Home Entertainment Celebrities

ഒരേ വില്ലയിലായിരുന്നു താമസം; മറ്റുള്ളവർ എണീക്കുന്നതിന് മുമ്പേ ഉണരും; രാവിലെ കാപ്പി കൊടുത്ത് തുടങ്ങി, ഒടുവിൽ ജീവിതകാലം മുഴുവൻ കാപ്പിയിട്ട് കൊടുക്കേണ്ടി വന്നെന്ന് ദേവിയും ഭർത്താവും

1015

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് നടി ദേവി ചന്ദന. വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയതാണ് താരം. ഇടയ്ക്കിടയ്ക്ക് വേറിട്ട മേക്കോവറുകളുമായും താരം എത്താറുണ്ട്. തന്റെ ഫിറ്റ്‌നസ് രഹസ്യത്തെക്കുറിച്ചും വർക്കൗട്ടിനെക്കുറിച്ചുമെല്ലാമുള്ള വീഡിയോയും ദേവി യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്യാറുണ്ട്. ദേവി ചന്ദനയുടെ ഭർത്താവ് ഗായകൻ കിഷോറും പ്രേക്ഷകർക്ക് സുപരിചിതനാണ്.

16 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. സുഖദു:ഖങ്ങൾ ചേർന്നതാണ് ദാമ്പത്യ ജീവിതം. ഒരു പ്രതിസന്ധിയോ പ്രശ്‌നമോ വരുമ്പോൾ എങ്ങനെയാണ് നമ്മൾ അതിനെ നേരിടുന്നത് എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. മനസ് തുറന്ന് സംസാരിച്ചാൽ ഏത് പ്രശ്‌നവും പരിഹരിക്കാനാവുന്നതേയുള്ളൂ. പരസ്പര ബഹുമാനവും അന്യോന്യമുള്ള മനസിലാക്കലുമുണ്ടെങ്കിൽ ദാമ്പത്യ ജീവിതം മനോഹരമാവുമെന്നുമായിരുന്നു ദേവി ചന്ദന പറഞ്ഞത്.

Advertisements

Also Read:
അലൻസിയർ തന്നെ ഉമ്മ വെക്കുന്ന ചിത്രവുമായി സ്വാസിക, മോശം കമന്റും വിമർശനവുമായി ആരാധകർ, വൈറൽ

എല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്. അതിന് ശേഷമായാണ് തീരുമാനമെടുക്കുന്നത്. അവസാന തീരുമാനം അവരവരുടേതായിരിക്കും. എന്റെ സീരിയലുകളെക്കുറിച്ച് ഞാൻ തന്നെയാണ് തീരുമാനങ്ങൾ എടുക്കുന്നത്. ഏത് ഷോയിൽ പാടണമെന്ന് തീരുമാനിക്കുന്നത് കിഷോർ തന്നെയാണ്. പരസ്പര ബഹുമാനവും സ്വാതന്ത്ര്യവും നിലനിർത്തിയാണ് ഞങ്ങൾ ജീവിക്കുന്നത്.

എല്ലാ കാര്യങ്ങളിലും പിന്തുണയുമായി കൂടെ നിൽക്കുന്നയാളാണ് കിഷോർ എന്നും ദേവി പറയുന്നു. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. സ്റ്റേജ് ഷോയ്ക്കിടെ പരിചയപ്പെട്ട താരങ്ങൾ പിന്നീട് പ്രണയത്തിലാവുകയും ബന്ധ വിവാഹത്തിലെത്തുകയുമായിരുന്നു. ഇപ്പോഴും ഇരുവരും കലാരംഗത്ത് സജീവമാണ്.

താരദമ്പതിമാരുടെ സംഗമം എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനെടെ പ്രണയം മൊട്ടിട്ടതിനെ കുറിച്ച് ദേവി ചന്ദനയും കിഷോറും പ്രതികരിക്കുന്നുണ്ട്. വഴക്ക് കൂടിയാണ് തങ്ങളുടെ പ്രണയം ആരംഭിച്ചതെന്നും പിന്നീട് ഒരു കാപ്പിയിലൂടെ പ്രണയത്തിലെത്തിയെന്നും കിഷോറും ദേവിയും പറയുന്നു.

ദേവിയുടെ വളാ വളാന്നുള്ള സംസാരം കേട്ടിട്ടാണ് തുടക്കത്തിലേ വഴക്ക് കൂടിയിട്ടുള്ളതെന്നാണ് കിഷോറിന്റെ വാക്കുകൾ. എന്നോട് ഭയങ്കര ദേഷ്യമായിരുന്നു. അതിപ്പോഴും ഉണ്ടെന്ന് ദേവിയും പറയുന്നു. അന്നൊക്കെ ഒരു സ്‌കിറ്റ് കഴിഞ്ഞ് അടുത്ത പരിപാടിയ്ക്ക് കയറും. അങ്ങനെ ജിൽ ജിൽ എന്ന് നിൽക്കുമ്പോൾ കിഷോർ അടുത്തേക്ക് വിളിച്ച് ഒരു രണ്ട് മിനുറ്റ് ആ ശബ്ദത്തിന് ഒന്ന് റസ്റ്റ് കൊടുക്കാമോ? വോക്കൽ കോഡ് നിന്നെ ശപിക്കുന്നുണ്ടാവുമെന്നൊക്കെ പറയുമെന്നും കിഷോർ പറഞ്ഞിരുന്നെന്ന് ദേവി ചന്ദന പറയുന്നു.

