മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളി മാത്രമല്ല, മമ്മൂട്ടിയുടെ മൈക്കിളപ്പനും ഇനി തെലുങ്ക് സംസാരിക്കും; ഭീഷ്മപര്‍വ്വം തെലുങ്കിലേക്ക് റീമേക്ക് ചെയ്യും, നായകന്‍ ചിരഞ്ജീവി

60

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫര്‍ തെലുങ്കിലേക്ക് ഗോഡ്ഫാദര്‍ ആയി റീമേക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വവും തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. ‘ഭീഷ്മപര്‍വ്വം’ ചിത്രം രാം ചരണ്‍ റീമേക്കിനുള്ള അവകാശം സ്വന്തമാക്കിയെന്നാണ് വിവരം.

‘ജോസഫ്’, ‘ബ്രോ ഡാഡി’, ‘ഹെലന്‍’, ‘കപ്പേള’, ‘അയ്യപ്പനും കോശിയും’, ‘ലൂസിഫര്‍’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് ‘ഭീഷ്മപര്‍വ്വം’ റീമേക്ക് ചെയ്യുന്നത്. അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണിത്.

Advertisements

തെലുങ്കില്‍ ചിരഞ്ജീവി ആയിരിക്കും മൈക്കിളപ്പനായി എത്തുക. ചില ട്വിറ്റര്‍ പേജുകളാണ് ഭീഷ്മപര്‍വ്വത്തിന്റെ തെലുങ്ക് റീമേക്കിനെകുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടത്.

ALSO READ- കുടുംബങ്ങളുടെ വാക്ക് കേട്ടു; വേര്‍പിരിയുന്ന തീരുമാനം മാറ്റി ഐശ്വര്യയും ധനുഷും? ഇരുവരേയും ഒരുമിപ്പിക്കാന്‍ സുഹൃത്തുക്കളും രംഗത്ത്

ചിത്രത്തിന്റെ റീമേക്കിനുള്ള അവകാശം രാം ചരണ്‍ സ്വന്തമാക്കിയെന്നാണ് സൂചന. നേരത്തെ ഈ ചിത്രം തമിഴ് റീമേക്കിന് ഒരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. അഖില്‍ അക്കിനേനി ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.

മാര്‍ച്ച് മൂന്നിന് തിയേറ്ററുകളില്‍ എത്തിയ ‘ഭീഷ്മപര്‍വ്വം’ ആഗോള കളക്ഷനായി നേടിയത് 115 കോടിയാണ്.

ALSO READ- മുന്‍പ് നാലും അഞ്ചു വയസുള്ളവര്‍ മമ്മൂട്ടി എന്ന് വിളിക്കുമ്പോള്‍ നിന്റെ അപ്പന്റെ പ്രായമുണ്ടല്ലോ എന്ന് ചോദിക്കാന്‍ തോന്നും; ഇപ്പോള്‍ നാണക്കേടാണ് എന്ന് താരം

മമ്മൂട്ടിയുടെ ഓള്‍ ടൈം ബ്ലോക്ബസ്റ്റര്‍ ആയ ചിത്രത്തിന്റെ തിരക്കഥ അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ഒരുക്കിയത്.

Advertisement