ഡോക്ടർ റോബിന്റെ ബിഗ്‌ബോസിൽ നിന്നുള്ള പുറത്താവൽ ; ഷോ അവതരിപ്പിക്കുന്ന മോഹൻലാലിനെതിരെ തിരിഞ്ഞ് റോബിൻ ആരാധകർ

1111

സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ചർച്ചകളിൽ ഒന്നാണ് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയായ ബിഗ് ബോസ്. നാടകീയ സംഭവങ്ങൾ പലതും എല്ലാ തവണത്തേയും പോലെ ഇത്തവണയും ബിഗ് ബോസ് നാലാം സീസണിലും അരങ്ങേറുന്ന കാഴ്ചയാണ് ഉടനീളം കണ്ടത്.

മത്സരാർത്ഥികൾ ഒരാളായ റോബിൻ ടാസ്‌കിനിടയിൽ മറ്റൊരു മത്സരാർത്ഥിയായ റിയാസിനെ ശാരീരിക ഉപദ്രവം ചെയ്തതിനെ തുടർന്ന് ബിഗ് ബോസിൽ നിന്നും പുറത്താക്കിയിരുന്നു. റോബിനെ അവർ സ്‌പ്രേ അടിച്ചും മറ്റും പ്രൊപോക്ക് ചെയ്തതിന്റെ ഭാഗമായാണ് ആ സംഭവം അരങ്ങേറിയത് എന്ന് പല മത്സരാർത്ഥികളും തുറന്ന് പറഞ്ഞിരുന്നു. എന്നിട്ടും ഷോ റോബിനെതിരെ നടപടി എടുത്തിരിയ്ക്കകയാണ്.

Advertisements

ALSO READ

ഒരു പ്രമുഖ നടൻ തന്നെ പ്രൊപ്പോസ് ചെയ്തിരുന്നു ; സിനിമാ നടൻ ആയത് കൊണ്ടല്ല അദ്ദേഹത്തോട് നോ പറഞ്ഞത് : കാരണം വെളിപ്പെടുത്തി ഗായത്രി സുരേഷ്

ഇപ്പോഴിതാ റോബിന്റെ പുറത്താവൽ കാരണം ഷോ അവതരിപ്പിക്കുന്ന മോഹൻലാലിനെതിരെ തിരിഞ്ഞിരിക്കുകയാണ് റോബിൻ ആരാധകർ. റോബിൻ ആരാധകർ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും, മോഹൻലാലിനെ ഒരുതരത്തിലും ഇതൊന്നും ബാധിക്കാൻ പോകുന്നില്ല എന്നുമാണ് റോബിൻ ഫാൻസിന് മറുപടിയായി മോഹൻലാൽ ആരാധകരുടെ വാദം.

നേരത്തെ തന്നെ മോശമായ പദപ്രയോഗങ്ങളുടെ പേരിലും അധിക്ഷേപിക്കലിന്റെ പേരിലും റോബിനെതിരെ വിമർശനങ്ങളുയർന്നിട്ടുണ്ട്.

കഴിഞ്ഞ സീസണിലെ മത്സർത്ഥിയായ രജിത് കുമാറിനെ പുറത്താക്കിയപ്പോഴും ഇത്തരത്തിൽ രജിത്തിന്റെ ആരാധകർ മോഹൻലാലിന് എതിരെ തിരഞ്ഞിരുന്നു. സഹമത്സരാർത്ഥിയെ ശാരീരികമായി അക്രമിച്ചതിനെ തുടർന്നാണ് രജിത്തിനെ ബിഗ് ബോസിൽ നിന്നും പുറത്താക്കിയത്.

യൂ.എസിൽ ഗംഭീര വിജയമായിരുന്ന ബിഗ് ബ്രദർ എന്ന റിയാലിറ്റി ഷോയുടെ ഇന്ത്യൻ പതിപ്പാണ് ബിഗ് ബോസ്.

ആദ്യം ഹിന്ദിയിൽ ആരംഭിച്ച ഈ റിയാലിറ്റി ഷോ അവസാനം അവതരിപ്പിച്ചത് സൽമാൻ ഖാൻ ആയിരുന്നു. തെലുങ്കിൽ ജൂനിയർ എൻ.ടി.ആറും, തമിഴിൽ കമൽഹാസനും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.

ALSO READ

ഇവിടെ നിൽക്കാൻ ഏറ്റവും കൂടുതൽ അർഹതയുള്ള ആളാണ് ആ മനുഷ്യൻ, എനിക്കുറപ്പുണ്ടായിരുന്നു, ഡോക്ടർ ഇവിടെ നിന്നാൽ അദ്ദേഹം തന്നെ ജയിക്കും ; ജാസ്മിന് പോലും ആ യോഗ്യതയില്ല : കരച്ചിൽ അടക്കാൻ സാധിക്കാതെ ദിൽഷ

വിവിധ മേഖലകളിലുള്ള പ്രശസ്തരായ വ്യക്തികളെ ഒരു വീട്ടിൽ 3 മാസത്തോളം താമസിപ്പിക്കുന്നു. ഈ വീടിനെയാണ് ബിഗ് ബോസ് വീട് എന്ന് പറയുന്നത്. ഈ വീട്ടിൽ എല്ലായിടത്തും ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ടാകും. മത്സരാർത്ഥികളുടെ ഓരോരോ ചലനങ്ങളും ഇതിൽ പകർത്തിയതിന് ശേഷം ഇത് ടി വിയിൽ പ്രദർശിപ്പിക്കുന്നു.

ബിഗ് ബോസ് എന്നത് ശബ്ദം മാത്രമുള്ള ഒരു സാങ്കല്പിക കഥാപാത്രമാണ്. ബിഗ് ബോസ് ആവശ്യപ്പെടുന്ന രീതിയിലും, ബിഗ് ബോസിന്റെ നിയമപരിധിക്കുള്ളിലുമാണ് മത്സരാർത്ഥികൾ താമസിക്കേണ്ടത്. മത്സരാർത്ഥിക്ക് വേണ്ടുന്ന ഭക്ഷണം നിർമ്മിക്കുന്നതിനുള്ള സാധനങ്ങളും മറ്റും ബിഗ് ബോസ് നൽകുന്നു. മത്സരാർത്ഥികൾ ഓരോരുത്തരും അവരവർക്ക് വേണ്ടുന്ന ഭക്ഷണം സ്വയം പാകം ചെയ്ത് കഴിക്കുകയും, വസ്ത്രങ്ങൾ സ്വയം കഴുകുകയും വേണം. ബിഗ് ബോസ് ആഴ്ചതോറും വ്യതസ്തങ്ങളായ നിരവധി ജോലികൾ മത്സരാർത്ഥികൾക്ക് നൽകുകയും ഈ ജോലികൾ വൃത്തിയായും, നിശ്ചിത സമയപരിധിക്കുള്ളിലും മത്സരാർത്ഥികൾ ചെയ്ത് തീർക്കുകയും വേണം.

Advertisement