രാത്രിയിൽ രാംകിയെ വിളിച്ചതിന് ബെൽറ്റ് കൊണ്ട് ക്രൂ ര മായി തല്ലി; ശ്രീലങ്കയിലേക്ക് കടത്തി വീട്ടുതടങ്കലിലാക്കി; നിരോഷയും രാംകിയും താണ്ടിയത് കനൽവഴി

9538

തെന്നിന്ത്യൻ സിനിമകളിലെ ഹോ ട്ട് താരമായിരുന്ന നിരോഷയെ പ്രേക്ഷകർ മറക്കാനിടയില്ല. പ്രശസ്ത നടി രാധികാ ശരത് കുമാറിന്റെ സഹോദരിയാണ് നിരോഷ. ഇരുവരും സിനിമാലോകത്ത് തിളങ്ങിയെങ്കിലും രാധികയുടേയും നിരോഷയുടേയും വേഷങ്ങൾ ഏറെ വ്യത്യസ്തമായിരുന്നു. നാടൻപെൺകുട്ടി പരിവേഷമായിരുന്നു രാധികയ്ക്ക് എങ്കിൽ നിരോഷയ്ക്ക് മാദകത്വം തുളുമ്പുന്ന വേഷങ്ങളാണ് കൂടുതൽ തേടി വന്നത്. അദ്ദേഹത്തിന്റെ ഭാര്യ നിരോഷ മലയാളികൾക്ക് വളരെ പരിചിതയാണ്.

മണിരത്‌നം സംവിധാനം ചെയ്ത അഗ്‌നിനച്ചത്തിരം എന്ന ചിത്രത്തിലൂടെ നായികയായി വന്ന നിരോഷ മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മാദക റാണി സിൽക്ക് സ്മിതയോട് ഏറെ സാദൃശ്യമുള്ള നിരോഷ ഗ്ലാമറിന് പ്രാധാന്യമുള്ള വേഷങ്ങളിലാണ് കൂടുതൽ സ്‌ക്രീനിലെത്തിയത്.

Advertisements

നിരോഷയുടേയും തമിഴ് സിനിമാ ലോകത്ത് നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു രാംകിയുടേയും പ്രണയും ഏറെ തീവ്രമായതും ഒരുപാട് കഷ്ടത നിറഞ്ഞതുമായിരുന്നു. തമിഴകത്തെ ഗോസിപ്പ് കോളങ്ങളിൽ അന്ന് ചൂടുള്ള വാർത്തയായിരുന്നു നിരോഷ-രാംകി പ്രണയം. രണ്ടു പേരുടെ വീട്ടുകാരും പ്രണയത്തിന് എതിരായതോടെയാണ് ഏറെ കനൽവഴികൾ ഇരുവർക്കും താണ്ടേണ്ടി വന്നത്.

ALSO READ- തലകറങ്ങി വീണതിന്റെ പേരിൽ വിവാദം; അന്ന് തന്നെ അവർ ഒഴിവാക്കിയെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി; നയൻതാര പറഞ്ഞതിങ്ങനെ

രാംകി എന്ന് അറിയപ്പെട്ടിരുന്ന രാമകൃഷ്ണൻ ഒരുകാലത്ത് രാംകി തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ഏറെ തിരക്കുള്ള നടനായിരുന്നു. തമിഴിൽ ഏറെ പ്രശസ്തനായ എംആർ രാധയുടെയും ഗീതയുടെയും മകളാണ് നിരോഷ.

1988 ൽ പുറത്തിറങ്ങിയ സിന്ദൂരപ്പൂവേ എന്ന ചിത്രത്തിലാണ് നിരോഷയും രാംകിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. പിന്നീട് പത്തോളം ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ചെത്തി. ഭാഗ്യജോഡി എന്ന പേരും വീണതോടെആരാധകരും ഇരുവർക്കും ചുറ്റും കൂടി. ഇതിനിടെയാണ് ഇരുവരും പ്രണയത്തിലായതുെ. എന്നാൽ നിരോഷയുടെ സഹോദരനും അമ്മയും രാംകിയുടെ വീട്ടുകാരും ഈ ബന്ധത്തെ ശക്തമായി എതിർത്തു. ഇരുവരും ഒരുമിച്ച് അഭിനയിക്കരുതെന്ന് പോലും എന്ന നിബന്ധന വച്ചു.

ALSO READ- നടനായി പേരെടുക്കണമെന്ന ആഗ്രഹം സഫലമായത് ബിജു മേനോൻ എന്ന മകനിലൂടെ; മികച്ചവേഷത്തെ നിർഭാഗ്യം വേട്ടയാടി; ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ബാലകൃഷ്ണപിള്ളയെ അറിയണം

പക്ഷെ, ഇവരുടെ പ്രണയത്തെ തളർത്താൻ വിലക്കുകൾക്കായില്ല. രഹസ്യമായി തന്നെ പ്രണയം താരങ്ങൾ തുടർന്നു. രാംകിയെ എല്ലാ ദിവസവും രാത്രി രഹസ്യമായി ലാൻഡ് ഫോണിൽ നിരോഷ വിളിക്കുമായിരുന്നു. എന്നാൽ ഒരിക്കൽ നിരോഷയുടെ അമ്മ ഇക്കാര്യം കൈയ്യോടെ പിടികൂടി. അന്ന് ബെൽറ്റ് കൊണ്ട് ഒരുപാട് തല്ലിയിട്ടുണ്ടെന്ന് നിരോഷ തന്നെ ഒരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്. മർദ്ദിച്ചിട്ടും കലി തീരാതെ ഇരുവരേയും പിരിക്കാനായി നിരോഷയെ ശ്രീലങ്കയിലേക്ക് നാട് കടത്തി വീട്ടുതടങ്കലിൽ പാർപ്പിക്കുകയും ചെയ്തു.

എന്നാൽ എല്ലാ വാശികളേയും താരങ്ങളുടെ പ്രണയം ഒന്നുമല്ലാതാക്കി. ഒടുവിൽ ഇരുവരുടെയും വാശിക്ക് മുന്നിൽ വീട്ടുകാർ കീഴടങ്ങുകയായിരുന്നു. അങ്ങനെ രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ തന്നെ 1995-ൽ നിരോഷ രാംകിയെ വിവാഹം കഴിച്ചു.

Advertisement