നില കുട്ടി ചേച്ചിയായി; പേളിയുടെ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തി; സന്തോഷത്തിൽ മതിമറന്ന് താരം

125

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് പേളി മാണി. അതുപോലെ തന്നെ ജനിച്ച അന്ന് മുതലേ തന്നെ സെലിബ്രിറ്റിയായി മാറിയിരിയ്ക്കുകയാണ് താരത്തിന്റെ മകൾ നില ശ്രിനിഷ്. ഗർഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം പേളി യൂട്യൂബ് ചാനലിലൂടെ പങ്കിട്ടിരുന്നു. എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കിടുന്നതിനാൽ മകളുടെ കാര്യം മറച്ചുവെക്കാൻ തോന്നിയില്ലെന്നുമായിരുന്നു പേളി പറഞ്ഞത്.

നില വന്നതോടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും പേളിയും ശ്രീനിയും തുറന്നുപറഞ്ഞിരുന്നു. നില ബേബിക്കൊപ്പമുള്ള ഓരോ ദിവസവും പേളി വിശേഷങ്ങളായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ പേളി പങ്കുവെച്ച ഏറ്റവും പുതിയ വിശേഷമാണ് സോഷ്യൽമീഡിയയിലെ വലിയ ചർച്ച.

Advertisements

പേളിയെ പോലെ തന്നെ സഹോദരിയുടെ വിശേഷങ്ങളും താരം സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ആഴ്ചകൾക്ക് മുൻപാണ് സഹോദരി റേച്ചലിന്റെ ബേബി ഷവർ ആഘോഷമാക്കിയത്. കസിൻസ് എല്ലാവരും ചേർന്ന് ഹൗസ് ബോട്ടിൽ വെച്ചായിരുന്നു പാർട്ടി നടത്തിയത്. അന്ന് സഹോദരി റേച്ചലിന്റെ കുഞ്ഞുവാവയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന് പേളിയും പറഞ്ഞു. ഒടുവിൽ കാത്തിരുന്ന പോലെ ആ സന്തോഷ വാർത്തയുമായിട്ട് താരം എത്തിയിരിക്കുകയാണ്.

ALSO READ- ബിഗ് ബോസിന്റെ ബ്രാൻഡ് അംബാസഡർ വരെയാക്കാൻ പറ്റിയ ആളാണ് റിയാസ്; ഇതൊരു പ്രൊഫഷനാണ് റിയാസിന്; മുഴുവൻ മാർക്കും നൽകി റോൺസൺ

റേച്ചൽ മാണി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്നാണ് പേലി പങ്കുവെച്ചിരിക്കുന്ന വിശേഷം. തന്റെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി വന്നതിന്റെ സന്തോഷം സോഷ്യൽമീഡിയയിലൂടെയാണ് പേളി പങ്കുവെച്ചിരിക്കുന്നത്. അനിയത്തിക്ക് കുഞ്ഞ് ജനിച്ചെന്നും താനൊരു വല്ല്യമ്മ ആയെന്നും പങ്കുവെച്ച കുറിപ്പിലൂടെ താരം പറയുന്നു.

പേളിയുടെ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:

‘ഇറ്റ്‌സ് എ ബോയ്’… ‘എന്റെ കുഞ്ഞനിയത്തി ഇപ്പോൾ ഒരു അമ്മയാണ്. അവളിപ്പോൾ ആരംഭിച്ചിരിക്കുന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടമാണെന്ന് ഞാൻ വിശ്വസിക്കുന്നു. റൂബൻ ഏറ്റവും നല്ല മനുഷ്യനായതിനാൽ, അവൻ ഏറ്റവും സ്‌നേഹമുള്ള അച്ഛനായിരിക്കും. രണ്ടാൾക്കും ആശംസകൾ എന്നാണ് പേളി പറയുന്നത്. ഒപ്പം താനൊരു വല്ല്യമ്മ ആയതിന്റെ സന്തോഷവും നടി പങ്കുവെച്ചു. എന്റെ കുഞ്ഞ് വാവയെ കൈയ്യിലെടുക്കാൻ വേണ്ടി കാത്തിരിക്കുകയാണ്. നിങ്ങളെല്ലാവരും അവർക്ക് വേണ്ടി പ്രാർഥിക്കണമെന്നും അവരെ അനുഗ്രഹിക്കണമെന്നും പേളി പറയുന്നു’

നേരത്തെ തന്നെ പേളിയുടെ മകൾ നില ഒരു ചേച്ചിയാവാൻ പോവുന്നു, പേളിയുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി വരുന്നു എന്നൊക്കെ വാർത്തകൾ എത്തിയിരുന്നു. ഈ സമയത്ത് എല്ലാവരും പേളി രണ്ടാമതും അമ്മയാവുകയാണ് എന്ന് തെറ്റിദ്ധരിച്ചിരുന്നു എങ്കിലും റേച്ചലിന്റെ വിശേഷമായിരുന്നു പങ്കുവെച്ചത് എന്ന് ആരാധകർ കണ്ടെത്തുകയായിരുന്നു.

ALSO READ- പുറത്ത് ഇറങ്ങിയ ശേഷം നീ എന്നെ വിളിച്ചില്ലേൽ ഞാൻ പോയി ചാവുമെന്ന് ദിൽഷയോട് ബ്ലെസ്ലി, അസ്വസ്ഥയി ആരാധകർ

അധികം ക്യാമറയ്ക്ക് മുന്നിൽ വന്നിട്ടില്ലെങ്കിലും പേളിയുടെ അനിയത്തിയായ റേച്ചൽ മലയാളികൾക്ക് സുപരിചിതയാണ്. താരസഹോദരിയുടെ ഓരോ കാര്യങ്ങളും വൈറലുമായിരുന്നു. റേച്ചലിന്റെ വിവാഹ വിശേഷങ്ങളും ആരാധകർ ആഘോഷമാക്കിയിരുന്നു. കഴിഞ്ഞ വർഷമാണ് റേച്ചൽ മാണിയും റൂബൻ ബിജിയും തമ്മിലുള്ള വിവാഹം നടന്നത്.

Advertisement