വെറുമാസല്ല കൊലമാസ്സ്; രാജമാണിക്യം 2 വരുന്നു, തകർപ്പൻ പ്രഖ്യാപനം ഈസ്റ്റർ ദിനത്തിൽ

16

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ തകർപ്പൻ ഹിറ്റ് ചിത്രം രാജമാണിക്യത്തിന് രണ്ടാം ഭാഗം വരുന്നു എന്ന് റിപ്പോർട്ടുകൾ. രാജമാണിക്യം 2 ഈസ്റ്റർ ദിനമായ ഏപ്രിൽ 21 ഞായറാഴ്ച പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകൾ.

രാജമാണിക്യം സംവിധാനം ചെയ്തത് അൻവർ റഷീദ് ആയിരുന്നു എങ്കിൽ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് അജയ് വാസുദേവ് ആണെന്നും അറിയുന്നു. ആദ്യഭാഗത്തിന്റെ തിരക്കഥ ടിഎ ഷാഹിദ് ആയിരുന്നു.

Advertisements

എന്നാൽ രണ്ടാം ഭാഗം എഴുതുക ഉദയ്കൃഷ്ണ ആയിരിക്കുമെന്നാണ് റിപ്പോർട്ട്. ഗുഡ്വിൽ എൻറർടെയ്ൻമെൻറ്‌സിൻറെ ബാനറിൽ ജോബി ജോർജ്ജാണ് ഈ സിനിമ നിർമ്മിക്കുന്നതെന്നും സൂചന. പത്മപ്രിയ, റായ്ലക്ഷ്മി എന്നിവരായിരിക്കും നായികമാരെന്നും സൂചനയുണ്ട്.

റഹ്മാൻ, സലിംകുമാർ, ഭീമൻ രഘു, മനോജ് കെ ജയൻ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും അഭിനയിക്കുമെന്നാണ് വിവരം. വൈശാഖിന്റെ അതേ ഗണത്തിൽ പെടുത്താം അജയ് വാസുദേവിനെ.

വൈശാഖ് ചെയ്യുന്ന അതേ രീതിയിലുള്ള മാസ് മസാല സിനിമകളോടാണ് അജയ് വാസുദേവിനും പ്രിയം. എന്നാൽ വമ്പൻ വിജയങ്ങളുടെ എണ്ണത്തിൽ വൈശാഖിന്റെയത്ര വരില്ല അജയ്. എന്നാൽ രാജമാണിക്യം 2 മലയാളത്തിലെ ഏറ്റവും വലിയ മാസ് സിനിമയാക്കി മാറ്റാനാണ് അജയ് വാസുദേവ് ശ്രമിക്കുന്നതെന്നാണ് സൂചന.

2005 നവംബർ മൂന്നിനാണ് രാജമാണിക്യം പ്രദർശനത്തിനെത്തിയത്. ആദ്യ നാലാഴ്ച കൊണ്ട് അന്ന് രാജമാണിക്യം അഞ്ചുകോടിയോളം രൂപയാണ് വാരിക്കൂട്ടിയത്. ചിത്രത്തിന്റെ മൊത്തം കളക്ഷനായി 16 കോടി രൂപ വന്നു എന്നാണ് കണക്ക്.

ഇപ്പോഴത്തെ ടിക്കറ്റ് നിരക്ക് വച്ച് ഈ 16 കോടിയെ ഒന്ന് കൺവർട്ട് ചെയ്ത് നോക്കൂ. രാജമാണിക്യം 100 കോടി ക്ലബിൽ ഇടം നേടിയ ചിത്രമാകുമെന്ന് ഉറപ്പ്. ഈ സിനിമയുടെ ചെലവ് എത്രയായിരുന്നു എന്നറിയുമോ? പരസ്യം ചെയ്തതുൾപ്പടെ 2.30 കോടി രൂപ മാത്രമായിരുന്നു ചെലവ്.

മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായ ഈ സിനിമ സൃഷ്ടിച്ച തരംഗം വളരെ വലുതായിരുന്നു. തിരുവനന്തപുരം ഭാഷയിൽ മമ്മൂട്ടി തകർത്തുവാരിയ ബെല്ലാരി രാജ വീണ്ടും എത്തുന്നു എന്ന പ്രതീക്ഷയിൽ ഈസ്റ്റർ ദിനത്തിനായി കാത്തിരിക്കുകയാണ് മെഗാസ്റ്റാർ ആരാധകർ.

Advertisement