‘പഴയ ജീവിതം എനിക്ക് വേണ്ട; ഹിന്ദി ബിഗ് ബോസിൽ പങ്കെടുക്കുക എന്നതാണ് ഇനി ലക്ഷ്യം, വീട്ടുകാർ പോലും എനിക്ക് വോട്ട് അഭ്യർത്ഥിച്ചിരുന്നില്ല’ എന്ന് റിയാസ് സലീം

191

മലയാളികളെ ഏറെ രസിപ്പിച്ച റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 4 അവസാനിച്ചിരിക്കുകയാണ് ഇപ്പോൾ. എന്നാൽ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ബിഗ് ബോസ് സീസൺ 4 ആണ്. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് ഒട്ടുമിക്ക പ്രേക്ഷകരും മുടങ്ങാതെ കണ്ടിരുന്നു. ദിൽഷ വിജയിയും ബ്ലെസ്ലി റണ്ണറപ്പുമായ ഷോയിൽ നിരവധി ആരാധകരെ സൃഷ്ടിച്ചാണ് റിയാസ് സലിം പടിയിറങ്ങിയത്.

ഈ സീസണിന്റെ തുടക്കത്തിൽ ഏറ്റവും തിളങ്ങിയ താരം റോബിൻ ആയിരുന്നെങ്കിലും അവസാന നിമിഷമായപ്പോഴേക്കും വൈൽഡ് കാർഡ് എൻട്രിയായി വന്ന റിയാസിനെ പ്രേക്ഷകർ ഇഷ്ടപ്പെട്ടു തുടങ്ങി. ആദ്യമൊക്കെ വെറുത്തിരുന്നവർ പോലും അവസാനമായപ്പോൾ റിയാസിന്റെ ഫാനായി മാറുന്ന കാഴ്ചയാണ് കണ്ടത്.

Advertisements

റിയാസിന്റെ ജീവിതകഥകൾ കേട്ടിട്ടും ടാസ്‌കിനിടയിൽ ട്രാൻസ്‌ജെൻഡേർസിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ കേട്ടിട്ടും ജന്റർ ഇക്വാളിറ്റി ആഗ്രഹപ്പെടുന്ന ഒരുപാട് മനുഷ്യർ റിയാസിന്റെ ഫാനായി മാറി. ദിയാ സനയെ പോലെയുള്ള ആക്ടിവിസ്റ്റുകളും മറ്റു പലരും റിയാസിന് വോട്ട് ചെയ്യണമെന്ന ആശയവുമായി രംഗത്തിറങ്ങുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മാറുന്ന സൊസൈറ്റിക്ക് ഒരു വോട്ട് ചെയ്ത് റിയാസിനെ വിജയിയാക്കാം എന്നൊക്കെ ക്യാംപെയിൻ നടന്നിരുന്നെങ്കിലും അവസാനം മൂന്നാം സ്ഥാനം കൊണ്ട് രിയാസിന് തൃപ്തിപ്പെടേണ്ടി വന്നു.

ALSO READ- ‘മഡോണ സെബാസ്റ്റ്യന് ഇതെന്തുപറ്റി; ചുണ്ട് ആകെ മാറിയല്ലോ! സർജറി ചെയ്‌തോ’; നടിയുടെ പുതിയ ഫോട്ടോകൾ വലിയ ചർച്ചയാകുന്നു

എങ്കിലും താൻ ബിഗ് ബോസ് ഷോയിൽ തന്ത്രങ്ങളൊന്നും പയറ്റാതെ താൻ അവിടെ റിയൽ ആയിരുന്നുവെന്നാണ് പുറത്തായതിന് ശേഷം റിയാസ് പറയുന്നത്. അതേസമയം, പുറത്തിരുന്ന കളി കണ്ട് ഹൗസിലേക്ക് കയറിയിട്ടും പ്രേക്ഷക പിന്തുണ ഉള്ളവരുടെ കൂടെ കൂടാതെ ഒറ്റയ്ക്ക് നിന്ന് തന്നെ നിലപാടുകളിലെ വ്യക്തത പ്രദർശിപ്പിച്ച ആളാണ് റിയാസ്. ബിഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷവും സമൂഹ മാധ്യമങ്ങളിൽ സജീവമാണ് റിയാസ് സലിം. ഇപ്പോഴിതാ ബിഗ് ബോസ് ഷോയ്ക്ക് മുൻപും ശേഷവുമുള്ള തന്റെ ജീവിതത്തെക്കുറിച്ച് പറയുകയാണ് റിയാസ്.

മലയാളം ബിഗ് ബോസിൽ വരുന്നതിനേക്കാൾ താത്പര്യം ഹിന്ദി ബിഗ് ബോസിൽ പോകാനായിരുന്നു എന്നും വർഷങ്ങളായി ഹിന്ദി ബിഗ് ബോസിന്റെ പ്രേക്ഷനാണെന്നും കട്ടൻ വിത്ത് ഇമ്മട്ടി പരിപാടിയിൽ എത്തിയ റിയാസ് പ്രതികരിച്ചു.

