വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം അച്ഛൻ വിളിക്കും; അച്ഛനും അമ്മയും വേർപിരിഞ്ഞത് അധികമാർക്കും അറിയില്ല; ഒറ്റപ്പെടൽ മാറിയത് മഞ്ജിമ വന്നശേഷം: ഗൗതം കാർത്തിക്

372

മൗനരാഗം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട നടനായി മാറിയ താരമാണ് കാർത്തിക്. മുരളി കാർത്തികേയൻ മുത്തുരാമൻ എന്നാണ് താരത്തിന്റെ യതാർത്ഥ പേര്. സിനിമയിൽ വന്നതോടെ അദ്ദേഹം തന്റെ പേര് ചുരുക്കി കാർത്തികേയൻ എന്നാക്കി മാറ്റി. 60 കളിൽ തമിഴ് സിനിമയിലെ മുൻ നിര താരങ്ങളിൽ പ്രമുഖനായിരുന്ന നടൻ ആർ മുത്തുരാമന്റെ മകൻ കൂടിയാണ് കാർത്തിക്.

നടൻ എന്നതിലുപരി ഗായകനും, രാഷ്ട്രീയപ്രവർത്തകനുമായ താരം സിനിമയിൽ അത്ര സജീവമല്ല. ഭാരതിരാജ സംവിധാനം ചെയ്ത അലൈകൾ ഒയിവതില്ലയ് എന്ന സിനിമയിലൂടെയായിരുന്നു താരത്തിന്റെ സിനിമ പ്രവേശം. തന്റെ സിനിമ ജീവിതത്തിൽ 125 ലധികം സിനിമകളിൽ അദ്ദേഹം വേഷമിട്ടുണ്ട്.

Advertisements

രണ്ട് തവണ വിവാഹിതനായ താരത്തിന് മൂന്ന് ആൺമക്കളാണ് ഉള്ളത്. തന്റെ ആദ്യ ഭാര്യയുടെ സഹോദരിയെയാണ് കാർത്തിക്ക് രണ്ടാമത് വിവാഹം ചെയ്തിരിക്കുന്നത്. കാർത്തിക്കിന്റെ ആദ്യ ഭാര്യ രാഗിണിയും നടിയാണ്. ഇവരുടെ മകനാണ് ഗൗതം കാർത്തിക്.

ALSO READ- മീനയും ഭർത്താവുമായും അടുത്ത സൗഹൃദം; വിദ്യാസാഗറിന്റെ വിയോഗം അറിഞ്ഞിട്ടും മീനയെ ആശ്വസിപ്പിക്കാൻ എത്തിയില്ല; എന്തുകൊണ്ടെന്ന് വിശദീകരിച്ച് നടി മഹേശ്വരി

ഗൗതം കാർത്തിക് മണിരത്‌നത്തിന്റെ കടൽ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്. പിന്നീട് ചെറുതും വലുതുമായ നിരവധി ചിത്രങ്ങൾ ചെയ്ത ഗൗതം ക്രി മിനൽ എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്.

മലയാളി താരമായ മഞ്ജിമ മോഹനെയാണ് ഗൗതം വിവാഹം ചെയ്തിരിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ അച്ഛൻ കാർത്തികുമായി നല്ല ബന്ധത്തിൽ അല്ലെന്ന് ഗൗതം വെളിപ്പെടുത്തിയിരുന്നു. തന്റെ അച്ഛനും അമ്മ രാഗിണിയും വേർപിരിഞ്ഞിട്ട് വർഷങ്ങളായി എന്നും, പക്ഷെ അക്കാര്യം ആർക്കും അറിയില്ലെന്നുമാണ് താരം പറയുന്നത്.

ALSO READ-ചേട്ടനെ പോലെ തന്നെ ഒരാൾ! നടൻ ദിലീപിന്റെ ഒരു ദിവസത്തെ ഉറക്കം കളഞ്ഞ അനുഭവം വെളിപ്പെടുത്തി മുകേഷ്

തനിക്ക് ഒൻപതു വയസ്സുള്ളപ്പോൾ മുതൽ അവർ പരസ്പരം മിണ്ടുമായിരുന്നില്ല. പിന്നീട് വേർപിരിഞ്ഞു. പിന്നീട് താനും സഹോദരനും അമ്മയ്‌ക്കൊപ്പമാണ് വളർന്നത്. അച്ഛൻ ചെന്നൈയിലായിരുന്നു. സിനിമാ തിരക്കുകൾക്കിടയിൽ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് അച്ഛൻ വിളിക്കാറുണ്ടായിരുന്നത് എന്നും ഗൗതം പറയുന്നു.

എന്നെങ്കിലും വന്ന് ഒരിക്കൽ കാണു. അദ്ദേഹത്തിന് അതിനേ സാധിക്കുമായിരുന്നുള്ളൂ. പിന്നീട് വളരെ അധികം കഷ്ടപ്പെട്ടാണ് അമ്മ തങ്ങളെ രണ്ടുപേരെയും വളർത്തിയത്. അച്ഛനും അമ്മയും വേർപിരിഞ്ഞു എന്നത് തന്റെ ബാല്യത്തെ ബാധിച്ചിരുന്നു. പിന്നെ സുഹൃത്തുക്കളും കസിൻസുമൊക്കെയായിരുന്നു ആശ്വാസമെന്നും ഗൗതം പറഞ്ഞു.

ജീവിതത്തിൽ വേദനകളും വിഷമങ്ങളും എല്ലാവർക്കുമുണ്ട്. ഉയർച്ച താഴ്ചകളിലൂടെയാണ് ജീവിതം മുന്നോട്ടു പോകുന്നതെന്നാണ് ഗൗതം തന്റെ കാഴ്ചപ്പാട് പറയുന്നത്. എപ്പോഴും ഒന്നുമാത്രം ചിന്തിച്ചാൽ മതി, ഒന്നും സ്ഥിരമല്ല. ഇതും മാറും. ആ കാലത്ത് താൻ ഒരുപാട് ഒറ്റപ്പെടൽ അനുഭവിച്ചിരുന്നു. എന്നാൽ മഞ്ജിമ ജീവിതത്തിലേക്ക് വന്നതിന് ശേഷം ഇപ്പോൾ ആ ഒറ്റപ്പെടൽ മാറിയെന്നും ഗൗതം വെളിപ്പെടുത്തി.

Advertisement