജനപ്രിയ നായകൻ ദിലീപും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. നിരവധി സീപ്പർഹിറ്റുകളാണ് റാഫി മലയാളത്തിൽ ഒരുക്കിയിട്ടുള്ളത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. ഇരുവരും ഒന്നിച്ച ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു.

സാധാരണക്കാരൻ ശബ്ദം ഉയർത്തേണ്ടതിനെ കുറിച്ച് സംസാരിക്കുന്ന ചിത്രം തമാശയുടെ അകമ്പടിയോടെയാണ് മുന്നോട്ട് പോകുന്നത്. കേരളത്തിലെ തീയേറ്ററുകളിലേക്ക് 44 മാസത്തിന് ശേഷമാണ് ദിലീപിന്റെ ഒരു ചിത്രം എത്തിയിരിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. റാഫി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ വീണാ നന്ദകുമാറാണ് നായികയായി എത്തുന്നത്. സാധാരണക്കാരനായ സത്യനാഥന്റെ ജീവിതത്തിലൂടെയാണ് കഥ പറയു്‌നത്.

Advertisements

ജോജു ജോർജ്, ജോണി ആന്റണി ,അലൻസിയർ ലോപ്പസ്, നാദിർഷാ, രമേഷ് പിഷാരടി, ബോബൻ സാമുവൽ, ശ്രീകാന്ത് മുരളി, ഉണ്ണിരാജ, സിനോജ് അങ്കമാലി, വീണാ നന്ദകുമാർ, സ്മിനു സിജോ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ദിലീപ് ചിത്രങ്ങളുടെ പ്രത്യേകതയാണ് പ്രേക്ഷകനെ തീയേറ്ററിൽ പിടിച്ചിരുത്തുന്നത്.

ALSO READ- വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം അച്ഛൻ വിളിക്കും; അച്ഛനും അമ്മയും വേർപിരിഞ്ഞത് അധികമാർക്കും അറിയില്ല; ഒറ്റപ്പെടൽ മാറിയത് മഞ്ജിമ വന്നശേഷം: ഗൗതം കാർത്തിക്

പ്രണയിച്ച് ഒളിച്ചോടിയ സത്യനാഥനും ഭാര്യയും ഒരു ഗ്രാമത്തിൽ സ്വന്തം വീടും,സ്ഥലവും വാങ്ങി താമസിക്കുകയാണ് . സന്തോഷകരമായ ജീവിതത്തിൽ സത്യനാഥന് എന്നും തിരിച്ചടിയാകുന്നത് നാവാണ്. താൻ മനസിൽ ഉദ്ദേശിച്ച് പറയുന്നത് എന്താണെങ്കിലും ആ പറയുന്നത് കേൾക്കുന്നവർ എടുക്കുന്നത് മറ്റൊരു രീതിയിലാണ്. സത്യനാഥന് തിരിച്ചടിയാകുന്ന അവസ്ഥയാണ് ഇത് ഉണ്ടാക്കുക. ഇത്തരം ഒരു അവസ്ഥ സത്യനാഥനെ കൊണ്ടെത്തിക്കുന്ന അക്കിടികളും പിന്നീട് ഏറ്റെടുക്കുന്ന ഒരു ദൗത്യവും ഒക്കെയാണ് സിനിമാ പശ്ചാത്തലം.

ചെയ്യാത്ത തെറ്റിന് നിയമം ശിക്ഷ വിധിക്കുമ്പോൾ പകച്ചുപോകുന്നവർക്ക് വേണ്ടി ആര് നീതി ആര് നടപ്പിലാക്കും, ഒരു സാധാരണക്കാരന്റെ ശബ്ദം എത്രത്തോളം പ്രധാന്യമേറിയതാണ് തുടങ്ങിയ വിഷയങ്ങളാണ് പിന്നീട് സിനിമ സംസാരിക്കുന്നത്.

ALSO READ- മീനയും ഭർത്താവുമായും അടുത്ത സൗഹൃദം; വിദ്യാസാഗറിന്റെ വിയോഗം അറിഞ്ഞിട്ടും മീനയെ ആശ്വസിപ്പിക്കാൻ എത്തിയില്ല; എന്തുകൊണ്ടെന്ന് വിശദീകരിച്ച് നടി മഹേശ്വരി

ക്ലൈമാക്‌സും ത്രില്ലടിപ്പിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിരിയും കണ്ണീരും സമ്മാനിക്കുന്ന മനോഹരമായ കഥാമുഹൂർത്തങ്ങൾ വന്നുചേരുന്ന ക്ലൈമാക്‌സും പ്രേക്ഷകന് സംതൃപ്തി നൽകുന്നതാണ്.

സത്യനാഥനെന്ന ടൈറ്റിൽ റോളിൽ ദിലീപ് മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നു. ചിത്രത്തിൽ നിർണ്ണായകമായ ഒരു കഥാപാത്രത്തെയാണ് ജോജു ജോർജ് അവതരിപ്പിക്കുന്നത്. സത്യനാഥന്റെ അയൽക്കാരൻ വർക്കിച്ചനായാണ് സിദ്ദിഖ് വേഷമിട്ടിരിക്കുന്നത്.


നാളുകൾക്ക് ശേഷം തിയേറ്ററിൽ ചിരി പടർത്തുന്ന ഒരു ചിരിച്ചിത്രം തന്നെയാണ് വോയിസ് ഓഫ് സത്യനാഥൻ. സ്വരുപ് ഫിലിപ്പാണ് ഛായഗ്രഹണം, അങ്കിത് മേനോൻ സംഗീതം.

Advertisement