കഴിഞ്ഞ ഒമ്പത് വർഷമായി ഹിന്ദി ബിഗ് ബോസിന്റെ വലിയ ആരാധകനാണ്. അതിലേക്ക് ക്ഷണം കിട്ടിയാൽ ഉറപ്പായും പോകുമെന്നും താരം പറഞ്ഞു. ഇപ്പറഞ്ഞത് ഇത് ഹിന്ദിയിൽ ഒന്ന് പറയുമോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ തന്നെ ഹിന്ദിയിലും തന്റെ സ്വപ്‌നം പറയാൻ റിയാസ് മടിച്ചില്ല.

ALSO READ-ഒരേ വില്ലയിലായിരുന്നു താമസം; മറ്റുള്ളവർ എണീക്കുന്നതിന് മുമ്പേ ഉണരും; രാവിലെ കാപ്പി കൊടുത്ത് തുടങ്ങി, ഒടുവിൽ ജീവിതകാലം മുഴുവൻ കാപ്പിയിട്ട് കൊടുക്കേണ്ടി വന്നെന്ന് ദേവിയും ഭർത്താവും

‘ഹിന്ദി ബിഗ് ബോസിൽ പങ്കെടുക്കുക എന്നത് എന്റെ സ്വപ്നമാണ്. എന്റെ ഈ ആഗ്രഹം സഫലമാകാൻ നിങ്ങൾ ഓരോരുത്തരും എനിക്കുവേണ്ടി പ്രാർത്ഥിക്കണം’ എന്നാണ് റിയാസ് ഹിന്ദിയിൽ പറഞ്ഞത്. മലയാളം ബിഗ് ബോസിലും എത്തണമെന്ന് ആഗ്രഹിച്ചിരുന്നു. അത് സഫലമാകുമെന്ന് ഒരിക്കലും കരുതിയില്ല, പക്ഷെ പങ്കെടുക്കാൻ കഴിഞ്ഞെന്നും താരം പ്രതികരിച്ചു.

തന്റെ മറ്റൊരു ആഗ്രഹമാണ് മീഡിയയിൽ ജോലി ചെയ്യുക എന്നത്. അതൊക്കെ എങ്ങനെയാണ് നടക്കുക എന്നൊന്നും അറിയില്ല. ഒരുപക്ഷേ എന്റെർടെയിൻമെന്റ് ഫീൽഡിലാണ് ഞാനെങ്കിൽ എനിക്ക് കുറേക്കൂടി കംഫർട്ടബിളായി ജോലിചെയ്യാൻ സാധിക്കുമെന്നുമാണ് കരുതുന്നതെന്ന് റിയാസ് പറയുന്നു.ഇനി മുമ്പോട്ടുള്ള ജീവിതം എങ്ങനെ ആയിരിക്കും എന്ന ചോദ്യത്തോട് മുൻപത്തെ ജീവിതം തനിക്ക് വേണ്ടെന്നാണ് റിയാസ് മറുപടി പറഞ്ഞത്.

ബിഗ് ബോസിന് ശേഷമുള്ള ജീവിതം നോർമൽ ആയി വരികയാണ്. എന്നാൽ ബിഗ്‌ബോസിന് മുൻപുള്ള ആ ജീവിതം തിരിച്ച് പിടിക്കാൻ ശ്രമിക്കുകയാണ് എന്ന് കരുതരുത്. ആ ജീവിതം എനിക്ക് വേണമെന്നില്ല. അതിലേയ്ക്ക് എനിക്ക് തിരിച്ച് പോകണ്ട. ഇപ്പോഴത്തെ ഈ ജീവിതമാണ് എനിക്കിഷ്ടമെന്നും നമ്മൾ ആഗ്രഹിക്കുന്നതെല്ലാം നേടണമെന്നും ഇല്ലല്ലോ എന്നും അതുകൊണ്ട് എനിക്ക് വേണ്ടത് ഞാൻ ആഗ്രഹിക്കുന്നെന്നൊക്കെയാണ് താരത്തിന്റെ മറുപടി.

ബിഗ് ബോസിൽ പങ്കെടുക്കുന്നതിന്റെ ആദ്യത്തെ ആഴ്ചകളിൽ എന്റെ വീട്ടുകാരോ കൂട്ടുകാരോ പോലും എനിക്ക് വേണ്ടി വോട്ട് ചോദിച്ചിരുന്നില്ല. എല്ലാവരും മോശം കമന്റുകളും ഹേറ്റേഴ്‌സിനേയും ഒക്കെ കണ്ട് സങ്കടത്തിലായിരുന്നു. ആദ്യത്തെ രണ്ടാഴ്ച ബിഗ് ബോസ് വീട്ടിനകത്തും ആർക്കും എന്നെ ഇഷ്ടമായിരുന്നില്ലെന്ന് റിയാസ് പറയുന്നു. താൻ ഭയങ്കര ഇറിറ്റേറ്റിങ് ആയിരുന്നുവെന്ന് തനിക്കറിയാം. എങ്കിലും അവസാനമായപ്പോഴേക്കും പലരും എന്നെ സ്‌നേഹിച്ച് തുടങ്ങി എന്നത് സന്തോഷം നൽകിയെന്നും റിയാസ് പ്രതികരിക്കുന്നു.

Advertisement