ഭയങ്കര വഴക്കിലൂടെയാണ് ഞങ്ങൾ പരിചയപ്പെട്ടതെങ്കിലും അന്നൊന്നും പ്രണയമായിരുന്നില്ല. പക്ഷേ പ്രണയം തുടങ്ങുന്നത് ഒരു കാപ്പി കാരണമാണെന്നും താരങ്ങൾ പറഞ്ഞു. അമേരിക്കയിലെ സ്റ്റേജ് പ്രോഗ്രാമിന് അന്ന് ഞങ്ങളൊരുമിച്ച് പോയിട്ടുണ്ട്. വീക്കെൻഡിൽ മാത്രമേ ഷോ ഉണ്ടാവൂ. ബാക്കി ദിവസങ്ങളിൽ സ്ഥലം കാണാൻ പോകലാണ് പണി.’

ALSO READ- ഫഹദ് എന്നെ മാറ്റാൻ നോക്കിയിട്ടില്ല, കല്യാണത്തിന് മുൻപ് എങ്ങനെയാണോ അതുപോലെ തന്നെയാണ് ഇപ്പോഴും; നസ്രിയ പറയുന്നു

‘മാത്രമല്ല ഞങ്ങളന്ന് താമസിക്കുന്നത് ഒരു വില്ലയിലാണ്. രണ്ടാൾക്കും നേരത്തെ എഴുന്നേൽക്കുന്ന ശീലമുണ്ട്. ബാക്കിയുള്ളവർ തലേ ദിവസത്തെ ക്ഷീണം കൊണ്ട് ഉറങ്ങുന്നുണ്ടാവും. അങ്ങനെ ഒരുദിവസം നേരത്തെ എഴുന്നേറ്റു. കിഷോർ ഒരു കാപ്പി ഉണ്ടാക്കി തരുമോന്ന് ചോദിച്ചു. അത് കൊടുക്കുകയും ചെയ്തു. അങ്ങനെ ഒരു കാപ്പിയിലൂടെ തുടങ്ങിയ ബന്ധമാണ് ഞങ്ങളുടേതെന്നാണ്’- ദേവിയും കിഷോറും പറയുന്നത്.

‘ഒരു പാട്ടുകാരനല്ലേ, ഒരു ഗ്ലാസ് കാപ്പി ഇട്ട് കൊടുത്താൽ എന്താ കുഴപ്പമെന്ന് അന്ന് ചിന്തിച്ചു.’ പിന്നീട് ജീവിതകാലം മുഴുവൻ കാപ്പിയിട്ട് കൊടുക്കേണ്ടി വരുമെന്ന് ചിന്തിച്ചിരുന്നില്ലെന്നാണ് ദേവി തമാശയായി പറയുന്നത്.

അതേസമയം, പ്രണയിച്ച് ഒളിച്ചോടാനൊന്നും പദ്ധതി ഉണ്ടായിരുന്നില്ലെന്നും പ്രണയം എങ്ങനെയാണ് വീട്ടിൽ അവതരിപ്പിക്കുകയാണ് ചെയ്തതെന്നും ദേവ് പറയുന്നു. ആദ്യം ദേവിയുടെ അച്ഛനോടാണ് കാര്യം അവതരിപ്പിച്ചത്. സ്പോർട്സിന് ഞാൻ വളരെ വീക്കാണ്. അതുകൊണ്ട് ഒളിച്ചോട്ടമൊന്നും പ്രതീക്ഷിക്കേണ്ടെന്ന് ആദ്യമേ പറഞ്ഞിരുന്നതായി ദേവി വ്യക്തമാക്കുന്നു.

Also Read:
ജീവിതമെന്നത് ഒരാളോട് കൂടി മാത്രം ജീവിക്കുന്നതല്ല, ഒരാളെ ഇഷ്ടമായിരിക്കുമ്പോൾ തന്നെ വേറൊരാളോടും ഇഷ്ടമാവാം ഗോപി സുന്ദർ പങ്കുവെച്ചത് കണ്ടോ, വിമർശനവുമായി സോഷ്യൽ മീഡിയ

അന്ന് ദേവിയുടെ അച്ഛനും ഷോയ്ക്ക് വന്നിരുന്നു. രണ്ടാളും പ്രണയത്തിലായതോടെ അച്ഛനോട് പറയാമെന്ന് കിഷോർ തീരുമാനിക്കുകയായിരുന്നു. അങ്ങനെ തിരിച്ച് എയർപോർട്ടിൽ വന്നിറങ്ങിയ സമയത്ത് അച്ഛനോട് കാര്യം അവതരിപ്പിച്ചു. അച്ഛനത് കുഴപ്പമില്ലാത്തത് കൊണ്ട് കാര്യങ്ങളൊക്കെ മനോഹരമായി തന്നെ നടന്നെന്നും താരങ്ങൾ പറയുന്നു.

Advertisement