പുറത്ത് ഇറങ്ങിയ ശേഷം നീ എന്നെ വിളിച്ചില്ലേൽ ഞാൻ പോയി ചാവുമെന്ന് ദിൽഷയോട് ബ്ലെസ്ലി, അസ്വസ്ഥയി ആരാധകർ

101

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ 4 ഗ്രാന്റ് ഫിനാലെയിലേക്ക് അടുക്കുകയാണ്. സീസൺ ഫോറിൽ അടുത്ത സുഹൃത്തുക്കളെപ്പോലെ കഴിയുന്നവരാണ് ദിൽഷയും ബ്ലെസ്ലിയും. തുടക്കത്തിൽ പുറത്തായ റോബിനും ഇവർക്ക് ഒപ്പമുണ്ടായിരുന്നു. മൂന്ന് പേരുടേയും കോമ്പോയ്ക്ക് പ്രേക്ഷകരും ഏറെയായിരുന്നു.

ദിൽഷയോട് പ്രണയം പറഞ്ഞവരാണ് റോബിനും ബ്ലെസ്ലിയും. രണ്ടുപേരോടും സൗഹൃദമല്ലാതെ മറ്റൊന്നും തോന്നിയിട്ടില്ല എന്നാണ് ദിൽഷ മറുപടി കൊടുത്തത്. പക്ഷെ റോബിനോട് ഉള്ളിന്റെ ഉള്ളിൽ ദിൽഷയ്ക്ക് പ്രണയമുണ്ടെന്നാണ് ആരാധകർ പറയുന്നത്. കാരണം റോബിൻ പുറത്തായപ്പോൾ ഏറ്റവും കൂടുതൽ സങ്കടപ്പെട്ടത് ദിൽഷ ആയിരുന്നു.

Advertisements

കൂടാതെ ഫൈനൽ ഫൈവ് വരെ എത്താനുള്ള യോഗ്യത റോബിന് ഉണ്ടായിരുന്നു എന്നും ദിൽഷ പറയാറുണ്ട്. ബ്ലെസ്ലി പ്രണയം പറഞ്ഞപ്പോൾ സഹോദരനായി അല്ലാതെ മറ്റൊരു രീതിയിലും ബ്ലെസ്ലിയെ കാണാൻ ആകില്ലെന്നാണ് ദിൽഷ പറഞ്ഞത്. മാത്രമല്ല പലപ്പോഴും നീ എനിക്ക് സഹോദരനെ പോലെ ആണെന്നും ദിൽഷ പറയാറുണ്ട്.

Also Read
ദിൽഷയ്ക്ക് വേണ്ടി പാതിരാത്രി 12 മണിക്ക് റോബിന്റെ പിറന്നാൾ ആഘോഷം; ഇതിൽ കൂടുതൽ ഇനി എന്ത് വേണമെന്ന് ചോദിച്ച് ആരാധകർ

എന്നാൽ ബ്ലെസ്ലി ഇപ്പോഴും ദിൽഷയോട് ഉള്ളിൽ പ്രണയം കൊണ്ടു നടക്കുന്നുണ്ട്. അത് ഇടയ്ക്കിടെ ദിൽഷയോട് പറയുകയും ചെയ്യും. കഴിഞ്ഞ ദിവസം തനിക്ക് ട്രോഫിയൊന്നും വേണ്ടെന്നും ദിൽഷ മാത്രം മതിയെന്നും ബ്ലെസ്ലി പറഞ്ഞിരുന്നു.

എന്നാൽ കുറച്ച് സമയങ്ങൾക്ക് ശേഷം താൻ ഇനി അങ്ങനൊന്നും പറയില്ലെന്നും ഇതുവരെ പറഞ്ഞതിന് ക്ഷമ ചോദിക്കുന്നുവെന്നും ബ്ലെസ്ലി ദിൽഷയോട് പറഞ്ഞിരുന്നു. എന്നാലിപ്പോൾ വീണ്ടും ഇരുവർക്കുമിടയിൽ പ്രണയം സംസാര വിഷയം ആയിരിക്കുകയാണ്. പുറത്തിറങ്ങിയ ശേഷം ദിൽഷ ഫോൺ വിളിച്ചില്ലെങ്കിൽ താൻ മരിക്കുമെന്നാണ് ബ്ലെസ്ലി ദിൽഷയോട് പറയുന്നത്.

ബ്ലെസ്ലിയെ മനസിലാക്കാൻ സാധിക്കുന്നില്ലെന്നും തന്റെ അവസ്ഥ ബ്ലെസ്ലിയെ പറഞ്ഞ് മനസിലാക്കാൻ പുറത്ത് എവിടെയെങ്കിലും ക്ലാസിന് പോകേണ്ട അവസ്ഥയാണെന്നും ദിൽഷ പറയുന്നു. അതേസമയം ഇരുവരും തമ്മിലുള്ള പുതിയ സംഭാഷണം വൈറാലായതോടെ ആരാധകരും അസ്വസ്ഥരാണ്. ഫിനാലെ അടുത്തിരിക്കുന്ന സമയത്ത് ബ്ലെസ്ലിയുടെ ഇത്തരം സംഭാഷണങ്ങൾ പ്രേക്ഷകർക്കിടയിൽ നെഗറ്റീവായി ചെന്ന് ചേരും.

