‘മഡോണ സെബാസ്റ്റ്യന് ഇതെന്തുപറ്റി; ചുണ്ട് ആകെ മാറിയല്ലോ! സർജറി ചെയ്‌തോ’; നടിയുടെ പുതിയ ഫോട്ടോകൾ വലിയ ചർച്ചയാകുന്നു

241

നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ മൂന്ന് നായികമാരിൽ ഒരാളായെത്തി മലയാളികളുടെ ഹൃദയം കവർന്ന യുവനടിയാണ് മഡോണ സെബാസ്റ്റ്യൻ. ഈ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാളി സിനിമാപ്രേമികളായി യുവാക്കളുടെ ഹരമായി മാറാൻ മഡോണയ്ക്ക് കഴിഞ്ഞു.

പ്രേമത്തിന്റെ തകർപ്പൻ വിജയത്തോടെ അന്യഭാഷകളിലേക്ക് ചേക്കേറിയ മഡോണ മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചു. പിന്നീട് കിംഗ് ലയറും ഇബ്ലീസും അടക്കം നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. പൃഥ്വിരാജ് നായകനായ ബ്രദേഴ്സ് ഡേ ആണ് താരം അഭിനയിച്ച് അവസാനമായി റിലീസായ മലയാളചിത്രം.

Advertisements

ഒരു കന്നഡ ചിത്രം പുറത്തു വരാനുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന താരമാണ് മഡോണ. തന്റെ പുതിയ ചിത്രങ്ങളും ചില ഫോട്ടോഷൂട്ടുകളുമൊക്കെ പങ്കുവയ്ക്കുന്ന മഡോണ സോഷ്യൽ മീഡിയയുടെ വിമർശനങ്ങൾക്കും ഇരയായിട്ടുണ്ട്.

ALSO READ- ഒരേ വില്ലയിലായിരുന്നു താമസം; മറ്റുള്ളവർ എണീക്കുന്നതിന് മുമ്പേ ഉണരും; രാവിലെ കാപ്പി കൊടുത്ത് തുടങ്ങി, ഒടുവിൽ ജീവിതകാലം മുഴുവൻ കാപ്പിയിട്ട് കൊടുക്കേണ്ടി വന്നെന്ന് ദേവിയും ഭർത്താവും

അഭിനയത്തിന് പുറമേ അടിപൊളി പാട്ടുകാരി കൂടിയാണ് മഡോണ. കുട്ടികാലം മുതലേ മഡോണ സംഗീതം പഠിക്കുന്നുണ്ട്. കർണാടിക് സംഗീതവും വെസ്റ്റേൺ സംഗീതവും ഒരുപോലെ അറിയാവുന്ന ഒരാളാണ് മഡോണ. കപ്പ ടിവിയുടെ മ്യൂസിക് മോജോ എന്ന പരിപാടിക്ക് വേണ്ടി നിരവധി പ്രശസ്ത മലയാള സംഗീത സംവിധായകർക്കും ഗായകർക്കും വേണ്ടി മഡോണ പാടിയിട്ടുണ്ട്.

പ്രേമം സിനിമയ്ക്ക് ശേഷം തൊട്ടടുത്ത സിനിമ വിജയ് സേതുപതിയുടെ നായികയായിട്ടായിരുന്നു. കാതലും കടന്ത് പോകും എന്ന സിനിമയിലൂടെ തമിഴിലും ചുവടുറപ്പിച്ച താരം പിന്നീട് ദിലീപിന്റെ നായികയായി കിംഗ് ലയർ എന്ന സൂപ്പർഹിറ്റ് സിനിമയിൽ അഭിനയിച്ച മഡോണ പ്രേമത്തിന്റെ തെലുങ്കിലും അഭിനയിച്ചു. അത് കഴിഞ്ഞ് മൂന്ന് തമിഴ് സിനിമകളിൽ താരം അഭിനയിച്ചു. ഇപ്പോഴും കൈനിറയെ സിനിമകളാണ് മഡോണയ്ക്ക് ഉള്ളത്.

അതേസമയം, മൂന്ന് മില്യണിലധികം സോഷ്യൽമീഡിയ ഫോളോവേഴ്‌സുള്ള മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ചർച്ച. ഡീപ്പ് നെക്കുള്ള ഷർട്ട് ധരിച്ച് സിംപിൾ നിൽക്കുന്ന മഡോണയുടെ ചിത്രങ്ങളാണ് സോഷ്യൽമീഡിയ ചർച്ച ചെയ്യുന്നത്.

ALSO READ- ഒന്നുമില്ലായ്മയിൽ നിന്നു വന്നവരുടെ വിജയമാണ് നഞ്ചിയമ്മയുടേത്; ഇങ്ങനെ കയറി വരുന്നവരെ നമ്മളല്ലേ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കേണ്ടത്; നഞ്ചിയമ്മയ്ക്ക് കട്ട സപ്പോർട്ടുമായി ഷെഫ് പിള്ള

അതേസമയം, നിരവധി ഫോട്ടോഷൂട്ടുകൾ ചെയ്യാറുള്ള മഡോണയുടെ പുതിയ ചിത്രങ്ങൾ ചർച്ചയാകാൻ കാരണം താരത്തിന്റെ ചുണ്ടിന് വന്ന രൂപമാറ്റമാണ്. മഡോണയുടെ ലുക്കിൽ ഒരുപാട് മാറ്റങ്ങൾ കാണുന്നുണ്ടെന്നും പണ്ടത്തെ പോലെയല്ല മഡോണയുടെ ലുക്കെന്നും ആരാധകരാണ് കണ്ടെത്തിയിരിക്കുന്നത്.

സൗന്ദര്യം കൂട്ടാൻ നടി ചുണ്ടിൽ എന്താണ് ചെയ്തത് എന്നാണ് ആരാധകർ പരസ്പരം ചോദിക്കുന്നത്. നടിയുടെ ചുണ്ടിന്റെ രൂപത്തിൽ വലിയ മാറ്റം ഉണ്ടായിരിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. ബോളിവുഡ് നടിമാരെ പോലെ മഡോണയും സൗന്ദര്യം കൂട്ടാൻ ചുണ്ടിൽ സർജറി ചെയ്‌തോ എന്നും ചിലർ സംശയം ഉന്നയിക്കുന്നു.

താരസുന്ദരിമാരിൽ മിക്കവരും ചുണ്ടുകൾ വലുതാക്കാൻ പല തരം സർജറികളും മറ്റും ചെയ്തിട്ടുള്ളതാണ്. കോസ്‌മെറ്റിക് സർജറികളെന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. നടിയായി ശ്രദ്ധിക്കപ്പെട്ടാൽ പിന്നെ ഭംഗി നിലനിർത്താൻ പലവിധത്തിലുള്ള സർജറികൾ നടിമാർ ചെയ്യാറുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, മഡോണയുടെ പഴയ ചിത്രങ്ങളുമായി താരതമ്യപ്പെടുത്തിയാണ് ആരാധകർ നടിയുടെ പുതിയ രൂപത്തിലെ വ്യത്യാസങ്ങൾ ചർച്ച ചെയ്യുന്നത്.

Advertisement