കേരളത്തിലെ 60 കോടി ക്ലബ്ബില്‍ ആറ് ചിത്രങ്ങള്‍, ആ സൂപ്പര്‍ താര ചിത്രങ്ങള്‍ ഏതൊക്കെയെന്ന് അറിയാം

93

മലയാള സിനിമകള്‍ മാത്രമല്ല ഇന്ന് ഇതഭാഷ ചിത്രങ്ങളും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. തമിഴ്, ഹിന്ദി ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് മലയാളികള്‍ സ്വീകരിക്കാറുള്ളത്. ബാഹുബലിക്ക് പിന്നാലെ തെങ്ക് ചിത്രങ്ങളും മലയാളികള്‍ ആസ്വദിക്കാന്‍ തുടങ്ങി.

Advertisements

കെജിഎഫിന് പിന്നാലെ പ്രധാന കന്നട ചിത്രങ്ങള്‍ക്കും കേരളത്തില്‍ മികച്ച സ്‌ക്രീന്‍ കൗണ്ടാണ് ലഭിക്കുന്നത്. അതേസമയം, തെലുങ്ക് ചിത്രമായ ബാഹുബലിക്ക് മുമ്പ് കേരളത്തില്‍ അല്ലു അര്‍ജുന്‍ ചിത്രങ്ങള്‍ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. താരത്തിന്റെ ഫാന്‍ ബേസ് പരിഗണിച്ചുകൊണ്ടായിരുന്നു അത്.

Also Read: കോടിക്കണക്കിന് കാശ് കൊടുക്കാന്‍ മാത്രം താരങ്ങള്‍ എന്താണ് സിനിമയില്‍ ചെയ്യുന്നത്, പ്രതിഫലം കൂടുതല്‍ കൊടുക്കുന്നത് അവരെ നശിപ്പിക്കുന്നതിന് തുല്യം, ഷൈന്‍ ടോം ചാക്കോ പറയുന്നു

അടുത്തിടെ എത്തിയ വിജയ് ചിത്രം ലിയോ കേരളത്തില്‍ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. കേരളത്തില്‍ 60 കോടി ഗ്രോസ് നേടിയിരിക്കുകയാണ് ചിത്രം. ഈ സന്ദര്‍ഭത്തില്‍ ഇതുവരെ ആ നേട്ടം സ്വന്തമാക്കിയ ചിത്രങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും ഉയരുകയാണ്.

ഇക്കാലമത്രയും നോക്കുമ്പോള്‍ എല്ലാ ഭാഷകളില്‍ നിന്നുമായി ആറ് സിനിമകളാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. അതില്‍ മൂന്ന് ചിത്രങ്ങള്‍ മലയാളത്തില്‍ നിന്നുള്ളതാണ്. പുലിമുരുകന്‍, ലൂസിഫര്‍, 2018 തുടങ്ങിയ ചിത്രങ്ങളാണ് 60 കോടി ഗ്രോസ് നേടിയത്.

Also Read: നാഗാര്‍ജുനയെ കെട്ടിപ്പിടിക്കാന്‍ താല്‍പര്യം ഇല്ല; നദിയാ മൊയ്തു നിരസിച്ച ആ കഥാപാത്രത്തെ കുറിച്ച്

അതേസമയം ഇതര ഭാഷ ചിത്രങ്ങളായ ലിയോ, ബാഹുബലി, കെജിഎഫ് എന്നിവയാണ് കേരളത്തില്‍ നിന്ന് 60 കോടി നേടിയ മറ്റ് ചിത്രങ്ങള്‍. കേരളത്തില്‍ നിന്നും ഒരു തമിഴ് ചിത്രം നേടിയ ഏറ്റവും വലിയ കളക്ഷനാണ് ലിയേ നേടിയിരിക്കുന്നത്.

Advertisement