ബ്ലെസ്ലിയുടെ പ്രേക്ഷക പിന്തുണ കുറച്ചെങ്കിലും പിന്നോട്ട് പോയിട്ടുണ്ടെങ്കിൽ അതെല്ലാം ഇത്തരം സംഭാഷണങ്ങളുടെ പ്രതിഫലനം ആയിരുന്നു. തത്വങ്ങളും വലിയ വലിയ കാഴ്ചപ്പാടുകളും പങ്കുവെക്കാറുള്ള ബ്ലെസ്ലി എന്തുകൊണ്ടാണ് ഒരു പെൺകുട്ടി ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും അവളെ പ്രണയിക്കാൻ നിർബന്ധിക്കുന്നത് എന്നാണ് പ്രേക്ഷകർ കമന്റായി ചോദിക്കുന്നത്.

ദിൽഷ ഷോ കഴിഞ്ഞ് പുറത്ത് വന്നശേഷം ദിൽഷയുടെ അഭിപ്രായം ചോദിച്ചശേഷം വീട്ടുകാരുമായി ആലോചിച്ച് വിവാഹം എന്ന ചിന്തയിലാണ് റോബിൻ ഇരിക്കുന്നത്. ദിൽഷയെ വിവാഹം ചെയ്യുന്നതിനെ കുറിച്ചുള്ള ചിന്തകളെ കുറിച്ച് പലപ്പോഴായി റോബിൻ പങ്കുവെക്കുകയും ചെയ്തിരുന്നു.

അതേസമയം ദിൽഷ പ്രേമനാടകം കളിച്ച് വോട്ട് സമ്പാദിക്കുക ആണെന്നാണ് വീട്ടിലുള്ളവർ ആരോപിക്കുന്നത്. ദിൽഷയെ എതിർക്കാൻ മത്സരാർഥികൾ പ്രധാനമായും ഉപയോഗിക്കുന്നതും ദിൽഷയുടെ ത്രികോണ പ്രണയ കഥയാണ്. റോബിന് ദിൽഷയോട് പ്രണയം ഉള്ളതിനാൽ റോബിൻ ഫാൻസിന്റെ പിന്തുണയും ദിൽഷയ്ക്കുണ്ട്.

Also Read
അതിന് രണ്ടുപേരും വിചാരിക്കണം, ഒരാൾ മാത്രം വിചാരിച്ചാൽ പോരാ, ഒരാൾക്ക് മാത്രമല്ല രണ്ടുപേർക്കും അതിന്റെ പക്വത വേണം: തുറന്ന് പറഞ്ഞ് മേതിൽ ദേവിക

റോബിൻ, ബ്ലെസ്ലി ഫാൻസിന്റെ വോട്ടിന് വേണ്ടിയല്ലെ ഫ്രണ്ട്ഷിപ്പ് കാണിക്കുന്നതെന്ന് ദിൽഷയോട് റിയാസ് ചോദിച്ചപ്പോൾ തനിക്ക് റോബിൻ ഫാൻസിന്റെയോ ബ്ലെസ്ലി ഫാൻസിന്റെയോ വോട്ട് ആവശ്യമില്ലെന്നും ദിൽഷ തുറന്നടിച്ചിരുന്നു.ബിഗ് ബോസ് ഷോയിൽ അപ്രതീക്ഷിതമായ പലതും സംഭവിക്കും അത്തരത്തിൽ ഒന്നായിരുന്നു റിയാസിന്റെ വൈൽഡ് കാർഡ് എൻട്രിയും പിന്നീട് വീട്ടിൽ സംഭവിച്ച കാര്യങ്ങളും.

തുടക്കത്തിൽ റിയാസിന് വലിയ ജനപിന്തുണയൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ തന്റെ പ്രകടനങ്ങളിലൂടെ ജനപിന്തുണ സ്വന്തമാക്കിയിരിക്കുകയാണ് റിയാസ്. ടോപ് ഫൈവിൽ എത്താൻ സാധ്യതയുള്ള താരമെന്നാണ് റിയാസിനെ കുറിച്ച് സോഷ്യൽ മീഡിയ പറയുന്നത്. ഷോയിൽ എത്തിയത് മുതൽ കഴിഞ്ഞ ദിവസം വരെയും പ്രശ്‌നങ്ങൾക്ക് തുടക്കമിടുന്ന ആളാണ് റിയാസെന്നും മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്.

Advertisement